ചെരുപ്പുകള്‍

നീ നടന്ന വഴികള്‍
നീ കയറിപ്പോയ ഗോപുരങ്ങള്‍
എനിക്കന്യമാണ്.
നീ നിറച്ച ചഷകങ്ങള്‍
നിന്റെ തീന്‍മേശകള്‍
നീ ചുംബിച്ച മധുരങ്ങള്‍
ഏതെന്നും എന്തെന്നും എന്തിനെന്നും
ഉരിയാടാതെ
നിന്റെ യാത്രകളില്‍
തേഞ്ഞു തേഞ്ഞില്ലാതാകാന്‍
ഒരു ചെരുപ്പ് മാത്രമായി
പടിക്കെട്ടില്‍ കിടക്കുമ്പോള്‍
എന്റെ മനസ്സില്‍ എന്തായിരുന്നു എന്ന്‌
നീ ചോദിച്ചുവോ?

Comments

 1. പലരും ഇങ്ങനെയാണു
  ഉയരങ്ങൾ താണ്ടുമ്പോൾ തിരിഞ്ഞു നോക്കില്ല, പുതിയ ഉയരങ്ങളിലേക്കായിരിക്കും നോട്ടം.
  അവഗണിക്കപ്പെടുന്നവർ

  ReplyDelete
 2. നല്ല അര്‍ത്ഥമുള്ള വരികള്‍!
  ചെരുപ്പു പണ്ടു ഭീമനെ --രണ്ടാമൂഴക്കാരനെ പറ്റിച്ചൊരു കഥയുമുണ്ട്

  ReplyDelete
 3. ചെരുപ്പും ചൂലുമൊക്കെ ചില പ്രതീകങ്ങളാണ്. സംരക്ഷിച്ചും വെടിപ്പാക്കിയും കൂടെ നടന്നിട്ടും പടിപ്പുരയില്‍, ഇരുള്‍ മൂലയില്‍ ഉപേക്ഷിക്കപ്പെടുന്ന ജീവിതങ്ങളുടെ പ്രതീകം! നല്ല കവിത.

  ReplyDelete
 4. ചെരിയോരാശയം നന്നായി കുറിച്ചിരിക്കുന്നു, കുറച്ചു കൂടി ധീര്‍ഗവും അര്‍ത്ഥവതധുമായ കവിതകള്‍ പ്രതീഷിക്കുന്നു.

  ReplyDelete
 5. നന്നായിരിക്കുന്നു ഭാനു... !!!

  ReplyDelete
 6. ഏതുയരങ്ങളിലേക്കും,പട്ടുപരവതാനികൾ വിരിച്ചയിടങ്ങളീലേക്കും നമ്മളെ നയിച്ച/ഒപ്പം കൂടെ വന്ന പാദരക്ഷകരെ/ളെ നമ്മളെന്നും വിസ്മരിക്കും അല്ലേ....
  വലിയ അര്‍ത്ഥമുള്ള വരികളൾ തന്നെ കേട്ടൊ ഭായ്

  ReplyDelete
 7. നന്നായിരിക്കുന്നു

  ReplyDelete
 8. ഇല്ല. ചോദിക്കാറില്ല.....
  ഒരു സത്യത്തെ ചൂണ്ടിക്കാണിക്കുന്നു കവിത..

  ReplyDelete
 9. അര്‍ത്ഥമുള്ള വരികള്‍...

  ReplyDelete
 10. ഞാന്‍ വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടിക്കയറുമ്പോള്‍ എന്നോടൊപ്പം എന്നും നീ ഉണ്ടായിരുന്നു. എന്നിട്ടും നിന്റെ മനസ്സില്‍ എന്താണെന്ന് ചോദിക്കാന്‍ എനിക്ക് സമയം കിട്ടിയില്ല. ജീവിക്കുവാനുള്ള തിരക്കിനിടയില്‍ എന്റെ ചവിട്ടടിയില്‍ പതിഞ്ഞമര്‍ന്ന നിന്റെ നെടുവീര്‍പ്പുകള്‍ ഞാന്‍ കേട്ടില്ല. നിനക്കും മനസ്സുണ്ടെന്നും വേദനയുണ്ടെന്നും ഞാന്‍ അറിഞ്ഞില്ല.

