സഖിയോട്‌ (6)

പ്രിയ സഖി,
നമ്മുടെ അനുരാഗത്തിനും മുന്‍പ് 
ശൂന്യതയായിരുന്നു എങ്ങും.
ഞാന്‍ നിന്നെ ആദ്യമായി ചുംബിച്ച
ആ സുദിനത്തിലാണ് 
ആദിവചനം മാറ്റൊലിക്കൊണ്ടത്‌ 
ഞാന്‍ നിന്നെ പുണര്‍ന്നപ്പോള്‍ 
ആകാശവും നക്ഷത്രങ്ങളും ഉണ്ടായി വന്നു.
നീ എന്നില്‍ മൊഴിഞ്ഞപ്പോള്‍ 
പാല്‍‌ക്കടലും സൂര്യനും ചന്ദ്രനും ഉണ്ടായിവന്നു.
നമ്മുടെ അനുരാഗത്തില്‍ നിന്നും
വന്‍കരകള്‍, സമുദ്രം, സസ്യജാലങ്ങള്‍
മത്സ്യങ്ങള്‍, എല്ലാം എല്ലാം രൂപമെടുത്തു.
നമ്മുടെ ഇണക്കങ്ങള്‍, പിണക്കങ്ങള്‍
ഋതുക്കളായി പരിണമിച്ചു.
ഹാ പ്രണയമേ..,
നീയും ഞാനും ഇല്ലാതിരുന്നുവെങ്കില്‍ 
എത്ര ശൂന്യവും വിരസവും
ദുഃഖ ഭരിതവും ആകുമായിരുന്നു
ഈ പ്രപഞ്ചം. 

Comments

 1. ഭാനു..നമസ്കാരം ..ആദ്യമായാണ് അഭിപ്രായം പറയുന്നത്
  കണി മോശമാകുമോ എന്തോ !!
  പാകമാകാത്ത ഒരു പഴം തല്ലി പഴുപ്പിച്ചത് പോലെ തോന്നി
  കവിത വായിച്ചപ്പോള്‍ ..പ്രണയവും കവിതയും കുറച്ചു കൂടി
  പാകപ്പെട്ടു പഴുത്തെന്കിലെ നല്ല മണവും രുചിയും ആസ്വാദ്യതയും ഉണ്ടാകു ..
  സ്വപനങ്ങള്‍ ..സ്വപ്നങ്ങളെ നിങ്ങള്‍... എന്ന പഴയ പാട്ടില്‍
  നിങ്ങളീ bhoomiyil ഇല്ലായിരുന്നെങ്കില്‍
  നിശ്ചലം ശൂന്യമീ ലോകം ...എന്ന് ഒത്തിരി കേട്ടിട്ടുണ്ടല്ലോ..
  ഈയടുത്ത് ബ്ലോഗില്‍ കണ്ട ഒരു പ്രണയ കവിത യാണ് ഭാനുവിനെ
  ഈ കവിത എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു ..
  വിമര്‍ശനം ആയിട്ടൊന്നും കരുതി കണക്കിലെടുക്കേണ്ട കേട്ടോ

  ReplyDelete
 2. അവസാനത്തെ വരികൾക്ക് അത്ര ഭംഗിയില്ല എന്ന് എനിയ്ക്ക് തോന്നുന്നു.
  മനുഷ്യർ തമ്മിൽ സ്നേഹിയ്ക്കുമ്പോൾ പ്രപഞ്ചം കൂടിയും അതിൽ പങ്കെടുക്കും അല്ലേ ഭാനു?

  ReplyDelete
 3. നീയും ഞാനും ഇല്ലാതിരുന്നുവെങ്കില്‍
  എത്ര ശൂന്യവും വിരസവും
  ദുഃഖ ഭരിതവും ആകുമായിരുന്നു
  ഈ പ്രപഞ്ചം.

  ശരിക്കും. പ്രണയമില്ലെങ്കില്‍ എല്ലാം ശൂന്യം...

