ഒരു പിടി നീലാകാശം

പരന്നു
പരന്നു
പരന്ന്
കിടക്കണ ഭൂമി
ഉരുണ്ടു 
ഉരുണ്ടു 
ഉരുണ്ട്
ഇരിക്കുന്നൂന്ന്‍.
പരന്നതായാലും
ഉരുണ്ടാതായാലും
എനിക്കിത്തിരി
ഭൂമി വേണംന്ന് പറഞ്ഞേനാണ് 
ഞങ്ങടെ നെഞ്ചില്‍ വെടിവെച്ചത്.
പാമ്പിനെപ്പോലെ 
തച്ചു കൊന്നത്.
പരന്നു പോയ ഞങ്ങള്‍ക്കിപ്പോള്‍
സ്വന്തമായുള്ളത് 
വരണ്ടുണങ്ങിയ
ഒരു പിടി നീലാകാശം.

Comments

 1. ഭൂമിയില്‍ ചിതറിപ്പോയവര്‍ക്ക്

  ReplyDelete
 2. തലയ്ക്കു മീതെ നീലാകാശം
  താഴെ മരു ഭൂമി.....
  ഭാനു ഞാനാണാദ്യം
  കവിത ഇഷ്ടമായി
  ഭാനു ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥ വ്യാപ്തി എനിയ്ക്കു പിടികിട്ടിയിട്ടില്ല.

  ReplyDelete
 3. സുന്ദരമായ നീലാകാശം പൊലെ,ഒരോ വാക്കിലും അര്‍ത്ഥങ്ങളും സൌദര്യവും പരന്നു കിടക്കുന്നു ഭാനു

  ReplyDelete
 4. not even the sky nowadays..the skyscrapers grab the show..
  touching especially since as part of my study i am meeting such people who were deprived of their land and livelihood for the so called 'development'..

  ReplyDelete
 5. നന്നായി കവിത- ഭൂമിയും ആകാശവും അളന്നെടുത്തവർ പാതാളവുമളക്കാനെത്തുമ്പോൾ കവി എന്തു ചെയ്യുകയായിരുന്നു എന്നു ചോദിക്കാതിരിക്കാൻ!

  ReplyDelete
 6. ചിതറി പോയവര്‍ പെറുക്കി എടുക്കട്ടെ ഓരോ വരികളും

  ReplyDelete
 7. "പരന്നു പോയ ഞങ്ങള്‍ക്കിപ്പോള്‍
  സ്വന്തമായുള്ളത്
  വരണ്ടുണങ്ങിയ
  ഒരു പിടി നീലാകാശം"
  അതവകാശപ്പെട്ടാൽ ആരും തല്ലില്ല. വെടിവയ്ക്കില്ല! നന്നായിരിക്കുന്നു ആശയം.

  ReplyDelete
 8. ആ നീലാകാശത്ത് ആര്‍ദ്രതയുണ്ടിപ്പോഴും... നന്നായി.

  ReplyDelete
 9. നന്നായി.
  കൊടുത്ത ഭൂമി ഒരു തുള്ളി മദ്യത്തിനു വേണ്ടി മറിച്ചു വിറ്റ കഥയും ഇടയിൽ കേട്ടിരുന്നു..സത്യമാർക്കറിയാം..

  ReplyDelete
 10. ഭാനു എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
 11. സ്വന്തമായി വരണ്ടു ഉണങ്ങിയതെങ്കിലും ഒരു നീലാകാശം എങ്കിലും വേണം..അവിടെ ആര്‍ദ്രമായൊരു മേഘം മഴയായി പെയ്യുകയില്ലെന്നാരു കണ്ടു.എല്ലാം നഷ്ടമാകുന്ന നേരത്തും പ്രതീക്ഷ നശിക്കാതിരിക്കാന്‍ ഒരു പിടി നീലാകാശം..

  ReplyDelete
 12. ചിതറിപ്പോയവർക്ക് നീലാകാശമിനിയെന്തിന്...?

