കുമ്പസാരം

അമ്മേ,
വിങ്ങി വിങ്ങി കരയുകയും
പോരില്‍ മരിച്ച നിന്റെ മകനെയോര്‍ത്ത്
അഭിമാനിക്കുകയും അരുത് .
ഞാന്‍
യുദ്ധഭൂമിയില്‍
നിരായുധനായി
ആയോധനമുറകള്‍ മറന്നവനായി
ശത്രുവാല്‍ കൊലചെയ്യപ്പെട്ടവന്‍.
വാളുകള്‍ ഉടല്‍ മുറിച്ചെറിയുമ്പോള്‍
യുദ്ധത്തിന്റെ താര്‍ക്കിക വിഷയത്തില്‍
സ്വയം മറന്നു പോയവന്‍.
സമാധാനം സമാധാനം എന്ന്
ബോംബുകളോട്
അലമുറയിട്ടവന്‍
അമ്മേ,
വീരോചിതമായ
ഈ അന്ത്യ കര്‍മ്മങ്ങള്‍
ഉപേക്ഷിച്ചാലും.
എന്നെ നീ
പച്ചോലയില്‍ പൊതിഞ്ഞു
തെരുവുകളിലൂടെ കെട്ടിവലിക്കണം
നരികള്‍ക്കും നായ്ക്കള്‍ക്കും എറിഞ്ഞു കൊടുക്കണം.

അമ്മേ..,
നിന്റെ മകന്
നിന്റെ രക്തത്തിലൂടെ
തിരിച്ചു വരണം.

Comments

 1. അങ്ങിനേയെങ്കിലും സമാധാനം കൈവന്നെങ്കിൽ....

  ReplyDelete
 2. ബാനു ....സഖി ഒക്കെ പോയോ ?
  കുമ്പസാരമായോ ?

  കൊള്ളാം

  ReplyDelete
 3. നന്നായി കവിത, ഇത് പ്രതികരിക്കാനാകാത്ത ഒരു ജനതയുടെ കുമ്പസാരമായി. എന്തിനേയും ഭയപ്പെടുന്നവൻ, എന്തിനോടും പൊരുത്തപ്പെടുന്നവൻ, തിരുവായക്ക് എതിർവായ പറയാത്തവ്ൻ, പെങ്ങളുടെ മാനം കാക്കാൻ കഴിയാത്തവൻ, ഭീരുത്വം സമാധാനത്തിന്റെ തത്വശാസ്ത്രത്തിൽ പൊതിഞ്ഞവൻ, മരിച്ചാൽ പച്ചോലയിൽ കെട്ടിവലിക്കപ്പെടേണ്ടവൻ- ഗംഭീരമായി. ആ ‘ഗദ്ഗദം കരയൽ‘ മാത്രം അത്ര ശരിയായോ ?

  ReplyDelete
 4. എന്നെ നീ
  പച്ചോലയില്‍ പൊതിഞ്ഞു
  തെരുവുകളിലൂടെ കെട്ടിവലിക്കണം
  നരികള്‍ക്കും നായ്ക്കള്‍ക്കും എറിഞ്ഞു കൊടുക്കണം.

  ReplyDelete
 5. ഭാനു നിരാശ മാറി,വേരിട്ടൊരു ശൈലി...കൊള്ളാം

  ReplyDelete
 6. പ്രതികരണ ശേഷി നഷ്‌ടമായ നമുക്ക് വേണ്ടി തന്നെ ഉള്ള കവിത..ചുറ്റുപാടും അനീതി കാണുമ്പോള്‍ എനിക്കല്ലല്ലോ,എന്റെ വീട്ടിലല്ലല്ലോ എന്ന് സമാധാനിച്ചു സമാധാനിച്ചു എല്ലാ വീര്യവും കെട്ട,ആത്മാഭിമാനം നശിച്ച ജനതയ്ക്കായുള്ളത്.കവിത ഇഷ്ടമായി.

  ReplyDelete
 7. അമ്മേ,
  വീരോചിതമായ
  ഈ അന്ത്യ കര്‍മ്മങ്ങള്‍
  ഉപേക്ഷിച്ചാലും.
  എന്നെ നീ
  പച്ചോലയില്‍ പൊതിഞ്ഞു
  തെരുവുകളിലൂടെ കെട്ടിവലിക്കണം
  നരികള്‍ക്കും നായ്ക്കള്‍ക്കും എറിഞ്ഞു കൊടുക്കണം.

  എല്ലാ ഭീരുക്കള്‍ക്കും ഈ കുമ്പസാരം ഏറ്റു ചൊല്ലാം.
  എന്തെ ഭാനു ഇങ്ങനൊരു ചിന്ത.സഖി പിണങ്ങി പോയോ?

  ReplyDelete
 8. അമ്മ എത്രമാത്രം ശക്തിയുണ്ട് ആ വാക്കിനെന്ന് ഇനിയും അളക്കാനായിട്ടില്ല!.

  ReplyDelete
 9. അമ്മേ..,
  നിന്റെ മകന്
  നിന്റെ രക്തത്തിലൂടെ
  തിരിച്ചു വരണം.“
  പ്രതീക്ഷ വറ്റുന്നില്ല, കുമ്പസാരത്തിലും.. നല്ല കവിത.
  വിഷയം വളരെ നല്ലത്.

  ReplyDelete
 10. ഇത് നന്നായി......മാഷെ !

  ReplyDelete
 11. “അമ്മേ..,
  നിന്റെ മകന്
  നിന്റെ രക്തത്തിലൂടെ
  തിരിച്ചു വരണം.“

  ഇതാണെന്ന് തോന്നുന്നു ഈ കവിതയുടെ ആത്മാ‍വ്.

  പിന്നെ, ഈ പ്രയോഗം “ഗദ്ഗദം കരയുകയും“ ????

  ReplyDelete
 12. യുദ്ധത്തിനെതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിക്കാതെ സുഖലോലുപതയില്‍ മുഴുകുന്ന ജനതയ്ക്കുള്ള ചുട്ട മറുപടിയായി ഞാനിതിനെ കാണുന്നു.‌

  ഉദാത്തമായ കവിത. ഗംഭീരമായി ഭാനു.

  ReplyDelete
 13. ഗദ്ഗദത്തില്‍ ഒതുക്കാതെ അലമുറയിട്ടു കരയണമായിരുന്നു ഈ ഭീരു...നന്നായി മാഷെ.

  ReplyDelete
 14. പ്റിയ സുഹൃത്തുക്കള്‍ കാണിച്ചു തന്ന തെറ്റ് ഞാന്‍ തിരുത്തിയിരിക്കുന്നു.

  ReplyDelete
 15. kavitha gambheeramaayi....ithu oru nilapaadinte vishayamaanu...athaanu aaswaadanathe nirnayikkunnathum...njaan aa makante avasaanathe thiricharivine maanikkunnu....
  expecting more...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?