സഖിയോട്‌ -8

പ്രിയ സഖി,
ഡിസംബറിന്‍ തെളിനീര്‍ അരുവിയാണ് നീ
നിനക്കൊഴുകാനുള്ള താഴ്വരയാണ് ഞാന്‍
എന്നില്‍ ചുംബിച്ചും കുളിരണിയിച്ചും
ചിരിച്ചും ഉല്ലസിച്ചും നീ ഒഴുകി പരക്കുന്നത്
ഞാനറിയുന്നു.

ഞാനോ,
നിന്നില്‍ പെയ്തിറങ്ങിയ
കാര്‍മുകില്‍
നിന്റെ രക്തമായവന്‍
നിന്റെ സിരകളില്‍ സംഗീതം നിറച്ചവന്‍
നിന്റെ ഉണര്‍വ്വാണ് ഞാന്‍.

നമ്മളോ,
ഈ കവിതയിലെ ഇഴചേരുന്ന
വരികളാണ് നാം
താഴെയും മീതെയുമായി
കെട്ടിപ്പുണര്‍ന്നു
കവിതയുടെ കാവ്യഭംഗിയായ്
ആനന്ദമായ് സുഗന്ധമായ്‌
നാം നിറഞ്ഞു ചൊല്ലുന്നു.

ഇപ്പോള്‍ നാം ഒരു കവിത
നാളെ നാവുകളില്‍ നിന്നും
നാവുകളിലേക്ക് വീശിപ്പടരുന്ന പാട്ട്
ജനതയുടെ ആരവമായി
അത് ഉയര്‍ന്നു പൊങ്ങുന്ന കാലം വരും
അപ്പോള്‍ പ്രിയ സഖി...
പ്രണയത്തിന്റെ യാഗാശ്വങ്ങളെ
നീ പ്രസവിക്കും.

Comments

 1. ഇപ്പോള്‍ നാം ഒരു കവിത
  നാളെ നാവുകളില്‍ നിന്നും
  നാവുകളിലേക്ക് വീശി പടരുന്ന പാട്ട്.
  ജനതയുടെ ആരവമായി
  അത് പടരുന്ന കാലം വരും

  പ്രതീക്ഷ കൈവിടാതെ മുന്നോട്ട്...

  ReplyDelete
 2. "നമ്മളോ...
  ഈ കവിതയിലെ ഇഴചേരുന്ന
  വരികളാണ് നാം."

  സഖിയോടൊപ്പം കൂട്ടിയതിൽ സന്തോഷം

  ReplyDelete
 3. ഈ കവിതയിലെ ഇഴചേരുന്ന
  വരികളാണ് നാം.
  താഴെയും മീതെയുമായി
  കെട്ടിപ്പുണര്‍ന്നു
  കവിതയുടെ കാവ്യഭംഗിയായ്
  ആനന്ദമായ് സുഗന്ധമായ്‌
  നാം നിറഞ്ഞു ചൊല്ലുന്നു.
  liked these lines..

  ReplyDelete
 4. വിപ്ലവം നടക്കുമ്പോള്‍ പ്രണയിക്കാന്‍ കഴിയുമോ എന്നൊരു ചോദ്യമുണ്ട് ...
  കഴിയും എന്നാണ് ഭാനുവിന്റെ കവിത പറയുന്നത് .ഞാനും ആ പക്ഷത്താണ് ..ആ പ്രണയത്തില്‍ വിപ്ലത്തിന്റെ വെടിയൊച്ചകളും മുഴങ്ങും !! ..അല്ലെ ?:))

  ReplyDelete
 5. ഈ കവിതയിലെ ഇഴചേരുന്ന
  വരികളാണ് നാം
  കൊള്ളാം ഭാനു
  സഖിയോട് സെഞ്ചറിയാക്കണം

  ReplyDelete
 6. "സഖിയോട്‌"- കവിതയും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്ന കാഴ്ച.

  ReplyDelete
 7. നാളെ നാവുകളില്‍ നിന്നും
  നാവുകളിലേക്ക് വീശിപ്പടരുന്ന പാട്ട്
  ജനതയുടെ ആരവമായി
  അത് ഉയര്‍ന്നു പൊങ്ങുന്ന കാലം വരും


  ഇത് ശരിയാവൂലാ .. പൊല്ലാപ്പാവും :)

  ReplyDelete
 8. കവിതയ്ക്ക് ഒരു ഒഴുക്ക് ഉണ്ട്. നന്നായിരിക്കുന്നു . മുന്നേറുക . ആശംസകള്‍ നേരുന്നു

  ReplyDelete
 9. നാളെ നാവുകളില്‍ നിന്നും
  നാവുകളിലേക്ക് വീശിപ്പടരുന്ന പാട്ട്

  ReplyDelete
 10. "സഖിയോട്" എന്ന കവിതകളിലെ പ്രണയത്തിന്റെ വിശുദ്ധി എന്നെ അതിശയിപ്പിക്കുന്നു. കവിതയില്‍ പ്രണയം നിലാവ് പോലെ പരന്നൊഴുകുന്നു.

