ഞണ്ടും കൊക്കും

കൊക്കിന്‍ കഴുത്തിലിരുന്നു
ഞണ്ട് പതിവ് പോലെ അമ്പരന്നു.
താഴെ മണ്ണില്‍
പുഴയുടെ ഫോസില്‍
പ്രാര്‍‌ത്ഥിച്ചു മരിച്ച വൃക്ഷങ്ങള്‍
എല്ലുകളില്‍ ഒട്ടിപ്പോയ ജീവിതങ്ങള്‍
മറന്നു വെച്ച വീടുകള്‍
പല്ലിളിക്കുന്ന കോളാ കുപ്പികള്‍
ജീവിത വാഗ്ദാനങ്ങള്‍ 
ഞണ്ട് കൊക്കിനോട്‌ ആരാഞ്ഞു.
"ഇതാണോ നിന്റെ വാഗ്ദത്ത ഭൂമി"
-------------------------------------
ഉടന്‍ തന്നെ ഞണ്ട്
എന്‍‌കൗണ്ടറില്‍ കൊല്ലപ്പെട്ടു.
ഇപ്പോള്‍ 
കൊക്കിന്റെ തീന്മേശയില്‍
മൊരിച്ച ഞണ്ടും
മുന്തിയ ഇനം വിസ്കിയും.
ചിയേര്‍സ് !!!

Comments

 1. എന്തോ ഒരു ഇത് ഇല്ലേ ??

  ReplyDelete
 2. ഓ, യാ....യെസ്. ചിയേർസ്!

  ReplyDelete
 3. എനിക്കൊന്നും പിടികിട്ടിയില്ല. ക്ഷമി...
  :)

  ഉദ്ദേശിക്കുന്ന ആശയം ഒറ്റവരിയിലെങ്കിലും കവിതകള്‍ക്കൊപ്പം കൊടുക്കുന്ന ഒരേര്‍പ്പാട് തുടങ്ങിയിരുന്നെങ്കില്‍ കൊള്ളാരുന്നു. എന്നെപ്പോലുള്ള പോഴന്മാര്‍ക്കു പിടിച്ചു കയറാന്‍ അതൊരു ഏണിയായേനെ.

  ReplyDelete
 4. പഥികന്‍റെ അവസ്തയാ എന്‍റെയും

  ReplyDelete
 5. @ പഥികന്‍ said...
  @ഹംസ said...

  നമ്മുടെ രാജ്യത്ത് എന്‍ കൌണ്ടര്‍ കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നീതിക്കുവേണ്ടി തീവ്ര നിലപാട് എടുത്തവരുടെ ഉന്മൂലനം ആണ്

  ReplyDelete
 6. ഭാനുവേ...കുറിപ്പെഴുതിയതുകൊണ്ട്..പിടികിട്ടി...കൊക്ക് കൊള്ളാം

  ReplyDelete
 7. താഴെ മണ്ണില്‍
  പുഴയുടെ ഫോസില്‍....
  ശരിയാണ്.. എവിടെയും ഫോസിലുകള്‍ മാത്രം!

  ReplyDelete
 8. എന്തോ, പറയാനുദ്ധേശിച്ചത് കവിത പറഞ്ഞോ എന്ന് സംശയം..

  ReplyDelete
 9. 'കൊക്കിന്റെ തീന്മേശയില്‍
  മൊരിച്ച ഞണ്ട്‌..'
  വിലക്കപ്പെട്ട ചോദ്യങ്ങള്‍ ചോദിയ്ക്കുന്ന കാലത്തോളവും, ഇറുക്കിക്കൊല്ലാനുള്ള കെല്പ്പിനെപ്പറ്റി സ്വയം ബോദ്ധ്യമില്ലാത്തിടത്തോളവും ഇതെല്ലാം തികച്ചും സ്വാഭാവികം.

  ReplyDelete
 10. കാർക്കറെമാരുടെ ചോര മൊത്തിയ രാജ്യരക്ഷകരേ, ചിയേർസ്!
  ഞണ്ടിന്റെ എല്ല് കൊക്കിൽ കുടുങ്ങരുത്, ശ്രദ്ധിച്ച് കഴിക്കാൻ നോക്കു.

  ReplyDelete
 11. പഞ്ചതന്ത്രത്തിലേതാണെന്നു തോന്നുന്നു ഈ ഞണ്ടിന്റെ കഥ. സംഭവം തിരിച്ചിട്ടത് നന്നായി.ചോദ്യങ്ങൾ, അപകടകരമായ ചോദ്യങ്ങൾ, ചോദിക്കുന്നവർക്ക് നേരിട്ടും അല്ലാതെയും എങ്കൗൻടറുകളിൽ മരിക്കേണ്ടി വരും... നന്നായി കവിത

  ReplyDelete
 12. മിണ്ടുന്ന ഞണ്ടിനെ കൊല്ലുന്ന കൊക്ക്
  മിണ്ടാത്ത ഞണ്ടിനെ ഭരിക്കുന്ന കൊക്ക്
  ഞണ്ടമാരായ നമ്മളും കൊക്കക്കന്മാരായ അവരും...!

