ഉദ്ധംസിംഗ്ഉദ്ധംസിംഗ് എന്നാല്‍
പ്രതിജ്ഞ എന്നാണപരനാമം
ചരിത്ര പുസ്തകത്തില്‍
കീറിക്കളഞ്ഞ ചുവന്ന ഏട്
നക്ഷത്രങ്ങളില്‍ ചവിട്ടി നടന്നവരുടെ
വംശത്തിലാണവന്‍ പിറന്നു വീണത്‌
അതുകൊണ്ടാണത്രേ
പട്ടും വളയും വാങ്ങിയ കവികള്‍
തത്വജ്ഞാനികള്‍
അവനെ കാണാതെ പോയത്
*ജലത്തില്‍ മത്സ്യം പോലെ
ജനങ്ങളുടെ ഇടയില്‍ അവന്‍ സ്വപ്നം വിതച്ചു


ഉദ്ധംസിംഗ് എന്നാല്‍
ലക്‌ഷ്യം എന്നാണപരനാമം
*പരുന്തിനെപ്പോല്‍
താഴ്ന്നും ഉയര്‍ന്നും പറന്നു,
അശാന്തികള്‍ക്കുമീതെ
ക്ഷോഭമടക്കി
ചൂട്ടുകള്‍ക്ക് തീ പകര്‍ന്നു
ഏകാഗ്രതയില്‍ ചോരയിറ്റിച്ചു
ശിരസ്സുകുനിക്കാത്തൊരു കൊടുമുടിയായി


ഉദ്ധംസിംഗ് എന്നാല്‍
ദേശസ്നേഹം എന്നാണപരനാമം
ശത്രുവിന്റെ ധാര്‍ഷ്ട്യത്തെയാണ്
അവന്‍ വെടി വെച്ചിട്ടത്
ഭാരതീയന്റെ ചൈതന്യത്തെയാണ്
കൊടിക്കൂറയില്‍ മുക്കിയെടുത്ത്
ഭൂമിയുടെ നെറുകയില്‍ കുത്തിയത്.


ഉദ്ധംസിംഗ്
പ്റിയ സഖാവേ...
ചരിത്രത്തില്‍ നിനക്ക് അപര നാമങ്ങളില്ല.


*1 ഉപമ - മാവോ-സെ-തുംഗ്   
*2 ഉപമ - വി ഐ ലെനിന്‍

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ കേണല്‍ ഡയറിനെ വധിക്കാനായി തന്റെ ജീവിതം സമര്‍പ്പിച്ച അത്യുന്നത സ്വാതന്ത്ര്യ സമരപ്പോരാളി ഉദ്ധം സിംഗിന്റെ സ്മരണയില്‍ ഈ കവിത സമര്‍പ്പിക്കുന്നു. 

Comments

 1. നമ്മുടെ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍‌പ്പിച്ച ദേശസ്നേഹിയായ ഉദ്ധംസിംഗിനെ കവിതയിലൂടെ പരിചയപ്പെടുത്തിയതിന്‌ ഭാനുവിന്‌ നന്ദി. സ്വയം മരണത്തെ സ്വീകരിച്ച ആ വിപ്ലവകാരിയുടെ ഓര്‍മ്മയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍.

  വ്യത്യസ്തമായ വിഷയം വേറിട്ട ചിന്ത കവിത ഒരുപാട് ഇഷ്ടമായി. അഭിനന്ദനങ്ങള്‍.

  ReplyDelete
 2. ഉദ്ധംസിംഗിന്റെ ഉജ്ജ്വലസ്മരണ ഇടിമിന്നൽ പോലെ ഈ കവിത തിരിച്ചു തന്നു, ഉദ്ധമിന്റെ ഒരു വഴിയുമുണ്ടായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമരത്തിന്, പലരും സൌകര്യപൂർവ്വം വിസ്മരിക്കുന്ന ഒന്ന്, ഭഗത് സിങ്ങും രാജഗുരുവും സുഖദേവുമെല്ലാം നടന്ന ചോരപ്പൂക്കൾ ചിതറിയ ആത്മബലിയുടെ വഴി. ഉചിതമായി ഭാനു, വളരെയേറെ!

  ReplyDelete
 3. ഉദ്ധംസിംഗ് എന്നാല്‍...
  കവിത ഏറെ ഇഷ്ടായി. ചില വരികളിലെ ഭാഷ അപാരം.
  "അവന്‍ വെടി വെച്ചിട്ടത്
  ഭാരതീയന്റെ ചൈതന്യത്തെയാണ്
  കൊടിക്കൂറയില്‍ മുക്കിയെടുത്ത്
  ഭൂമിയുടെ നെറുകയില്‍ കുത്തിയത്."

  ReplyDelete
 4. ഭാരതീയന്റെ ചൈതന്യത്തെയാണ്
  കൊടിക്കൂറയില്‍ മുക്കിയെടുത്ത്
  ഭൂമിയുടെ നെറുകയില്‍ കുത്തിയത്

  ഇവിടെ ഒരു തിരുത്തിന്റെ ആവിശ്യമുണ്ടോ..?

