കഷണ്ടി

കഷണ്ടിക്കും അസൂയക്കും
മരുന്നില്ലാതിരുന്ന കാലത്ത്‌
കഷണ്ടി പ്രതാപത്തിന്റെ
ചിഹ്നമായിരുന്നു.
പ്രിയതമയ്ക്ക്‌ ഉമ്മവയ്ക്കാനും
മുഖം നോക്കാനുമുള്ള
കണ്ണാടി മിനുപ്പ്‌.
അവളുടെ നനഞ്ഞ മുടി
എന്റെ കഷണ്ടിക്കു മീതെ
ഉണക്കാനിട്ടിരുന്നു.
ഇപ്പോൾ വിഗ്ഗുവച്ച ഞാൻ സുന്ദരൻ
അസൂയകൾ കൂടിക്കൂടി
അവളുടെ തല നരച്ചുകൊണ്ടിരുന്നു.
എന്റെ നരക്കാത്ത മുടികൾക്കുള്ളിൽ
കഷണ്ടി വിയർത്തു കൊണ്ടിരുന്നു.

Comments

 1. ഗള്‍ഫ്ഗേറ്റ് അല്ലെ അതുകൊണ്ടാ നരക്കാത്തത് !

  ReplyDelete
 2. കഷണ്ടി വിയർത്തു കൊണ്ടിരുന്നു.
  അല്ല ...ഈ കഷണ്ടി വിയര്‍ക്കാതിരിക്കാന്‍ മരുന്നുണ്ടോ

  ReplyDelete
 3. അവളുടെ നരച്ചുകൊണ്ടിരിക്കുന്ന തലമുടിക്കും കൂടി ചായം പൂശിക്കൂടെ ???????????????????

  ReplyDelete
 4. “മന്നവേന്ദ്രാ വിളങ്ങുന്നു
  ചന്ദ്രനെപ്പോലെ നിന്‍‌തല “ എന്നു പാടിയ മഹാന്‍ ഇനിയെവിടെ നോക്കി പാടും അല്ലേ .വിയര്‍ക്കതിരിക്കാനും മരുന്നു വരുമായിരിക്കും .

  ReplyDelete
 5. അസൂയയ്ക്ക് വിഗ്ഗ് വയ്ക്കാന്‍ പറ്റുമോ :)

  ReplyDelete
 6. കൊള്ളാം.വിഷയം കഷണ്ടിയായതു കൊണ്ട്.

  ReplyDelete
 7. ഹ..ഹ..ഹ.. നനഞ്ഞ മുടി ഉണക്കാന്‍ അവള്‍ ഇനി വേറേ കഷണ്ടിക്കാരനെ അന്വേഷിക്കാതിരുന്നാല്‍ ഭാഗ്യം. :))

  ReplyDelete
 8. അസൂയക്കും മരുന്ന് വരുമായിരിക്കും ല്ലേ ഭാനു?

  ReplyDelete
 9. ഇപ്പോൾ കഷണ്ടി തലകൾക്കാണല്ലോ ഡിമാന്റ്...
  അത് കൊണ്ട് ഭൂരിഭാഗവും തല ഷേവ് ചെയ്ത് കഷണ്ടി വരിക്കുന്നൂ....

  ReplyDelete
 10. ഹ..ഹ.. ഇത് ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു ഭാനുവിന്റെ കവിതയാണല്ലോ.

  ReplyDelete
 11. കവിത കൊള്ളാം .ഞാനും കഷണ്ടിക്കാരന്‍ ആണേ.......

  ReplyDelete
 12. കഷണ്ടിക്ക് മരുന്നായി, പക്ഷെ അസൂയക്ക്‌ ഇനി ഒറ്റ മരുന്നേയുള്ളൂ, വിഗ്ഗ് മാറ്റി വെച്ച് വീണ്ടും കഷണ്ടിയാവുക..!
  കലക്കി മാഷെ..!

  ReplyDelete
 13. ഇനിയിപ്പോ കഷണ്ടിക്കല്ല, വിഗ്ഗിന് മരുന്ന് കണ്ടുപിടിക്കേണ്ടി വരും..

  ReplyDelete
 14. ഭാനുവിനപ്പോള്‍ ആളുകളെ ചിരിപ്പിക്കാനും അറിയാമല്ലേ? എന്തിനാ ഭാനു എങ്ങിനെ കഷണ്ടിക്കാരേ വിഷമിപ്പിക്കുന്നത്? :)

  ReplyDelete
 15. ഇത് കൊള്ളാമല്ലോ.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 16. ഇത് കലക്കി.

  ഒരു കഷണ്ടിക്കാരന്‍ സ്വന്തമായി ഉണ്ട്. വിഗ്ഗ് വെക്കാന്‍ സമ്മതിച്ചില്ല. :) അതുകൊണ്ട് എന്‍റെ മുടി നരച്ചിട്ടില്ല ഇതുവരെ.

  ReplyDelete
 17. അപ്പോള്‍ കഷണ്ടിക്ക് മരുന്നായാലും അസൂയക്കൊരെണ്ണം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു അല്ലേ.:)

  ReplyDelete
 18. ഗള്‍ഫ് ഗേറ്റിനൊരു പരസ്യം!!

  ഇനീപ്പൊ വായാടി പറഞ്ഞപോലെ സംഭവിക്ക്വൊ ആവോ!

  ReplyDelete
 19. ഭാനു, സംഭവം നല്ല രസമായി. ഭർത്താവിന്റെ കഷണ്ടിയും ഭാര്യയുടെ നരയും ചെരിയിട്ടിരിക്കുന്നതാണ് ഉത്തമദാമ്പത്യത്തിനു നല്ലത്, അല്ലെങ്കിലാകെ പുകിലാകും!

  ReplyDelete
 20. അമേരിക്കൻ അക്ടറും കൊമേഡിയനും എഴുത്തുകാരനുമായ ലാറി ഡേവിഡ് പറഞ്ഞതും ഇങ്ങനെയൊക്കെ തന്നെയാണ് “Women love a self-confident bald man.“
  കഷണ്ടി വരാൻ ഇനിയും കുറേ കാലമെടുക്കുമല്ലോ, കഷ്ടം.. എന്താ ചെയ്യാ??? കഷണ്ടി തോന്നിക്കുന്ന വിഗ്ഗ് കിട്ടുമൊ? എന്തായാലും ഇത് വെറൈറ്റി കവിതയായി. ഭാനുവേട്ടന്റെ കയ്യിൽ നിന്നും ഇങ്ങനത്തെ ഒരെണ്ണം ആരും പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു.

  ReplyDelete
 21. കഷണ്ടിക്കവിത നന്നായി....
  സ്ത്രീകൾക്കും പറ്റിയ വിഗ്ഗ് ഉണ്ട്ട്ടൊ....!

  ReplyDelete
 22. "God created some perfect heads; rest of them he filled with hair".

  nalla chintha...

  ReplyDelete
 23. ഭാനൂ, അറിയാതെ ഞാനും എന്റെ കഷണ്ടിയില്‍ ഒന്ന് തടവിപ്പോയി!

  ReplyDelete
 24. വേരില്ലാ മുടിയിഴകളില്‍ നിത്യയൗവ്വന'ക്കാഴ്ച';
  വേരുള്ളവയില്‍ ജീവിതയാഥാര്‍ത്ഥ്യവും.

  ReplyDelete
 25. കലക്കി ഗഡീ...സൂപ്പെര്‍!!!!

  ReplyDelete
 26. കൊള്ളാം നന്നായി

  ReplyDelete
 27. ഹഹഹ....സമകാലീനം ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?