സമാന്തരങ്ങള്‍

സമാന്തരങ്ങളായ
രണ്ടുരേഖകള്‍ 
ഇഴ ചേരുകയോ
ഇഴ വേര്‍‌പിരിയുകയോ 
ചെയ്യുന്നില്ല
എങ്കിലും
അദൃശ്യമായ ഒരു കരം
അവയെ വലയം ചെയ്തിരിക്കുന്നു.
അവയില്‍ 
ഒരേ നാദം
ഒരേ താളം 
ദ്രുതചലനങ്ങള്‍ 
ആരോഹണ അവരോഹണങ്ങള്‍ 
മുറിയുന്ന കൈവിരല്‍
പിടയുന്ന പക്ഷിയുടെ ചിറകടി
ആത്മനിശ്വാസങ്ങള്‍
ഹര്‍ഷം 
വസന്തം
പേമാരികള്‍.

സമാന്തര രേഖകള്‍
കൈമാറുന്ന
സമാന്തര ഹൃദയ രഹസ്യങ്ങള്‍.

Comments

 1. ഭാനൂ..
  ആദ്യമായാ ഞാന്‍ ആദ്യ കമന്റ്‌ തരുന്നത്.ഒരുപാട് സന്തോഷം തോന്നുന്നു.
  കവിത എന്നത്തേയും പോലെ.. വാക്കുകള്‍ നന്നായി ഉപയോഗിക്കാനുള്ള ഈ കഴിവിനെ നമിക്കുന്നു മാഷേ..
  അഭിനന്ദനങ്ങള്‍..

  ReplyDelete
 2. ജീവിതത്തിന്റെ ട്രൈൻ ആ സമാന്തര രേഖയിലൂടങ്ങനെ പായുകല്ലെ...! നന്നായി....

  ReplyDelete
 3. “സമാന്തര രേഖകൾ കൈമാറുന്ന സമാന്തര ഹൃദയ രഹസ്യങ്ങൾ” ഭാനുവേട്ടാ, ഈ വരികളിൽ ഞങ്ങൾക്ക് ഞങ്ങളെ തന്നെ കാണാൻ പറ്റി. സമാന ചിന്താഗതിയുണ്ടാവുക, സമാന/സമാന്തര ഹൃദയരഹസ്യങ്ങളുണ്ടാവുന്നത് നിഷ്കളങ്കമായ സ്നേഹത്തിലൂടെയാണ്. സമാന്തരങ്ങളായി പോവുന്ന രേഖകൾ സുഹൃത്തുക്കളല്ലേ..

  ReplyDelete
 4. സമാന്തര രേഖകൾ അനന്തതയിൽ കൂട്ടി മുട്ടും എന്ന് ഗണിത ശാസ്ത്രം പറയുന്നു. ഗണിതവും ഭാനുവിന്റെ കവിതയെ സാധൂകരിക്കുന്നു.....!

  ReplyDelete
 5. ഒരിക്കലും ഉണ്ടകില്ലെന്ന് പറയാൻ പറ്റില്ലയെന്ന് തോന്നുന്നു,പക്ഷേ സമാന്തരമായ രണ്ടുരേഖകളിൽ അവ പരസ്പരം അറിയില്ലല്ലോ ഈ സമന്വയങ്ങൾ

  ReplyDelete
 6. കൂടെ ചേരാനാകില്ലെങ്കിലും
  കൂടെത്തന്നെയുണ്ടെന്ന് ഓര്‍മ്മിപ്പിക്കലാണ്‌ സമാന്തരത.
  നീയില്ലെങ്കില്‍ ഞാനില്ലായെന്ന്
  പറയുമ്പോലെ..

  നല്ല കവിത. ഇഷ്ടമായി. അഭിനന്ദങ്ങള്‍ ഭാനു.