  ReplyDelete
 13. ഉണങ്ങിയ നീലാകാശം ??

  ReplyDelete
 14. kavitha nilavilulla avasthaye varachu kaattunnu...aakaasham swanthamaakkiyittu enthu cheyyaanaanu? sakhave, bhoomikku bhoomi thanne venam..
  kavithayile varikal manoharamaayittundu...

  ReplyDelete
 15. മണ്ണിന്റെ മക്കള്‍ക്ക്

  ReplyDelete
 16. ഭൂമിക്കു ഭൂമി തന്നെ വേണം. അത് കിട്ടിയില്ലെങ്കില്‍ പിടിച്ചു വാങ്ങണം. അല്ലെങ്കില്‍ വിപ്ലവത്തിലൂടെ അതവര്‍ക്ക് നേടി കൊടുക്കണം.
  സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട, നിസ്സഹരായ, സ്വന്തമെന്ന് പറയാന്‍ ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത ലോകത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും വേണ്ടിയുള്ള കവിത.

  നല്ല ചിന്ത. അഭിനന്ദനങ്ങള്‍ ഭാനൂ.

  ReplyDelete
 17. ആരും ഒന്നും കൊണ്ടു വരുന്നില്ല
  ആരും ഒന്നും കൊണ്ടു പോകുന്നുമില്ല
  ഇടയിലെ അല്‍പനേരത്തേ ജീവിതത്തിനായി
  ഈ ഭൂമിയില്‍ ഒരിടത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്‌....
  (എന്നാലും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ തന്നെ ല്ലേ...?)


  വേദനിക്കുന്ന സഹോദരങ്ങള്‍ക്കായുള്ള ഈ ചിന്ത നന്നായിരിക്കുന്നു ഭാനു!

  ReplyDelete
 18. നമുക്ക് പറന്നുല്ലസിക്കാന്‍ നീലാകാശങ്ങള്‍..അതുമതി .

  ReplyDelete
 19. നീലാകാശത്തിന്റെ ഊഴം എന്നാണ് ?

  ReplyDelete
 20. ഭാനു ..ഉദ്ദേശ ശുദ്ധിയുള്ള കവിത
  മണ്ണിന്റെ മക്കള്‍ക്ക്‌ സമര്‍പ്പണം

  ReplyDelete
 21. പരന്നു പോയ ഞങ്ങള്‍ക്കിപ്പോള്‍
  സ്വന്തമായുള്ളത്
  വരണ്ടുണങ്ങിയ
  ഒരു പിടി നീലാകാശം...

  നല്ല അര്‍ത്ഥമുള്ള വരികള്‍...

  ReplyDelete
 22. നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും ....
  വയലു പോയിട്ട്
  ഇപ്പോൾ നീലാകാശത്തിനും സീമകളുണ്ട്

  ReplyDelete
 23. പരന്നതായാലും
  ഉരുണ്ടാതായാലും
  എനിക്കിത്തിരി
  ഭൂമി വേണംന്ന് പറഞ്ഞേനാണ്
  ഞങ്ങടെ നെഞ്ചില്‍ വെടിവെച്ചത്.
  പാമ്പിനെപ്പോലെ
  തച്ചു കൊന്നത്.


  മണ്ണിന്റെ മക്കളുടെ അവസ്ഥ എന്നെങ്കിലുമൊക്കെ മാറും എന്ന് പ്രത്യാശിക്കാം.
  ഭാനുവേട്ടാ, നന്നായി കവിത.
  അഭിനന്ദനങ്ങള്‍

  ReplyDelete
 24. അഭിനന്ദനങ്ങള്‍ ഭാനൂ...

  ReplyDelete
 25. വെറും ‘ശൂന്യാകാശം’ എന്നതല്ലേ സത്യം!

  നന്നായി.

  ReplyDelete
 26. ആകാശം നരയ്ക്കാതിരിക്കട്ടെ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?