പ്രാന്തത്തി, മകന്‍, വിശപ്പ്‌ തുടങ്ങിയ അപ്രധാന കാര്യങ്ങള്‍

പ്രാന്തത്തിയും മകനും 
തെക്കോട്ടും വടക്കോട്ടും ഓടുന്നു
കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടുന്നു
വയറു വിശക്കുന്നു
മണ്ണ് വാരി തിന്നുന്നു.
മണ്ണ് തിന്ന കണ്ണനോടൊപ്പം
കണ്ണു പൊത്തിക്കളിക്കുന്നു.
പ്രാന്തത്തിയും മകനും ഓടുന്ന ഓട്ടത്തില്‍ 
കാലു തട്ടി ആന മറിയുന്നു.
ആന തട്ടി അരയാല് മറിയുന്നു
അരയാലിലെ കിളിക്ക്
കൂട് നഷ്ടപ്പെടുന്നു
കിളി പ്രാന്തത്തിയെ പിരാകുന്നു.
പ്രാന്തത്തിയുടെ മകന്റെ കാതില്‍
കോല്‍‌ പിഴച്ചൊരു 
തായമ്പക പെരുകുന്നു
കണ്ണും കാതും പെരുത്തിട്ടവന്‍
തെരുവിലൂടെ അലറിപ്പായുന്നു
വിശപ്പിന്റെ മനോഹര സംഗീതമെന്നു
വാഴ്ത്തപ്പെടുന്നു 

Comments

 1. ഈ ലോകം എത്ര ഭീകരമാണ് ..കാഴ്ചകളും !

  ReplyDelete
 2. വിശപ്പ്, ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്‌. ഭ്രാന്തിനുപോലും വിശപ്പിന്റെ വിളി അവഗണിക്കാന്‍ പറ്റില്ല.
  ലോകത്തില്‍ നിന്നും എന്നന്നേക്കുമായി ദാരിദ്ര്യം തുടച്ചു നീക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍..

  ഭാനു, ഈ കവിത വായിച്ചപ്പോള്‍ മനസ്സിനു വല്ലാത്തൊരു നീറ്റല്‍.
  തൃശ്ശൂരുള്ള ഒരമ്മയേയും അവരുടെ മാനസിക രോഗിയായ മകനേയും ഓര്‍മ്മ വന്നു.

  ReplyDelete
 3. ഒരു ചിത്രം പോലെ "യാഥാര്‍ത്ഥ്യം"

  ReplyDelete
 4. അവര്‍ക്ക് പ്രധാന കാര്യങ്ങള്‍...
  നമുക്ക് അപ്രധാനവും (?)....

  ReplyDelete
 5. വേദനിപ്പിക്കുന്ന കവിതകാഴ്ചകള്‍.

  ReplyDelete
 6. കൊള്ളാം മാഷെ നന്നായിട്ടുണ്ട്

  ReplyDelete
 7. വായാടി പറഞ്ഞതാണ് സത്യം.. അവരെക്കുറിച്ച് ഒരു ഫിലിം വരുന്നുണ്ട്....

  ReplyDelete
 8. വേദനിപ്പിക്കുന്ന വരികള്‍ .. ഭീകരസത്യവും ...!

  ReplyDelete
 9. പ്രാന്തത്തിയും മകനും
  തെക്കോട്ടും വടക്കോട്ടും ഓടുന്നു
  കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടുന്നു
  വിശക്കുബോള്‍ മണ്ണ് വാരി തിന്നുന്നു.
  മണ്ണ് തിന്ന കണ്ണനോടൊപ്പം
  കണ്ണു പൊത്തിക്കളിക്കുന്നു.
  .........................................
  .......................................
  തെരുവിലൂടെ അലറിപ്പായുന്നു
  വിശപ്പിന്റെ മനോഹര സംഗീതമെന്നു
  വാഴ്ത്തപ്പെടുന്നു
  അത് കേട്ട് ബാനു കവിത രചിക്കുന്നു

  ReplyDelete
 10. കണ്ണും കാതും നമുക്കു നന്നായി തുറന്നു വയ്ക്കാം..

  ReplyDelete
 11. വിശക്കുന്നവനില്ല ഇവിടെ എന്നൊക്കെ ചിലര്‍ പറയും.ശുദ്ധ നുണ.
  കവിത കൊള്ളാം ഭാനു.

  ReplyDelete
 12. eniykkonnum parayaan vayya........

  ReplyDelete
 13. വിശപ്പ്, പ്രാന്ത് രണ്ടും ചേർത്ത് സഹിക്കാനാവാത്ത ഒരു അന്തരീക്ഷമുണ്ടാക്കി ഈ കവിത, വിശക്കുന്നിടത്തു കവിത ഉറഞ്ഞു നിൽക്കട്ടെ ഭാനൂ, ഇങ്ങനെ!

  ReplyDelete
 14. nannayi ezhuthiyirikkunnu, bhanu...oru unmadathinte tempo und kavithayil niraye..:)avasana rand vari vendayirunnu ennu oru thonnalum..

  ReplyDelete
 15. മനസ്സു നിറയേ നന്മയുള്ളവനാകണം, സഹജീവിയെ അറിയുന്നവനാകണം, സ്നേഹമുള്ളവനാകണം, എന്തും തുറന്നെഴുതാന്‍ തന്റേടമുള്ളവനാകണം എഴുത്തുകാരന്‍. ഭാനുവില്‍ ഞാനിതെല്ലാം കാണുന്നു. ആശംസകള്‍.

  ReplyDelete
 16. ഞാന് ആദ്യമായാണ് ഇവിടെ !
  പ്രാന്തും വിശപ്പും കൂടി മനസ്സിനെ
  മഥിക്കുന്നു,വളരെ നന്നായി .
  ഇനിയും വരാം ........

  ReplyDelete
 17. ഈ വരികള്‍ വേദനിപ്പിക്കുന്നു...

  ReplyDelete
 18. പരമമായ സത്യമായത് ഒന്നേയുള്ളൂ... വിശപ്പ്...

  ReplyDelete
 19. ഭാനുവിന്റെ വേറിട്ടൊരു കവിത. വിശപ്പിന്റെ ക്രൂരത തീഷ്ണമായി അവതരിപ്പിച്ചു.

  ReplyDelete
 20. ellam nediyennu naam parayumpozhum naam palathum kaanaan sramikkathe pokunnu

  ReplyDelete
 21. പൊള്ളുന്ന വരികൾ.ഒത്തിരി ഇഷ്ടമായി.

  ReplyDelete
 22. ഉന്മാദത്തിന്റെ വഴിക്കാഴചകള്‍...
  ആദ്യത്തെ വരികളില്‍ എഡിറ്റിംഗ് ആകാമായിരുന്നു എന്നു തോന്നി..

  ReplyDelete
 23. മറ്റുള്ളവരുടെ ഭ്രാന്തും, മക്കളും, അവരുടെ വിശപ്പും നമുക്കു പലപ്പോഴും അപ്രധാനകാര്യങ്ങളാണ്. അവയൊക്കെ നമുക്കാവുമ്പോള്‍ അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ വേറെയില്ലതാനും.

  ReplyDelete
 24. evideyo oru coordination nashtappedunnathu pole thonni..athe samayam sakhaavinte prayogangal pathivu pole gambheermaakukayum cheythu..
  expecting more....

  ReplyDelete
 25. വിശപ്പിനു സംഗീതമുണ്ട് ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?