സഖിയോട്‌ - 9

പ്രിയ സഖീ...
നീ എന്നില്‍ പെയ്യുമ്പോള്‍ 
പേമാരിയായ്‌ ആര്‍ത്തലച്ചു പെയ്യണം
മിന്നല്‍ പിണരും ഇടിമുഴക്കവുമായ് 
എന്നെ കെട്ടിപ്പുണരണം
നീ എന്നെ ചുംബിക്കുമ്പോള്‍ 
കാട്ടുതീ പോലെ ആളിപ്പടരണം
എന്റെ അസ്ഥികളില്‍ 
വിദ്യുത് പ്രവാഹമാകണം 
അപ്പോള്‍ ഞാന്‍ കൊടുങ്കാറ്റായി 
ഹുങ്കാരവത്തോടെ ആഞ്ഞു വീശും
ചുടലകളെ ഊതിത്തെറിപ്പിക്കും
നഗരങ്ങളേയും ഗ്രാമങ്ങളേയും
ഞാന്‍ കശക്കി എറിയും
ചരിത്രത്തിലെ കെട്ടുകഥകള്‍,
സ്മാരക ശിലകള്‍, പ്രമാണങ്ങള്‍ 
എല്ലാം കീഴ്മേല്‍ മറിയും
നീ അപ്പോള്‍ പ്രളയമായി 
ഭൂമിയെപ്പൊതിയും
കാറൊഴിഞ്ഞ നീലവാനം പോലെ 
നീ ആശ്വാസത്തോടെ പുഞ്ചിരിക്കും
നിന്റെ ഉദരത്തില്‍
ഉണ്ണിക്കണ്ണനായി ഞാന്‍ പിറവി കൊള്ളും
പ്രണയത്തിന്റെ ആലിലയില്‍ കാല്‍വിരലുണ്ട് 
ഞാന്‍ പുതുലോകം സ്വപ്നം കാണും

Comments

 1. അപ്പോള്‍ ഞാന്‍ കൊടുങ്കാറ്റായി
  ഹുങ്കാരവത്തോടെ ആഞ്ഞു വീശും
  ചുടലകളെ ഊതിത്തെറിപ്പിക്കും
  നഗരങ്ങളേയും ഗ്രാമങ്ങളേയും
  ഞാന്‍ കശക്കി എറിയും
  ഭാനുവെ ശസുനാമി വരുമോ..നല്ല തീവ്രതയുള്ള വരികള്‍

  ReplyDelete
 2. അതെ അതെ ഒരു സുനാമിക്കുള്ള ലക്ഷണം കാണുന്നുണ്ട്... ഹ ഹ

  ReplyDelete
 3. പ്രിയ സഖീ...
  നീ എന്നില്‍ പെയ്യുമ്പോള്‍
  തീ മഴയായി പെയ്യണം
  ഒരു പുല്‍ കോടി പോലെ
  നിന്നില്‍ അലിയണം

  ReplyDelete
 4. ha ha. avasana varikal manoharam. vataatha pranayam.

  ReplyDelete
 5. ഇതാണ് പ്രണ(ള)യ സുനാമി :))

  തിവ്രം തന്നെ വരികള്‍!!

  ReplyDelete
 6. പ്രണയതീവ്രതയുടെ അര്‍ത്ഥതലങ്ങള്‍ അതിമനോഹരമായിരിക്കുന്നു.

  ReplyDelete
 7. പ്രണയത്തിന്റെ ആലിലയില്‍ കാല്‍വിരലുണ്ട്
  ഞാന്‍ പുതുലോകം കാണും
  - നല്ല പ്രണയരതി

  ReplyDelete
 8. പ്രിയ സഖീ...
  നീ എന്നില്‍ പെയ്യുമ്പോള്‍
  പേമാരിയായ്‌ ആര്‍ത്തലച്ചു പെയ്യണം
  ആദ്യ വരി തന്നെ മനോഹരം. കവിത കൂടുതല്‍ മനോഹരമായിര്‍ക്കുന്നു

  ReplyDelete
 9. പ്രണയത്തിന്റെ ആലിലയില്‍ കാല്‍വിരലുണ്ട്
  ഞാന്‍ പുതുലോകം സ്വപ്നം കാണും


  കൊള്ളാം മാഷേ

  ReplyDelete
 10. ഇനിയും സുനാമിയോ ....

  ReplyDelete
 11. ഭാനുവിന്റെ കവിതകള്‍ ഈയിടെയായി കൂടുതല്‍ നന്നാവുന്നുണ്ട്. എങ്കിലും വിഷയങ്ങളുടെ തിരഞ്ഞെടുപ്പില്‍ അല്പം കൂടെ ശ്രദ്ധിക്കൂ.

  ReplyDelete
 12. ആദ്യവരികളില്‍ തന്നെ തീക്ഷ്ണമായ പ്രണയം നിറഞ്ഞു ഒഴുകുന്നു.. മനോഹരം!
  പ്രണയസഞ്ചാരങ്ങള്‍ അതിമനോഹരമായി എഴുതിയിരിക്കുന്നു. അഭിനന്ദനം.

  ReplyDelete
 13. മനോഹരമായിരിക്കുന്നു പ്രണയ കാവ്യം

  ReplyDelete
 14. അതിമനോഹരമാണു വരികൾ

  ReplyDelete
 15. തീഷ്ണമായ പ്രണയം....ജീവിതം പ്രണയം പ്രളയം ......എല്ല്ലാം ഒരേ നൂലില്‍ കോര്‍ത്തെടുത്തു...കൊള്ളാം

  ReplyDelete
 16. "നിന്റെ ഉദരത്തില്‍
  ഉണ്ണിക്കണ്ണനായി ഞാന്‍ പിറവി കൊള്ളും
  പ്രണയത്തിന്റെ ആലിലയില്‍ കാല്‍വിരലുണ്ട്
  ഞാന്‍ പുതുലോകം സ്വപ്നം കാണും"
  :)

  ReplyDelete
 17. മനോഹരമായിരിക്കുന്നു ഈ പ്രണയ കാവ്യം

  ReplyDelete
 18. പ്രണയ കവിത നന്നായി.

  ‘സഖിയോടുള്ള പറച്ചില്‍’ ബോറടിച്ചു തുടങ്ങി എന്ന് പറയാതെ വയ്യ!

  ReplyDelete
 19. സഖിയോട് പറഞ്ഞതില്‍ ഇപ്പ്രാവശ്യം ശരിക്കും പ്രണയം തുളുമ്പി നില്‍ക്കുന്നു.
  വളരെ നന്നായിരിക്കുന്നു. ആശംസകള്‍

  ReplyDelete
 20. പ്രാണസഖിയോടു പ്രാണനേക്കാള്‍ പ്രണയം..

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?