ബലാല്‍സംഗത്തില്‍ കൊല്ലപ്പെട്ടവളുടെ മൊഴി

മേലാളന്മാരെ 
അവരെ വെറുതെ വിടുക
അവര്‍ തന്തക്കു പിറന്നവര്‍
തറവാടികള്‍
വാക്കു തന്നവന്‍
വരാതിരുന്ന രാത്രിയില്‍
തെരുവുകളിലൂടെ  ഓടിച്ചിട്ട്‌ 
ഇരുണ്ട ഇടവഴിയില്‍ വെച്ചു 
പ്രാണന്‍ പോകും വരെ 
തിരിച്ചും മറിച്ചും
എന്നെ ഭോഗിച്ചത് 
ഈ നഗരമല്ലെ !?
എന്നിട്ടും അവന്‍  
വിടനെപ്പോലെ 
മഞ്ഞച്ചിരി ചിരിക്കുന്നത് 
കാണുന്നില്ലേ ...

Comments

 1. നഗരത്തില്‍ ഭോഗിക്കപ്പെട്ട് ജീവിതം ഹോമിക്കപ്പെട്ട നരക ജന്മങ്ങള്‍. കവിത നന്നാവുന്നുണ്ട് ഭാനു.

  ReplyDelete
 2. ഭോഗ ങ്ങളെല്ലാം നഗരത്തിന്റെ
  ഉപോല്‍പ്പന്നങ്ങള്‍ ആണല്ലോ ..
  നഗരം എന്നാല്‍ നാശം എന്നാകുന്നു ?

  ReplyDelete
 3. ഈ മഞ്ഞച്ചിരി...നഗരത്തിൽ മാത്രമല്ല ...കേട്ടൊ ഭായ്.

  ReplyDelete
 4. നഗരത്തിന്റെ വികൃതമായ മുഖമാണ്‌ ഈ കവിതയിലൂടെ വരച്ചു കാട്ടിയിരിക്കുന്നത്. സമൂഹത്തിലെ വൃത്തികേടുകള്‍ക്കെതിരെ മൂർച്ചയുള്ള വാക്കുകൾ..നന്നായി.

  ReplyDelete
 5. ഈ വിഷയത്തിൽ ഇപ്പോൾ നഗരവും,നാട്ടിമ്പുറവും തുല്യമാണു. കവിത ഇഷ്ടപ്പെട്ടു.
  ഭാനു ഒരുവട്ടം ഈ വഴി വരൂ..
  www.moideenangadimugar.blogspot.com

  ReplyDelete
 6. ഒരിടത്തും സുരക്ഷിതമാല്ലത്ത ഒരു ലോകം ഓര്‍മ്മപ്പെടുത്തുന്നു ചില മുന്‍ കരുതലുകള്‍ . ആരില്‍ നിന്ന് കിട്ടും നീതി...?

  ReplyDelete
 7. പണ്ട് നഗരങ്ങളില്‍ മാത്രമായിരുന്നത് ഇപ്പോള്‍ നാട്ടിന്പുരങ്ങളിലേക്ക് കൂടി ബാധിച്ചിരിക്കുന്നു ഈ രോഗം. എവിടെയും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്‌. കവിത നന്നായിരിക്കുന്നു മാഷേ

  ReplyDelete
 8. നാടിൻപുറം, നഗരം, വീട്.........അങ്ങനെ പ്രത്യേക സ്ഥലമൊന്നും അതിർത്തി കെട്ടി തിരിച്ചിട്ടില്ല.
  കൊല്ലപ്പെട്ടവളോ ഇവൾ?
  ഇനിയും മരിയ്ക്കാത്തവൾ ബാക്കിയുണ്ടല്ലോ.

  ReplyDelete
 9. നീതിന്യായ വ്യവസ്ഥിതി ചെറിയ പ്രാണികളെ മാത്രം കുടുക്കാന്‍ കഴിവുള്ള ചിലന്തി വലകള്‍ ആണ്.വലുപ്പവും ശക്തിയും കൂടിയവ വല പൊട്ടിച്ചു നിഷ്പ്രയാസം കടന്നു പോകുന്നു.കവിത ഇഷ്ടമായി.

  ReplyDelete
 10. അവന്റെ വാക്ക് കീറച്ചാക്കായിരുന്നു! അവൻ ചിരിക്കും. തന്തക്കു പിറന്ന തെണ്ടികൾ ഭോഗിക്കും കൊല്ലും അതവരുടെ അവകാശം. അവരെ വെറുതെ വിട്ടേക്കുക.
  തീയുണ്ട് ഭാനു.
  നന്നായിരിക്കുന്നു.

