മധുര മാമ്പഴം

ഒരു മാമ്പഴത്തില്‍
ഒരു മാമരമുണ്ട്.
മാന്തളിരും കുയില്‍ പാട്ടുമുണ്ട്.
പൂക്കാലവും പൂമ്പാറ്റകളുമുണ്ട്
കണ്ണി മാങ്ങകളും കൊതിയുമുണ്ട്
ആര്‍‌ത്തുല്ലസിച്ച കുട്ടിക്കാലമുണ്ട്
ഇണക്കവും പിണക്കവുമുണ്ട്.

ആദ്യം വീണ മാമ്പഴം
ഓടിച്ചെന്നെടുത്തത് ഞാനല്ലേ
അതുകൊണ്ട്
തൊലികളഞ്ഞ്, പൂളി
കൊതിപ്പൂള് ഞാന്‍
നിനക്ക് തരും.
നീ അത് എന്നെ ചുംബിക്കും പോലെ
നുണഞ്ഞിറക്കും.
അപ്പോള്‍ പ്രണയം തട്ടി
എന്റെ വിരല്‍ മുറിയും
മാമ്പഴമാകെ ചുവന്നു തുടുക്കും.

Comments

 1. നേരെ വാ നേരെ പോ എന്ന രീതിയിൽ കവിത ലളിതം, ആസ്വാദ്യം.

  ReplyDelete
 2. മാമ്പഴം പോലെ മധുരിക്കുന്ന ബാല്യകാലത്തിലേക്ക് കൂട്ടികൊണ്ട് പോയ സുന്ദരമായ കവിത...

  ReplyDelete
 3. മാമ്പഴം പോലെ മധുരിക്കുന്ന പ്രണയ കവിത! ഒരോ വരിയും മധുരിക്കുന്നു. ഇതു വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു പാട്ട് ഓര്‍മ്മ വന്നു.

  "കിളിച്ചുണ്ടന്‍ മാമ്പഴമേ..കിളിക്കൊത്താത്തേന്‍ പഴമേ
  തളിര്‍ ചുണ്ടില്‍ പൂത്തിരി..
  മുത്തായ് ചിപ്പിയില്‍ എന്നേം കാത്തുവെച്ചോ?"

  ഭാനൂ, ഈ കവിത എന്നില്‍ ബാല്യകാല സ്മരണ ഉണര്‍‌ത്തി. ആദ്യമായി അച്ഛന്‍ എനിക്ക് ഊഞ്ഞാല്‍ കെട്ടിത്തന്നത് മുറ്റത്തെ മാവിലാണ്‌. കാറ്റിനും കിളിക്കും കാതോര്‍‌ത്തിരുന്നതും, അപ്പോള്‍ അടര്‍ന്നു വീഴുന്ന മാമ്പഴം പെറുക്കാനായി ഓടിപോകുന്നതും, അങ്ങിനെ വീണുകിട്ടുന്ന മാമ്പഴത്തിനായി വഴക്കിടുന്നതും ഒക്കെ ഓര്‍മ്മ വന്നു.

  ലളിതസുന്ദരമായ കവിത. ഇഷ്ടപ്പെട്ടു.

  ReplyDelete
 4. ആഹാ, തളിരുതളിരു പോലെ പ്രണയമാണല്ലോ സഖാവേ, നന്നായീട്ടോ! കുഞ്ഞൂസിനും വായാടിക്കുമൊക്കെ നന്നായി മധുരിച്ച മട്ടുണ്ട്!

  ReplyDelete
 5. "മധുരിക്കും ഓര്‍മ്മകളേ മലര്‍ മഞ്ചല്‍കൊണ്ടു വരൂ, കൊണ്ടുപോകൂ ഞങ്ങളെ ആ മാഞ്ചുവട്ടില്‍"-
  മധുരിക്കുന്ന ഓര്‍മ്മകളെ തൊട്ടുണര്‍‌ത്തിയ ഈ മാമ്പഴ കവിത ഒരുപാട് ഇഷ്ടമായി.