  ReplyDelete
 5. ചരിത്രത്തില്‍ ജീവിക്കുന്ന രക്തസാക്ഷി..
  പൊള്ളിക്കുന്ന വരികള്‍..

  ReplyDelete
 6. ഉദ്ധംസിംഗ് എന്നാല്‍
  ദേശസ്നേഹം എന്നാണപരനാമം
  ശത്രുവിന്റെ ധാര്‍ഷ്ട്യത്തെയാണ്
  അവന്‍ വെടി വെച്ചിട്ടത്
  ഭാരതീയന്റെ ചൈതന്യത്തെയാണ്
  കൊടിക്കൂറയില്‍ മുക്കിയെടുത്ത്
  ഭൂമിയുടെ നെറുകയില്‍ കുത്തിയത്.

  വ്യത്യസ്തമായ വിഷയം.സഖാവിന്റെ ഓർമ്മപോലും ആവേശം ഉളവാക്കുന്നതാണ്.

  ReplyDelete
 7. ആത്മാഭിമാനത്തോടെ ,സ്വജീവനേക്കാള്‍ രാജ്യത്തെ സ്നേഹിച്ചവരെ മറക്കാന്‍ എത്ര എളുപ്പം.സ്വാതന്ത്ര്യ ദിനത്തില്‍ ആവേശത്തോടെ നേതാക്കളും ജനങ്ങളും ഓര്‍മ്മിക്കുന്നത്, ആദരിക്കുന്നത് ഒന്നും അവരെയല്ല..തന്ത്രങ്ങള്‍ മെനയാനും ജനങ്ങളെ വാക്ചാതുരിയാല്‍ മയക്കാനും കഴിവുണ്ടായവര്‍ ആദരിക്കപ്പെടുന്നു..കൊട്ടി ഘോഷിക്കപ്പെടുന്നു..പ്രാണനേക്കാള്‍ നാടിന്റെ മാനത്തിനു വില കൊടുത്തവരെ ഓര്‍മ്മിപ്പിച്ചു ഈ കവിത..

  ReplyDelete
 8. കവിത നന്നായി .....

  ReplyDelete
 9. എല്ലാവരാലും വിസ്മരിക്കപ്പെട്ട നടിനുവേണ്ടി സ്വയം ബലിയർപ്പിച്ച ഇപ്പോരാളിക്ക് വേണ്ടിയുള്ള നല്ലൊരു സമർപ്പണം..

  ReplyDelete
 10. വളരെ നന്നായി ഭാനു.
  ഉദ്ധം സിംഗിനെ ഓർമ്മിയ്ക്കുന്നവർ വളരെക്കുറവ്. ആ പേരു പോലും കേൾക്കാത്തവരുമുണ്ട്.
  നന്ദി.

  ReplyDelete
 11. വളരെ നന്നായി.ഇപ്പോളിവരെയൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കാ നേരം.

  ReplyDelete
 12. രക്തസാക്ഷി എന്നാ കവിത ഓര്‍ത്തുപോയി....നന്നായി.......സസ്നേഹം

  ReplyDelete
 13. എത്ര വേഗമാണ്‌ നാം എല്ലാവരേയും മറക്കുന്നത്.. ഭയം തോന്നുന്നു.

  ReplyDelete
 14. "ഉദ്ധംസിംഗ്
  പ്റിയ സഖാവേ...
  ചരിത്രത്തില്‍ നിനക്ക് അപര നാമങ്ങളില്ല"

  നന്നായിരിക്കുന്നു ഭാനു...
  വിത്യസ്തമായ ഒരു വിഷയം, വേറിട്ടൊരു ചിന്ത..!!
  അഭിനന്ദനങ്ങള്‍..

  ReplyDelete
 15. അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടു രക്തമൂറ്റി കുളം വിട്ടു പോയവന്‍ രക്തസാക്ഷി ...

  ആശംസകള്‍

  ReplyDelete
 16. ആ വിപ്ലവകാരിയുടെ ഓര്‍മ്മയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍.

  ReplyDelete
 17. ഉദ്ധംസിംഗ്
  പ്റിയ സഖാവേ...
  ചരിത്രത്തില്‍ നിനക്ക് അപര നാമങ്ങളില്ല.


  കൊള്ളാം സഖാവേ, അഭിനന്ദനങ്ങള്‍..

  ReplyDelete
 18. ജന്മനാടിനെ പെറ്റമ്മയായി കണ്ട ആ പൊന്നോമന പുത്രന്റെ സ്മരണയ്ക്ക് മുന്നില്‍ മിഴിനീരോടെ ഒരു നിമിഷം....ആ ഓര്‍മ്മകളെഴുതിതന്ന ഭാനുവേട്ടനും നന്ദി

  ReplyDelete
 19. Inspiring one...comrade...udhamsingh ennum nammude ormakalilalla, pidayunna praananodoppamaanu..angeyattam nissamgamaaya varthamaana khattathil oru idtheeyaanu sakhaavine kurchulla kavitha...

  ReplyDelete
 20. രക്തസാക്ഷിയ്ക്ക് പ്രണാമം...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?