  ReplyDelete
 11. .

  ശക്തമായ വരികള്‍ കവിത നന്നായിട്ടുണ്ട്.

  ReplyDelete
 12. ശരിയാണ് നഗരം ഇപ്പോഴും ചിരിക്കുന്നു..നാട്ടിന്‍ പുറം കരയുന്നു.

  ReplyDelete
 13. "വാക്കു തന്നവന്‍
  വരാതിരുന്ന രാത്രിയില്‍"

  ഇവിടെ ഇങ്ങനെ ഒന്നുകൂടി ഉണ്ടല്ലോ ?
  ബാക്കി കൊണ്ടു കഥയും പൂർണ്ണമായി.

  ReplyDelete
 14. ഇതാണോ ബലാല്‍സംഗത്തില്‍ കൊല്ലപ്പെട്ടവളുടെമൊഴി ?
  ഇവിടെ എവിടെ നൊന്തമനസിന്റെ നിലവിളികൾ .വാക്കിന്റെയും വിഷയത്തിന്റെയും എടുത്തുപറച്ചിലുകൾ കവിതയുടെ പേരുമായി വളരുന്നില്ല . ഭാനു എഴുതി വളരുകയാണോ വളയുകയാണോ?

  ReplyDelete
 15. കൊള്ളാം മാഷെ ആശംസകള്‍

  ReplyDelete
 16. നിങ്ങൾ ബലാൽക്കാരം ചെയ്യപ്പെടുമ്പോൾ പ്രധിരോധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടാൽ വഴങ്ങിക്കൊടുത്ത് പരമാവധി ആസ്വദിക്കുക. എന്ന് കൺഫ്യൂഷ്യസ് ചൈനയിലെ സ്ത്രീകളോട് പറഞ്ഞിട്ടുണ്ട്.(എം.പി.നാരായണപിള്ള പരിണാമം എന്ന നോവലിൽ ഈ വാക്യം ചേർത്തിട്ടുണ്ട്.) ഇത്തിരി ഡെറ്റോൾ ഒഴിച്ചു കഴുകിയാൽ തീരുന്നതേയുള്ളൂ ബലാൽക്കാരത്തിന്റെ മുറിവുകൾ എന്ന് മാധവിക്കുട്ടിയും.
  ലോകം മുഴുവൻ സ്ത്രീയെ ഭോഗിക്കാൻ നടക്കുകയല്ലേ... നടക്കട്ടെ.(മലയാളത്തിലെ സ്ത്രീപീഡനം പ്രമേയമായി വരുന്ന 55 കഥകൾ സമാഹരിച്ച് ഞാൻ ഒരു പുസ്തകമിറക്കിയിട്ടുണ്ട്. കൊത്തി മുറിച്ച ശില്പങ്ങൾ) തോക്ക് എന്ന ഭാനുവിന്റെ കവിത ഇതിനോട് ചേർത്ത് വായിക്കാമെന്ന് തോന്നുന്നു. ആ കവിത വിദ്യാർത്ഥി മാസികയിൽ കണ്ടു.

  ReplyDelete
 17. പാവപ്പെട്ടവൻ കവിത ഒന്നുകൂടി വായിക്കുന്നത് നന്നായിരിക്കും. സിതാര.എസിന്റെ അഗ്നി എന്ന കഥ വായിച്ചിട്ടുണ്ടോ?

  ReplyDelete
 18. ബാനു ഇപ്പൊ വലിയ വലിയ കാര്യങ്ങളെ കുറിച്ച് ആണ് കവിത അല്ലെ ..അനുഭവിപ്പിക്കാന്‍ കഴിയുന്നു കവിത

  ReplyDelete
 19. A touching one.....painful one..

  ReplyDelete
 20. എറിഞ്ഞു വിട്ടത് കൊള്ളാതെ പോയില്ല..

  ReplyDelete
 21. മാഷിന്റെ കമന്റ്, :-o

  കവിത നന്നായി, ആശംസകള്‍.

  ReplyDelete
 22. ഭാനൂ, വ്യത്യസ്ത വിഷയങ്ങള്‍ തിറഞ്ഞെടുക്കുന്നത് തന്നെ കവിതയെ കൂടുതല്‍ ശ്രദ്ധേയമാക്കും.

  സമൂഹത്തിനു നേര്‍ക്ക് ശക്തമായ ഒരു വിരല്‍ചൂണ്ടലായി ഈ കവിത.

  ReplyDelete
 23. അവര്‍ ഒരിക്കലും സംതൃപ്തര്‍ അല്ല...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?