  ReplyDelete
 6. കൊതിപ്പൂള് ഞാന്‍
  നിനക്ക് തരും.
  നീ അത് എന്നെ ചുംബിക്കും പോലെ
  നുണഞ്ഞിറക്കും.
  അപ്പോള്‍ പ്രണയം തട്ടി
  എന്റെ വിരല്‍ മുറിയും
  മാമ്പഴമാകെ ചുവന്നു തുടുക്കും.............ഇത്ര സുന്ദരമായ ചിന്തകള്‍ നിറഞ്ഞ ഒരു കുട്ടിക്കവിത ഞാനീ അടുത്തെങ്കിലും വായിച്ചിട്ടില്ല. ഭാനു ഇതു സത്യത്തില്‍ ‘മാസ്റ്റ്ര് പീസ്’ തന്നെ

  ReplyDelete
 7. കവിതയുടെ നാവില്‍
  പ്രണയ ഹരിശ്രീ.
  മാമ്പഴ മര്‍മരം ഉള്ളില്‍
  പുറത്ത് മധുരാരവം.
  നല്ല കവിത.

  ReplyDelete
 8. കുട്ടികാലത്ത് മധുരിക്കും ഓര്‍മകളും
  മാമ്പഴവും ഇത്ര മധുരിചിരുന്വോ ?

  ReplyDelete
 9. pranayathinte madhuravum orupakshe alpam muripadum avasheshippicha kavitha sundaramaayirikkunnu

  ReplyDelete
 10. പ്രണയത്തിന്റെ മധുര മാമ്പഴം..കുട്ടിക്കാലത്തിന്റെ കുസൃതി...എല്ലാം ഉള്ള കവിത.നന്നായി

  ReplyDelete
 11. മാം‌മ്പൂവുകളുടെ ശരത്കാലങ്ങളുടെ പേടകമാണ് ഒരു മാമ്പഴം. അതുകൊണ്ടല്ലേ അതിത്ര മധുരിക്കുന്നത്!! ആദ്യം വീണ മാമ്പഴം ഓടിച്ചെന്നെടുത്തെങ്കിലും അതു കഴിക്കാതെ, ആദ്യത്തെ പൂള്‌ അവള്‍ക്കു കൊടുത്തത് വായിച്ചപ്പോള്‍ ശരിക്കും ഈ കവിത മധുരിച്ചു. മാമ്പഴത്തില്‍ നിന്നും പ്രണയത്തിലേക്കുള്ള ഈ യാത്ര സുന്ദരമായിരിക്കുന്നു.

  ദേവി-

  ReplyDelete
 12. ഓർമ്മകളുണർത്തുന്നു

  ReplyDelete
 13. മധുരമുള്ള ഒര്‍മ്മകള്‍... നന്നായി.

  ReplyDelete
 14. മധുരം മധുരം, പ്രണയാമൃതം, കവിത...

  ReplyDelete
 15. മാമ്പഴത്തില്‍ മധുരമുണ്ട്..
  സുഖമുള്ള ഒരു പുളിയുണ്ട്‌..
  നല്ല നിറമുണ്ട്..
  കണ്ടാല്‍ നല്ല ഭംഗിയുണ്ട്..
  കവിതയിലും ഇതെല്ലാമുണ്ട്.. കവിത നന്നായിരിക്കുന്നു...
  ഭാനു അഭിനന്ദനങ്ങള്‍..

  ReplyDelete
 16. ചക്കരമാമ്പഴത്തിന്റെ മധുരം ഈ വരികള്‍ക്ക്.

  ReplyDelete
 17. ഭാനുവേട്ടാ,
  “ഒരു മാമ്പഴത്തില്‍
  ഒരു മാമരമുണ്ട്.
  മാന്തളിരും കുയില്‍ പാട്ടുമുണ്ട്.
  പൂക്കാലവും പൂമ്പാറ്റകളുമുണ്ട്
  കണ്ണി മാങ്ങകളും കൊതിയുമുണ്ട്
  ആര്‍‌ത്തുല്ലസിച്ച കുട്ടിക്കാലമുണ്ട്“
  ആദ്യം ഇത്തിരി സംശയം തോന്നി. ഒരു ജീവിത ചക്രം വരച്ചു കാട്ടാനുള്ള ശ്രമമായി തോന്നി. നന്നായിരുക്കുന്നു. മാമ്പഴത്തിനു മധുരമുണ്ട്.

  ReplyDelete
 18. eshtamaayi...madhrikkuna ee maabhazha kavitha

  ReplyDelete
 19. മനോഹരമായിരിക്കുന്നു ഈകവിത എന്റെ നാലാം ക്ലാസ്സിലെ കുട്ടിക്ക്‌ അസ്സയിന്ന്മേന്റ്റ്‌ എഴുതാന്‍ ഉപകരിച്ചു താങ്ക് യൂ ...

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?