കല്ല്‌ ഭ്രാന്തനോട് പറഞ്ഞത് എന്തെന്നാല്‍...

ദൈവമേ...
ഒരൊറ്റ നിമിഷം കൊണ്ട്
ഞാന്‍ എത്രയോ താഴെ
വീണു പോയിരിക്കുന്നു...

മലമുകളില്‍ നിന്നും 
ഭ്രാന്തന്റെ ചിരി
എന്റെ കാതുകളെ
തകര്‍ത്തു കളയുന്നു.
എന്റെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍
ചിതറിപ്പോയിരിക്കുന്നു...

അല്‍‌പം കൂടുതല്‍ കരുതല്‍
അല്‍‌പം കൂടുതല്‍ കാരുണ്യം
ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നുവെങ്കില്‍
"ഭ്രാന്താ

നീ അലറി ചിരിക്കല്ലേ" 

Comments

 1. “ദൈവമേ...
  ഒരൊറ്റ നിമിഷം കൊണ്ട്
  ഞാന്‍ എത്രയോ താഴെ
  വീണു പോയിരിക്കുന്നു...“

  താഴെ വീഴുന്നതിനു മുൻപു ദൈവത്തെ ഓർത്തിരുന്നെങ്കിൽ,ഇങ്ങനെ ഒരു പതനം ഒഴിവാകുമായിരുന്നു..!

  ആശംസകൾ...

  ReplyDelete
 2. കല്ലിനെ മനുഷ്യനായും ഭ്രാന്തനെ ജീവിതമായും ഞാന്‍ സങ്ക‌ല്‍‌പ്പിക്കുന്നു. ജീവിതം ഒരു ചതുരംഗ കളിപോലെയാണ്‌. വളരെ കരുതലോടെ, സ്നേഹത്തോടെ, കാരുണ്യത്തോടെ വേണം അതിനെ മുന്നോട്ടു നയിക്കാന്‍. ഇല്ലെങ്കില്‍ ഒരു നിമിഷം മതി എല്ലാം തകര്‍‌ന്നടിയാന്‍.

  ഇതു വായിച്ചപ്പോള്‍ നാറാണത്തു ഭ്രാന്തന്റെ കഥ ഓര്‍മ്മ വന്നു. ആ കഥ തിരിച്ചിട്ടതു പോലുണ്ട് ഈ കവിത. നല്ല ചിന്ത. ഭാവുകങ്ങള്‍.

  ReplyDelete
 3. നല്ല അപഗ്രഥനം തത്തമ്മ നടത്തിയിരിക്കുന്നു.
  നല്ല കവിത, ഭാനു.

  ReplyDelete
 4. ഒരൊറ്റനിമിഷം മതി വളരെ ഉന്നതിയില്‍ നിന്ന് ഒന്നുമല്ലാതാകാന്‍

  ReplyDelete
 5. മുകില്‍ പറഞ്ഞപോലെ തത്തമ്മ കണ്ടെത്തിയത് തന്നെ ശരി.
  നല്ല കവിത.

  ReplyDelete
 6. nannaayirikkunnu. ആശംസകള്‍. നാറാനത്ത് ഭ്രാന്തനെ ഓര്‍മവന്നു

  ReplyDelete
 7. കരുതലും കാരുണ്യവും ആണല്ലോ ഇല്ലാതെ പോകുന്നത്.
  അഭിനന്ദനങ്ങൾ.

  ReplyDelete
 8. ശെടാ ഇത് എന്താ ഇങ്ങനെ ആയോ ?

  പ്രണയം ഒക്കെ തീര്നോ ?

  ReplyDelete
 9. വായാടിയുടെ അഭിപ്രായത്തിനോട് യോജിക്കുന്നു.
  കവിത നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 10. നാറാണത്തു ഭ്രാന്തന്റെ കഥ തന്നെ അല്ലെ?
  ഭാനൂ....
  എന്തെ പ്രണയം വറ്റി വരണ്ടുവോ?
  ഒരു നല്ല പ്രണയം വായിക്കണമെങ്കില്‍
  ഭാനുവിന്റെ ബ്ലോഗ്ഗില്‍ വരണമാര്‍ന്നു.
  ഇപ്പോള്‍ അതുമില്ല.
  എന്തായാലും കവിത കൊള്ളാം.വായാടിയുടെ സങ്കല്‍പ്പവും കൊള്ളാം.

  ReplyDelete
 11. ഭ്രാന്തൻ കർമ്മത്തിലൂടെ
  കല്ല് ധർമ്മത്തിലൂടെ
  പറയാനുൾലത് ഒന്നുതന്നേ...“നീ അലറി ചിരിക്കല്ലേ"

  ReplyDelete
 12. ഭാനൂ, ഒരുപാട് അര്‍ത്ഥം വിളിച്ചോതുന്നു ഇ വരികള്

  ReplyDelete
 13. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

  കൂട്ടത്തിൽ ഒരു തമാശ ഓർമ്മ വന്നു..ഒരു സിനിമയിൽ കേട്ടത് (മറവത്തൂർ കനവെന്നാണ്‌ തോന്നുന്നത്..)

  ജീവിതം കോഴിമുട്ട പോലെയാണ്‌.. സൂക്ഷിച്ചില്ലെങ്കിൽ..

  ReplyDelete
 14. അതെ, അൽ‌പ്പം കരുതലും കാരുണ്യവും ഉണ്ടായിരുന്നെങ്കിൽ! നല്ല കവിത

  ReplyDelete
 15. ഭ്രാന്താ
  നീ അലറി ചിരിക്കല്ലേ !

  ReplyDelete
 16. കല്ലിനെ ജീവിതമായും ഭ്രാന്തനെ
  ഭ്രാന്തനായും (മനുഷ്യന്‍ തന്നെ )
  തന്നെ സങ്കല്‍പ്പിക്കാനാണ് എനിക്ക് തോന്നുന്നത് ..മനുഷ്യന്‍
  ജീവിതം ഉരുട്ടിയും താഴെക്കിട്ടും കളിക്കുന്നത് മനുഷ്യരാണ് ..വേണമെങ്കില്‍ എത്ര ഉയരം വരെ യും ഉന്തി കയറ്റം ..ഒരു നിമിഷത്തെ അശ്രദ്ധയോ ,നിര്‍ഭാഗ്യമോ കൊണ്ട് പാതാളത്തോളം താഴത്തെക്കും
  പതിക്കാം ..ചില ജീവിത സത്യങ്ങള്‍ ഓര്‍മിക്കാന്‍ ഈ വരികള്‍ സഹായിക്കും

  ReplyDelete
 17. ഞാന്‍ അലരിച്ചിരിക്കുന്നില്ല..വെറുതെ ഒന്ന് പുഞ്ചിരിചോട്ടെ...

  ReplyDelete
 18. കല്ലിനും ഉണ്ടൊരു കവിത പാടാന്‍....

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?