മഴയിൽ അലിഞ്ഞു ചേർന്നത്‌

ജനൽ ചില്ലിൽ പെയ്യുന്ന മഴ
നൂലുകളായി ഇഴപിരിഞ്ഞ്‌
എന്റെ ഹൃദയത്തെ വലം വക്കുന്നു
വിശക്കുന്നവന്‌ അന്നം എന്ന പോലെ
ദാഹിക്കുന്നവനാണ്‌ മഴയും.

പുതുമഴക്ക്‌ അമ്മിഞ്ഞയുടെ രുചിയാണ്‌
അത്‌ ഭൂമിയുടെ രോമകൂപങ്ങളിൽ
ഉമ്മവച്ച്‌ അവളിൽ പ്രേമം നിറക്കുന്നു.

മഴ പെയ്തുനിറയുന്നത്‌
ആദിമ പ്രാണന്റെ ആദ്യകോശത്തിലാണ്‌.
മഴ ശബ്ദത്തിന്റെ ഉറവിടം
പ്രകൃതിയുടെ താളം

ഒരോ തുള്ളിയും ഓരോ രാഗവിസ്താരം
വിവിധ കമ്പനങ്ങളുടെ നൃത്തോൽസവം
മഴ പെയ്തു പെരുകുമ്പോൾ
ഘനീഭവിച്ചതെല്ലാം ഉരുകിയൊലിക്കുന്നു.
ജലരൂപമായ നീ എന്നിലേക്ക്‌ ഒഴുകി നിറയുന്നു.

മഴ നനയുമ്പോൾ അസമാനതകള്‍ ഇല്ല
പര്‍വ്വതങ്ങളും സമുദ്രങ്ങളുമില്ല
കാരാഗൃഹത്തിലെ ജനൽ വഴി
ചരിഞ്ഞു പതിക്കുന്ന മഴയെ കാണൂ...
കാരുണ്യ പൂര്‍വ്വം നീ എനിക്കു നീട്ടിയ
കൈവിരലുകളാണ്...

Comments

 1. കാരാഗൃഹത്തിലെ ജനൽ വഴി
  ചരിഞ്ഞു പതിക്കുന്ന മഴയെ കാണൂ...
  കാരുണ്യ പൂര്‍വ്വം നീ എനിക്കു നീട്ടിയ
  കൈവിരലുകളാണ്...

  മനോഹരം.. അതു ആശ്വാസമാണ്. സ്വാന്തനമാണ്.

  ReplyDelete
 2. പുതുമഴക്ക്‌ അമ്മിഞ്ഞയുടെ രുചിയാണ്‌
  അത്‌ ഭൂമിയുടെ രോമകൂപങ്ങളിൽ
  ഉമ്മവച്ച്‌ അവളിൽ പ്രേമം നിറക്കുന്നു.


  കൊള്ളാം ഭാനു ...നന്നായിരിക്കുന്നു ......മഴ ......................

  ReplyDelete
 3. അതെ ... വിശക്കുന്നവന് അന്നം പോലെ ദാഹിക്കുന്നവന് പ്രാണൻ പോലെ തന്നെയാണ് മഴയും....
  ആകെ ഒരു കുളിർമഴ കൊണ്ട പ്രതീതി കേട്ടൊ ഭായ്

  ReplyDelete
 4. മഴക്കവിതകളില്‍ പൈങ്കിളി പ്രണയം മാത്രം വായിച്ചേ പരിചയമുണ്ടായിരുന്നുള്ളു,

  ഈ മഴക്കവിത നല്ലൊരു വായാനാനുഭവം ആയി, വ്യത്യസ്തതയും സൗന്ദര്യവും ഇതിലുണ്ട്, വിശപ്പിന്റെ വിളിയില്‍ സാന്ത്വന സ്പര്‍ശമാകുന്നുണ്ട്.

  ആശംസകള്‍

  ReplyDelete
 5. വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയുള്ള മഴക്കവിത വളരെ ഹൃദ്യം ഭാനൂ...

  ReplyDelete
 6. നല്ല വരികള്‍ തന്നെ ഭാനുവിന്റെത്. എഴുത്തില്‍ ഒട്ടേറെ മുന്നേറുന്നുണ്ട്

  ReplyDelete
 7. നല്ല തണുപ്പ്

  ReplyDelete
 8. ഈ മഴയില്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു..
  ഞങ്ങള്‍ക്കു നേരേ നീട്ടിയ ഈ മഴക്കവിത സുന്ദരവും വ്യത്യസ്തവുമാണ്‌.