  ReplyDelete
 13. കൊക്കും ഞണ്ടും കൊള്ളാം........
  അഭിനന്ദനങ്ങള്‍

  ReplyDelete
 14. മൌനവും സഹനവും,അതാണ് നിനക്ക് പറഞ്ഞിട്ടുള്ളത്.ചോദ്യങ്ങള്‍ ചോദിക്കരുത്..കണ്ടില്ലെന്നും കേട്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുക..കൊക്കിനെ കഴുത്തിറുക്കി കൊല്ലാന്‍ ഉള്ള കഴിവുണ്ടെന്ന് ചിന്തിക്കുവാന്‍ പോലും പാടില്ല..
  ആത്മാഭിമാനമില്ലാത്ത ദീര്‍ഘായുസ്സിനു ഇത് തന്നെ മാര്‍ഗ്ഗം..

  ReplyDelete
 15. സ്വന്തമായി അഭിപ്രായം പറയുകയും, അനീതിക്കെതിരെ ശബ്ദമുയര്‍‌ത്തുകയും ചെയ്യുന്ന ഞണ്ടുകളെ കൊക്കുകള്‍ വക വരുത്തും. കൊക്കുകളെ കഴുത്തു ഞെരിച്ചു കൊല്ലാനുള്ള കഴിവ് ആര്‍ജ്ജിച്ചില്ലെങ്കില്‍ ഇനിയുള്ള കാലം മൂകരും ബധിരരുമായി കഴിയേണ്ടി വരും.
  കവിത നന്നായിരിക്കുന്നു ഭാനു.

  ReplyDelete
 16. തെറ്റും ശരിയുമെല്ലാം സത്യമാണു. സത്യത്തിനൊപ്പം നില്ക്കുക.
  ശരിയും തെറ്റും തിരിച്ച് ചോദിയ്ക്കരുത്. ചോദിച്ചാൽ വീണ്ടും ചോദിക്കുവാൻ തല കണ്ടെന്നു വരില്ല.

  ReplyDelete
 17. മൊരിച്ച കൊക്കും
  മുന്തിയ ഇനം വിസ്കിയും.

  ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത് ..
  ചിയേര്‍സ് !!!

  ReplyDelete
 18. ഭാനുവിന്റെ തങ്കത്തൂലിക കൂടുതല്‍ കരുത്താര്‍ജിക്കുകയാണല്ലോ ..
  ആശംസകള്‍ .......

  ReplyDelete
 19. തീന്മേശയിലെ ദുരന്തം. അനീതിയോട് പടവെട്ടുന്ന ഈ മനസ്സിന് നമോവാകം.

  ReplyDelete
 20. പുറത്തിറങ്ങി നടക്കാന്‍ പോലും ഭയക്കേണ്ട നാട്ടുവഴികളുള്ള രാജ്യമല്ലേ നമ്മുടേത് . ഇറോം ഷര്‍മിള
  യുടെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നതേ ഇതിനു പ്രതികരിക്കാന്‍ വേണ്ടിയാണല്ലോ.
  പ്രതികരിക്കുക വ്യവസ്ഥിതിയോട് സധൈര്യം ...

  ReplyDelete
 21. "മൊരിച്ച ഞണ്ടും
  മുന്തിയ ഇനം വിസ്കിയും.
  ചിയേര്‍സ് !!"

  ഉം....കൊള്ളാം.

  ReplyDelete
 22. കവിത അല്പം അത്യന്താധുനിക മായോ ഇക്കുറി ?
  പുഴയുടെ ഫോസില്‍ ...പ്രാര്‍ഥിച്ചു മരിച്ച വൃക്ഷങ്ങള്‍ ..
  നല്ല ബിംബങ്ങള്‍ ...നന്നായിരിക്കുന്നു

  ReplyDelete
 23. ആ ഞണ്ടിനു മിണ്ടാതിരുന്നുകൂടായിരുന്നോ,നമ്മളെപ്പോലെ.........

  ReplyDelete
 24. kavitha nannaayirikkunnu....avasaanam encounteril kollappedunnathadakkam..

  ReplyDelete
 25. മൊരിച്ച ഞണ്ടിനോടാണ് എനിക്ക് കൊതി വന്നത്...

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?