  ReplyDelete
 7. "സമാന്തര രേഖകള്‍
  കൈമാറുന്ന
  സമാന്തര ഹൃദയ രഹസ്യങ്ങള്‍"

  രണ്ടുമനസ്സുകള്‍ ഒന്നാകുക അസാധ്യമാണ്‌. ഇവിടെ അതു സംഭവിച്ചിരിക്കുന്നു. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കൂട്ടിമുട്ടുമെന്ന്‌ സ്വപ്നം കണ്ടു കൊണ്ടൊരു യാത്ര..കൊള്ളാം. ആശംസകള്‍.

  ReplyDelete
 8. സമാന്തരങ്ങളായ
  രണ്ടു നേര്‍ത്ത രേഖകള്‍
  അവ ഇഴ ചേരുകയോ
  ഇഴ വേര്‍‌പിരിയുകയോ
  ചെയ്യുന്നില്ല
  എങ്കിലും
  അദൃശ്യമായ ഏതോ ഒന്ന്
  അവയെ വലയം ചെയ്തിരിക്കുന്നു.
  അവ പരസ്പരം കാണുമായിരുന്നു
  ഒരേ നാദമായി
  ഒരേ താളമായി
  ദ്രുതചലനങ്ങലായി
  ആരോഹണ അവരോഹണങ്ങള്‍
  മുറിയുന്ന കൈവിരല്‍
  പിടയുന്ന പക്ഷിയുടെ ചിറകടി
  ആത്മനിശ്വാസങ്ങള്‍
  ഹര്‍ഷം
  വസന്തം
  പേമാരികള്‍.

  സമാന്തര രേഖകള്‍
  കൈമാറുന്ന
  സമാന്തര ഹൃദയ രഹസ്യങ്ങള്‍.

  ReplyDelete
 9. ഒന്നും കൈമാറാതെയും സമാന്തരങ്ങള്‍ നിലനില്‍ക്കാറുണ്ട്.

  ReplyDelete
 10. സമാന്തരമായിട്ടാണല്ലോ.അതുകൊണ്ടു് ഒരു ആശ്വാസം.
  നല്ല അര്‍ത്ഥമുള്ള വാക്കുകള്‍

  ReplyDelete
 11. ഹൃദയ രഹസ്യങ്ങൾ കൈമാറുന്നതു കൊണ്ടാവാം സമാന്തര രേഖകൾ ഇഴ പിരിയാത്തത്.

  ReplyDelete
 12. സമാന്തരങ്ങൾ പ്രായേണ ചേരായ്മയുടെ പ്രതീകമാണ്, അതു തിരിച്ചിട്ട
  കവിത. അദൃശ്യമായ ഒരു കരം അവയെ വലയം ചെയ്തിരിക്കുന്നു എന്നറിഞ്ഞ കവിത. ഭൂമിയിലെവിടെയുമുള്ള മുറിഞ്ഞ കൈവിരലുകളോട് കവിത ഐക്യദാർഡ്യം പ്രഖ്യാപിക്കും പോലെ! നന്നായി.

  ReplyDelete
 13. മുറിഞ്ഞ കൈവിരലുകളേയും പിടയുന്ന പക്ഷികളുടെ ചിറകടികളേയും കാണുന്നതിന്.........
  സമാന്തര രേഖകളെ വലയം ചെയ്യുന്ന അദൃശ്യമായ ആ ഒന്നിനെ ഓർമ്മിപ്പിച്ചതിന്........
  നന്ദി, ഭാനു.

  ReplyDelete
 14. ഒന്നിനോടൊപ്പം സമാന്തരത്തില്‍ നില്‍ക്കുന്ന മറ്റൊന്ന്,
  ഇഴ ചേരുകയോ, വേര്‍പിരിയുകയോചെയ്യാത്ത, എന്നിട്ടും എന്തൊക്കെയോ നിലനിര്‍ത്തുന്ന സമാന്തരങ്ങള്‍
  ഇഷ്ടമായി,നല്ല കവിത.

