മരണത്തിനു മുന്‍പ് കടന്നു പോകാന്‍ ഒരു തടവറ...

എല്ലാ സമയവും ഇവിടെ ഒരുപോലെ
ഉദയാസ്തമയങ്ങള്‍ക്ക് പ്രസക്തി ഒന്നുമില്ല
ഒരു വിരുന്നുകാരന്‍
വഴിതെറ്റിയ ഒരു യാത്രികന്‍
കൈനോട്ടക്കാരന്‍
ആവേശമുള്ള ഒരു വാക്ക്
കല്യാണമോ അടിയന്തിരമോ അറിയിക്കുന്ന
ഒരു സന്ദേശം; ഒന്നുമില്ല.
അപ്പൂപ്പാ ഒരു കഥ പറയൂ എന്നുപറഞ്ഞു
കുട്ടികളാരും ഓടിവരില്ല
എന്താ മൂപ്പിലാനെ എന്നു തിരക്കാന്‍ ആരുമില്ല
ചുറ്റും എന്റേത് തന്നെയായ പകര്‍പ്പുകള്‍
ചുരുണ്ട തൊലിയും നരച്ച കണ്ണുകളും
ഉപയോഗ ശൂന്യമായ പാവകള്‍
ഒരേ ഭാവം, ഒരേ ചലനം
വൈകിയോടുന്ന വണ്ടിക്കു കാത്തിരിക്കുന്നവരുടെ
അതേ നിസ്സംഗത
തപാലില്‍ ശവപ്പെട്ടികള്‍ പോലെ
പൂച്ചെണ്ടുകള്‍, സമ്മാനപ്പൊതികള്‍
ശവഘോഷയാത്ര കാണുമ്പോലെ
പരിതപിക്കുന്ന സന്ദര്‍ശകര്‍
മരണത്തിനു മുന്‍പുള്ള നരകമാണ്
തനിച്ചു വന്ന നീ തനിച്ചു തന്നെ മറികടക്കുക...

Comments

 1. കുഞ്ഞൂസിന്റെ പിറന്നാള്‍ സമ്മാനം! (http://kunjuss.blogspot.com/2010/10/blog-post.html)എന്ന കഥയാണ്‌ ഈ കവിത രചിക്കാന്‍ കാരണമായത്‌.
  വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ച ദിവസങ്ങള്‍ ഓര്‍മ്മ വന്നു.

  ReplyDelete
 2. thanichuthanne marikadakkuka.. alle? ee kavithayile vedanayum thanichuthanne nammal marikadakkendiyirrikkunnu.

  ReplyDelete
 3. എന്റേത് തന്നെയായ എന്ന പ്രയോഗം മാറ്റാമായിരുന്നോ? രണ്ട് ത അടുപ്പിച്ച് വന്നപ്പോൾ ......എനിയ്ക്ക് ഒരു വിഷമം തോന്നി.

  പിന്നെ തനിച്ച് വന്ന ഞാൻ തനിച്ച് തന്നെ മറികടക്കണം.

  നന്നായി , ഭാനു.

  ReplyDelete
 4. ഈ തടവറയിൽ കിടന്നവർ സ്വർഗ്ഗത്തിലേക്ക് പോകുന്നതിന് മുമ്പ് നരകയാ‍തനയനുഭവിച്ചവരാണ് അല്ലേ ഭായ്

  ReplyDelete
 5. അമ്മക്കിളി കൂട് എന്നാ സിനിമ മനസ്സിലേക്ക് ഓടിയെത്തി.
  തനിച്ചു വന്ന നീ തനിച്ചു തന്നെ മറികടക്കുക... ഇത് ജീവിത സത്യം.
  നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍.

  ReplyDelete
 6. പറയാന്‍ ശ്രമിച്ചത്‌ തീക്ഷണമായ ഒരു കാര്യം തന്നെ സംശയം ഇല്ല ...
  പക്ഷെ അത് എത്ര കണ്ട വായനകാരില്‍ എത്തി എന്ന് സംശയം ഉണ്ട്

  ReplyDelete
 7. "തനിച്ചു വന്ന നീ തനിച്ചു തന്നെ മറികടക്കുക..."
  വളരെ നന്നായിരിക്കുന്നു ഭാനു..

  ReplyDelete
 8. നഷ്ടപ്പെടുന്ന സഹായങ്ങളും സ്നേഹവും....

  ReplyDelete
 9. ശരിയാണ്....അവിടെ ഇതൊന്നുമില്ല...

  ReplyDelete
 10. ഉള്ളടക്കം നന്നായി, കവിതയെന്ന നിലയില്‍ പക്ഷെ മനോഹരമെന്ന് തോന്നുന്നുല്ല, തനിയെ പറഞ്ഞ് പോകുന്ന ഒരു പ്രതീതി തോന്നണു, ഈ വിഷയത്തില്‍ അതിന്റെ ആവശ്യമില്ല എങ്കിലും.

  ഒരു വിഷയത്തില്‍, ആദ്യവായനയില്‍ത്തന്നെ വരികള്‍ കുറിക്കാന്‍ കഴിയുക തന്നെ അനുഗ്രഹം, അപ്പോള്‍ ഒരു കവിത തന്നെയായാല്‍!

  ആശംസകള്‍.

  ReplyDelete
 11. നല്ല ആശയം, പക്ഷെ ഒരു നല്ല കവിത ആയോ എന്ന് സംശയം!

  ReplyDelete
 12. വാര്‍ദ്ധക്യം ഒരു തടവറ തന്നെ. രോഗവും ഏകാന്തതയും നിസ്സഹായതയും ഒക്കെ കൂട്ടുകാര്‍. ഈ തടവറിയില്‍ കുറഞ്ഞ കാലാവധി കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍. ഹൃദയസപ്‌ര്‍ശിയായ കവിത.

  ReplyDelete
 13. വിഷയം പരിചയമില്ലെങ്കിലും, വാക്കുകള്‍ എന്നെയും നോക്കി പുഞ്ചിരിക്കുന്നു ഭാനു. നല്ല ഭാവന

  ReplyDelete
 14. kavitha assalaayi...valare pakwathayum anubhava poornavum aaya kavitha..
  once again..it is a very good poem..

  ReplyDelete
 15. ചുറ്റും എന്റേത് തന്നെയായ പകര്‍പ്പുകള്‍!
  വളരെ ശരി.

  ReplyDelete
 16. വാര്‍ദ്ധക്യം ഒരു തടവറയാണെന്ന തോന്നലല്ലേ മാറേണ്ടത് .കടന്നുപോയ കാലത്തിലെ ചെയ്തികളോര്‍ത്ത് നെടുവീര്‍പ്പിടുന്നത് ഒരുപക്ഷേ കഠിനതടവായിരിക്കും അല്ലേ ...

  ReplyDelete
 17. കവിത തളർത്തുന്നത്..
  ഗദ്യചായ്‌വ് അല്പം കൂടിയോ എന്നു തോന്നി..

  ReplyDelete
 18. തനിച്ചാണ് ഓരോരുത്തരും...

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?