  ReplyDelete
 4. മുമ്പ് എന്റെ ‘വിധവ’ എന്ന കവിത വായിച്ചിട്ടു ഭാനു പറഞ്ഞ ഒരു കമന്റു ഞാൻ ഓർക്കുന്നു. ‘അല്പം കൂടെ ധ്യാ‍നിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു’ എന്ന്. അതെന്നെ സ്പർശിച്ചിരുന്നു. എനിക്കങ്ങനെ ഒരു ധ്യാനമൊന്നുമില്ലായിരുന്നു.. വരുന്നതെഴൂതുക. തട്ടുക. എന്റെ ബ്ലോഗല്ലേ, ഞാനല്ലേ രാജാവും രാജ്ഞിയും മന്ത്രിയും.. എന്ന ഭാവം. അതു ശരിയല്ല എന്നു അന്നു ഭാനുവിന്റെ കമന്റു കണ്ടപ്പോൾ എനിക്കു തോന്നി.
  ഇപ്പോൾ ഞാനീ കഥ പറഞ്ഞതു ഞാനതു തിരിച്ചു പറയാൻ വരുന്നു എന്നു പറയാനാണ്. നമ്മുടെ കൂട്ടായ്മയിൽ ഇങ്ങനെയൊക്കെയല്ലേ നമുക്കു പരസ്പരം സഹായിക്കാൻ പറ്റുക.
  കവിത മെച്ചപ്പെടാനുണ്ട് എന്നു പറയാൻ വേണ്ടി ഞാൻ വളച്ചു കെട്ടിയതൊന്നുമല്ല കേട്ടോ. നന്ദിയോടെ, ഒരു പഴയ കാര്യം ഓർത്തതാണ്. (ഞാനധികം നന്നായിട്ടൊന്നും ഇല്ല്ല. എന്നാലും..)

  ReplyDelete
 5. ഇതൊരു ഗദ്യ കവിതയല്ലേ. അവസാനത്തെ നാലുവരി മെച്ചപ്പെടുത്തണം

  ReplyDelete
 6. മനസ്സില്‍ പ്രപഞ്ചമുണ്ടെങ്കില്‍ പ്രണയത്തിനു പ്രപഞ്ചത്തെ സ്വര്‍‌ഗ്ഗതുല്ല്യമാക്കാം എന്നു ഈ കവിതയിലൂടെ വരച്ചു കാട്ടിയിരിക്കുന്നു..

  പ്രണയവും പ്രപഞ്ചവും ഇഴചേര്‍ന്ന കവിത. ഇഷ്ടമായി.

  ഈ കവിത വായിച്ചപ്പോള്‍ മധുസൂദനന്‍ നായരുടെ "പ്രണയം അനാദിയാം അഗ്നിനാളം" എന്ന കവിത ഓര്‍മ്മ വന്നു.

  ReplyDelete
 7. കവിത ഇഷ്ടമായി...

  ReplyDelete
 8. ഈ കവിതയ്ക്ക് ലഭിച്ച വിമര്‍ശനങ്ങളെ ഞാന്‍ അതിന്റെ എല്ലാ ഊര്‍ജ്ജത്തിലും എടുക്കുന്നു.
  പ്രത്യേകിച്ചു മുകില്‍, എച്ചുമു, ചേച്ചി എല്ലാവരുടെയും ...

  ReplyDelete
 9. neeyum njaanum
  aadavum havvayumaayirunnenkil, ipparanja vimarshanathil kaaryamillaathaakunnu!

  ReplyDelete
 10. അപ്പൊ ഇതായിരുന്നു big-bang theory അല്ലെ??
  നന്നായിരിക്കുന്നു.. പ്രണയ വര്‍ണന.... ;)

  ReplyDelete
 11. ഈ സഖാവിനും ഇത് തന്നെയാണ് പറയാനുള്ളത് ..കേട്ടൊ

  ReplyDelete
 12. നന്നായിരിക്കുന്നു.... നന്ദി ഒരുപാട്

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?