  ReplyDelete
 15. പരസ്പരം അറിഞ്ഞിട്ടും ഒന്നാകാന്‍ കഴിയാതെ, നേര്‍‌രേഖകളായി മുന്നൊട്ട് പോകുമ്പോഴും ഒന്നായി പൊതിയാനോരു കയ്യുണ്ടെന്നത് ആശ്വാസകരം.

  ReplyDelete
 16. വായാടി പറഞ്ഞത് പോലെ കൂടെ തന്നെ ഉണ്ടെന്ന സൂചന നല്‍കുന്നു....
  നല്ല വരികള്‍..

  ReplyDelete
 17. സമാന്തരങ്ങള്‍ പരസ്പര പൂരകങ്ങളാണല്ലോ..അത് കൂട്ടിമുട്ടിയാല്‍ നിലനില്‍പ്പിനെ ബാധിക്കില്ലേ?

  ReplyDelete
 18. ഇക്കഴിഞ്ഞ ആഴ്ചയിരൊ ദിവസം ഒരു പരദൂഷണ സംസാരത്തിനിടയില്‍ “ഈ കവിതയിലെ” ഉള്ളടക്കം (കവിത ഇപ്പഴാ വായിക്കുന്നെ) എനിക്കും എന്റെ സുഹൃത്തിനുമിടയില്‍ കടന്നു വന്നിരുന്നു. കവിതാരചനാപാടവം ഉണ്ടായിരുന്നേല്‍ അത് എഴുതിയേനെ.

  ഈ കവിത വായിച്ചപ്പോള്‍ ഒന്നുകൂടി കാവ്യമനോഹരമാക്കാമായിരുന്നെന്ന് തോന്നിപ്പോകുന്നു, ചിലപ്പോള്‍ മുകളില്‍ പറഞ്ഞ സംഭവമായിരിക്കാം അതിനു കാരണം.

  “അദൃശ്യമായ ഒരു കരം
  അവയെ വലയം ചെയ്തിരിക്കുന്നു.” << ഈ വരിക്ക് ആശംസകള്‍

  ReplyDelete
 19. "സമാന്തരങ്ങളായ
  രണ്ടുരേഖകള്‍
  ഇഴ ചേരുകയോ
  ഇഴ വേര്‍‌പിരിയുകയോ
  ചെയ്യുന്നില്ല
  എങ്കിലും "
  എപ്പോഴും ഒന്നിച്ചാണു യാത്ര

  ReplyDelete
 20. സമാന്തര രേഖകള്‍
  കൈമാറുന്ന
  സമാന്തര ഹൃദയ രഹസ്യങ്ങള്‍
  കൊള്ളാം

  ReplyDelete
 21. പരസ്പര ധാരണയുടെ അദൃശ്യസ്പര്‍‌ശം ഉള്‍‌ക്കൊണ്ടും അനുഭവിച്ചും സമാനചിന്തയോടെ, ലക്ഷ്യത്തിലേയ്ക്ക്‌ ... തീവണ്ടിപ്പാതകളെപ്പോലെ.
  "പതിഞ്ഞുപോയ വിശ്വാസത്തിന്‍ മരത്തടികള്‍ ബലമേകുന്ന" ഇരുമ്പുടലുകള്‍‍, സമാന്തര ഹൃദയങ്ങള്‍.

  ReplyDelete
 22. സമാന്തര രേഖകള്‍ അനന്തതയില്‍ കൂട്ടിമുട്ടും..!!!!

  ReplyDelete
 23. സമാന്തര രേഖകള്‍
  കൈമാറുന്ന
  സമാന്തര ഹൃദയ രഹസ്യങ്ങള്‍.....
  ??????????/

  enthanathu

  ReplyDelete
 24. സമാന്തരങ്ങൾക്ക്‌ കൂടിച്ചേരാനാകില്ല...പിരിയാനുമാവില്ല......ഒന്നിച്ചു ചേരാനാവില്ലെങ്കിലും പിരിയാനാകാത്ത എല്ലാ സമാന്തരങ്ങൾക്കുമായി എഴുതപ്പെട്ട കവിത. നന്നായി.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?