സിദ്ധാര്‍ത്ഥനും അരയന്നവും

അമ്പേറ്റ അരയന്നം


പിടഞ്ഞു


പിടഞ്ഞു


പിടഞ്ഞു


പിടഞ്ഞ്


താഴെ
സിദ്ധാര്‍ത്ഥന്റെ മടിയില്‍
വന്നു വീണു.


അവന്‍ അവളുടെ മുറിവില്‍
പ്രേമത്തിന്റെ മധു പുരട്ടി.


വില്ല് കുലയ്ക്കുവാനും
ശരമെയ്യാനും പഠിപ്പിച്ചു.


അവന്‍ പറഞ്ഞു -
" അരയന്നങ്ങളേ
സായുധരാകുവിന്‍  "

Comments

 1. മനോഹരം ഇവിടെയും വരുമല്ലോ ...
  വിജയ്കാര്യടി
  www.karyadikavitha.blogspot.com

  ReplyDelete
 2. ഭാനുവേ...കൊള്ളാം ..നന്നായിട്ടുണ്ട്...

  "സായുധമാകുവിന്‍...ആണോ..അതോ..സായുധര്‍...ആണോ.ശരി?

  ReplyDelete
 3. സിദ്ധാര്‍ത്ഥന്‍ അഹിംസ വെടിഞ്ഞുവോ ?

  ReplyDelete
 4. ഒരു കവിത എന്നതിനേക്കാള്‍ ഒരു ചിന്ത എന്നത് പോലെ തോന്നി.

  ReplyDelete
 5. @കുസുമം ആര്‍ പുന്നപ്ര said...
  "സായുധമാകുവിന്‍...ആണോ..അതോ..സായുധര്‍...ആണോ.ശരി?

  ചേച്ചി, നന്ദി ട്ടോ. തെറ്റ് തിരുത്തിയിട്ടുണ്ട്.

  ReplyDelete
 6. അരയന്നങ്ങള്‍ സായുധരാകുമോ , ‘ഒരു മുറിവില്‍ ‘ !!! പല മുറിവുകളും ,ധാരാളം വേദനയും കൂടെ അനുഭവിച്ചാലും ബുദ്ധി വികസിക്കും എന്നു തോന്നുന്നില്ല|!!!. കവിതയും ആശയവും നന്ന് ഭാനു

  ReplyDelete
 7. " അരയന്നങ്ങളേ
  സായുധമാകുവിന്‍ "
  :o)

  ReplyDelete
 8. ഇതിനെയും കവിത എന്ന് വിളിക്കാമോ ഭാനൂ?

  ReplyDelete
 9. @അനില്‍കുമാര്‍. സി.പി. said...
  ഇതിനെയും കവിത എന്ന് വിളിക്കാമോ ഭാനൂ?

  കവിതയുടെ നിയത രൂപങ്ങള്‍ മാറി മറഞ്ഞ ഒരു കലത്തിലല്ലേ നാം ജീവിക്കുന്നത് അനില്‍ കുമാര്‍.

  ReplyDelete
 10. കവിത ഒബാമ കാണേണ്ട കേട്ടൊ, “സമാധാനത്തിനുള്ള” നോബേൽ കിട്ടിയ ആളാ!! (“മനസ്സമാധാനത്തിനാരിക്കും!”:D:D)

  കവിത അസ്സലായ്ട്ട്ണ്ട്.

  ReplyDelete
 11. മുകളീന്നുള്ള വീഴ്ച അസ്സലായി. ഒടുക്കം മറ്റൊരുവിധമായിരുന്നെങ്കിലെന്ന് തോന്നുകയും ചെയ്തു

  ReplyDelete
 12. ഇവിടെ "അരയന്നങ്ങള്‍" എന്ന് കവി ഉദ്ദേശിച്ചത് നിസ്സഹായരായ സ്ത്രീകളെ ആണെന്ന് എനിക്ക് തോന്നുന്നു. സ്ത്രീകള്‍ പ്രതികരിക്കുകയും ശക്തിയാര്‍ജ്ജിക്കുകയും ചെയ്യണം. അങ്ങിനെയേ അവര്‍ക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കാന്‍ പറ്റു.

  നല്ല ആശയം. കവിതയിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നടത്തുന്ന ഈ ശ്രമങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍.

  ReplyDelete
 13. അരയന്നങ്ങളും മൈനകളും തത്തകളും സായുധരാകുന്ന കാലത്തിന് പ്രതീക്ഷയോടെ...........

  ReplyDelete
 14. അരയന്നവും അമ്പും... അമ്മെ!

  ReplyDelete
 15. സിദ്ധാർഥനും വിപ്ളവവും..

  ReplyDelete
 16. കൊള്ളാം നന്നായികേട്ടോ

  ReplyDelete
 17. വീഴ്ച ഉഗ്രനായി.... പിടഞ്ഞ്... പിടഞ്ഞ്....! ഒടുക്കം എന്തോ...

  ReplyDelete
 18. വളരെ മനോഹരം!
  അരയന്നങ്ങളെ സായുധരാകുവിന്‍ ....

  ReplyDelete
 19. പ്രതീകാത്മകം....നന്നായിരിക്കുന്നു...

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?