  കുറച്ചു വരികളില്‍ ഒരുപാട് അര്‍‌ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭാനു, ഗംഭീരമായി കവിത.

  ReplyDelete
 11. kurachu varikal kooduthal ardhangal
  kavitha nannayirikkunnu

  ReplyDelete
 12. നന്നായിട്ടുണ്ട്, പക്ഷേ എന്തിനാണ് വല്ലവരുടേയും ചെരുപ്പാകുന്നത് ചിലരൊക്കെ എന്നാണ് ഈ കവിത എന്നോട് ചോദിച്ചത്, അയ്യോ നീയെന്നെ ഓർത്തില്ലല്ലോ എന്നു വിലപിക്കാനോ?

  ReplyDelete
 13. അര്‍ത്ഥവത്തായ വരികള്‍ തന്നെ ഭാനു. കവിതയില്‍ ഭാനു ഒട്ടേറെ മുന്നേറി കഴിഞ്ഞു

  ReplyDelete
 14. നിന്നിലെ നീ ....
  നന്നായി

  ReplyDelete
 15. ചെരുപ്പുകള്‍ ജീവിതങ്ങളാണ്.
  കഴിഞ്ഞതും കഴിയാനിരിക്കുന്നതും
  കാലങ്ങളാണ്

  ReplyDelete
 16. ഹാ ചെരിപ്പേ അധിക നഗ്ന
  പാദങ്ങളിലെത്ര
  ശോഭിച്ചിരുന്നതൊരു
  രാജ്ഞി കണക്കയി നീ !

  ReplyDelete
 17. ചെരിപ്പുകൾ ചോദ്യം ചോദിയ്ക്കുന്ന കാലമോ!
  അതു വരട്ടെ......
  അപ്പോഴേയ്ക്കും പുതിയ ഉത്തരങ്ങൾ കാലുകൾ കണ്ടു പിടിയ്ക്കും.

  ആശംസകൾ ഭാനു.

  ReplyDelete
 18. ചെരുപ്പുകള്‍ എന്നും ചെരുപ്പുകളായ്‌ തന്നെ...

  ReplyDelete
 19. കൂടെ നടക്കുമ്പോഴും തിരിച്ചറിയാതെ പോകപ്പെടുന്നതിന്റെ ദുഖം!

  ReplyDelete
 20. നിനക്കുയരങ്ങള്‍ താണ്ടാന്‍ സ്വയം തേഞ്ഞു തിര്‍ന്നിട്ടും നീയെന്നെ അറിഞ്ഞില്ല! നല്ല ചിന്ത ഭാനൂ.

  ReplyDelete
 21. കൊള്ളാം. ചെരുപ്പ് ഒരടയാളമാണ്.
  അകത്താളുണ്ടെന്ന അടയാളം.അടയാ
  ളങ്ങള്‍ക്ക് ചോദ്യങ്ങളന്യം

  ReplyDelete
 22. നന്നായിരിക്കുന്നു ഭാനൂ..

  ReplyDelete
 23. എന്തിനാണ് ചെരുപ്പ് ആകുന്നതു എന്ന ചോദ്യത്തിന് ഉള്ള ഉത്തരം നമ്മുടെ ചുറ്റുപാടും ഉണ്ട്.കാലുകളോ കാലിന്റെ ഉടമയോ ചെരിപ്പിനെ ഓര്‍മ്മിക്കില്ല..ചെരുപ്പ് ചെയ്യുന്നത് അതിന്റെ കടമ മാത്രമാണ്..അതിനു പ്രത്യുപകാരമായി ഒന്നും പ്രതീക്ഷിക്കരുത്..തേഞ്ഞു തീരുമ്പോള്‍,വാറു പൊട്ടുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെടാന്‍ തയ്യാര്‍ ആയിരിക്കുക എപ്പോളും..

  ReplyDelete
 24. എന്തിനു ചോദിക്കണം അതുകൊണ്ടല്ലെ അതിനെ ചെരുപ്പു എന്നു വിലിക്കുന്നതു

  ReplyDelete
 25. നാം ചെരുപ്പുകളെ നയിക്കേണ്ടുന്ന കാലം വരണം...

  ReplyDelete
 26. ചെരുപ്പുകള്‍ നമ്മെ നയിക്കേണ്ടുന്ന കാലം വരണം...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?