  ഭാനുവിന്‌ സഖിയോട് ഇനിയും ഒരുപാട് പറയുവാന്‍ കാണുമല്ലോ? അതെല്ലാം ഒരു കാവ്യസമാഹാരമായി പ്രസിദ്ധീകരിക്കണം. വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ...

  ReplyDelete
 11. njan vaayaadiyude abhipraayathinu thaazhe enteyum perezhuthi oppittiriykkunnu.

  ReplyDelete
 12. കവിതയുടെ കാവ്യഭംഗിയായ്
  ആനന്ദമായ് സുഗന്ധമായ്‌
  നാം നിറഞ്ഞു ചൊല്ലുന്നു...

  ReplyDelete
 13. ഈ കവിതയിലെ ഇഴചേരുന്ന
  വരികളാണ് നാം
  താഴെയും മീതെയുമായി
  കെട്ടിപ്പുണര്‍ന്നു
  കവിതയുടെ കാവ്യഭംഗിയായ്
  ആനന്ദമായ് സുഗന്ധമായ്‌
  നാം നിറഞ്ഞു ചൊല്ലുന്നു.

  ReplyDelete
 14. നല്ല പ്രതീക്ഷ .പ്രണയത്തിന്റെ യാഗാശ്വങ്ങളെ പ്രസവിക്കട്ടെ !

  ReplyDelete
 15. പ്രണയം ഇല്ലാതെ ജീവിതത്തിൽ ഒന്നിനും മുന്നേറാൻ സാധിക്കുകയില്ലല്ലൊ അല്ലേ
  മനുഷ്യന്റെ ബേസിക് ഇൻസ്റ്റിക്റ്റ് പ്രണയം തന്നെയാണല്ലോ
  അതെ പ്രണയത്തിന്റെ യാഗാശ്വങ്ങൾ ഇനിയുമിനിയും ലോകം കീഴടക്കട്ടേ...

  ReplyDelete
 16. പ്രണയം വരികളിൽ ഇണചേർന്നു കിടക്കുന്നതിന്റെ സൌന്ദര്യം!

  ReplyDelete
 17. പ്രണയത്തിന്റെ പച്ചപ്പുള്ള വരികള്‍.

  ReplyDelete
 18. പ്രണയവിപ്ലവങ്ങള്‍....
  കൈകോര്‍ത്ത്, കൈയ്യുയര്‍ത്തി,
  മുന്നോട്ടു തന്നെ പോവുക...

  ReplyDelete
 19. പ്രണയത്തിന്റെ വിപ്ലവമോ??
  വിപ്ലവത്തിന്റെ പ്രണയമോ??

  നന്നായിരിക്കുന്നു വരികളെല്ലാം ...
  ഭാവുകങ്ങള്‍...!!!

  ReplyDelete
 20. സഖിക്കു തീര്‍ച്ചയായും ഇപ്പ്രാവശ്യം ഇഷ്ടപ്പെടും.
  "ഞാനോ,
  നിന്നില്‍ പെയ്തിറങ്ങിയ
  കാര്‍മുകില്‍
  നിന്റെ രക്തമായവന്‍
  നിന്റെ സിരകളില്‍ സംഗീതം നിറച്ചവന്‍
  നിന്റെ ഉണര്‍വ്വാണ് ഞാന്‍." എന്തോ പരസ്പരം contradict ചെയ്യുന്നത് പോലെ തോന്നി.

  ReplyDelete
 21. കാവ്യ പാഥേയത്തിന്റെ മുന്‍പന്തിയില്‍
  ഓടികയറി ഈ കവിത. ആശംസകള്‍

  ReplyDelete
 22. അഭിനന്ദനങ്ങള്‍ ഭാനു...

  ReplyDelete
 23. കവിതകളിലൂടെ കടന്നു പോയി.
  ആശയങ്ങളുടെ മരം പല കാവ്യതാളത്തിൽ കുലുക്കിക്കണ്ടു. സന്തോഷിച്ചു.
  സഖിയോട്.. പതിവുപോലെ പ്രണയം നിറയ്ക്കുന്നു.
  സന്തോഷത്തോടെ..

  ReplyDelete
 24. വീണ്ടും ഇത് തന്നെ ...... നന്നായിരിക്കുന്നു
  എഴുതിയതില്‍ നല്ലതു

  ReplyDelete
 25. വിപ്ലവവും പ്രണയവും ഇടകലര്‍ന്നു...കൊള്ളാം..പ്രിയസഖിയോട് പറയുവാന്‍ ഇനിയുമുണ്ടോ കവേ...

  ReplyDelete
 26. പ്രണയത്തിന്‍റെ യാഗാശ്വങ്ങളെ പ്രസവിക്കുക...മഹാ ഭാഗ്യമാണ് അത്...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?