  മനോരാജ് പറഞ്ഞതു പോലെ ഭാനു എഴുത്തില്‍ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പോകാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

  ReplyDelete
 9. മഴയത്ത് മഴയുടെ താളം അനു ഭവിച്ച് ഈ കവിത വായിച്ചു

  ReplyDelete
 10. കാരാഗൃഹത്തിലെ ജനൽ വഴി
  ചരിഞ്ഞു പതിക്കുന്ന മഴയെ കാണൂ...
  കാരുണ്യ പൂര്‍വ്വം നീ എനിക്കു നീട്ടിയ
  കൈവിരലുകളാണ്...

  ReplyDelete
 11. വ്യത്യസ്തമായ ഒരു മഴക്കവിത, മനോഹരമായി ഭാനു!

  ReplyDelete
 12. അവസാന നാലു വരികൾ ഒരുപാട് ഇഷ്ടമായി.
  മനോഹരമായി എഴുതി.
  അഭിനന്ദനങ്ങൾ.

  ReplyDelete
 13. മഴക്കവിത മനോഹരമായി എഴുതിയിരിക്കുന്നു...

  ReplyDelete
 14. മഴ പൈങ്കിളിയാക്കാതെ തന്നെ വായനക്കാരന്റെ മനസ്സില്‍ പെയ്യിക്കാം, അല്ലേ? നന്നായി.

  ReplyDelete
 15. എന്നോടൊരു സുഹൃത്ത് ചോദിച്ചു "ഭാനു, ഭാനുവിന്റെ വാക്കുകളിലൂടെ എനിക്കു മഴ ആസ്വദിക്കാനാവുമോ" എന്നു. അങ്ങനെയാണ് ഈ മഴക്കവിത എഴുതുന്നത്‌. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഈ കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ എന്റെ ആ സുഹൃത്ത് സന്തോഷിക്കും. ഒപ്പം ഈ ഞാനും.

  ReplyDelete
 16. മഴ പെയ്തുനിറയുന്നത്‌
  പ്രാണന്റെ കോശത്തിലാണ്‌.
  ശബ്ദത്തിന്റെ ഉറവിടം
  പ്രകൃതി താളം
  ഓരോ തുള്ളിയും രാഗവിസ്താരം
  കമ്പനങ്ങളുടെ നൃത്തോൽസവം
  - ഇങ്ങനെയൊന്നിടപെടുന്നതിനു ക്ഷമാപണം... കവിത പതിവുപോലെ ആത്മ മുദ്രിതം! :-)

  ReplyDelete
 17. ജനൽ ചില്ലിൽ പെയ്യുന്ന മഴ
  നൂലുകളായി ഇഴപിരിഞ്ഞ്‌
  എന്റെ ഹൃദയത്തെ വലം വക്കുന്നു

  ReplyDelete
 18. ഭാനു ഒന്നാം തരമായി ഈ മഴക്കവിത

  ReplyDelete
 19. വിശക്കുന്നവന്‌ അന്നം എന്ന പോലെ
  ദാഹിക്കുന്നവനാണ്‌ മഴയും.

  മനോഹരമായി എഴുതിയിരിക്കുന്നു

  ReplyDelete
 20. Your style of writing is advancing...So I am thrilled to see more from you..
  comradely

  ReplyDelete
 21. ഭാനു എഴുതിയപ്പോള്‍ മഴക്കും എന്തോ പ്രത്യേകത. ഇതുവരെ ഇല്ലാത്തത്

  ReplyDelete
 22. ഭാനുവിന്റെ വാക്കുകളിലൂടെ എനിക്കും മഴ ആസ്വദിക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ വായനക്കാര്‍ സുഹൃത്തിന്‌ നന്ദി പറയുന്നു. ഈ മനോഹരമായ മഴകവിതയ്ക്ക് കാരണം ആയതില്‍. ആ സുഹൃത്ത് ആവശ്യപ്പെട്ടതു കൊണ്ടല്ലേ ഇത്ര വ്യത്യസ്തമായ ഒരു മഴ കാണാനും ആസ്വദിക്കാനും ഞങ്ങള്‍ക്ക് സാധിച്ചത്. ആശംസകള്‍.

  ReplyDelete
 23. വ്യത്യസ്തമായൊരു മഴക്കവിത....പ്രണയഭാവത്തില്‍ നിന്നു കാരുണ്യത്തിലേക്കൊരു ചുവടുമാറ്റം...കൊള്ളാം

  ReplyDelete
 24. പുതുമഴയ്ക്ക് അമ്മിഞ്ഞയുടെ രുചിയാണ്....പുതുമ!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?