നവീനം

"കുഞ്ഞുങ്ങള്‍"
എത്റ ഓമനകളിവര്‍!
അവരവരുടെ നിറമിഴികള്‍ തുറന്നു
നിഷ്കാപട്യം ചിരിക്കുമ്പോള്‍
ശാഖോപശാഖകളില്‍
പൂക്കളുടെ ഒത്തു വിരിയല്‍.
പിഞ്ചു കാലില്‍ എഴുന്നു നിന്ന്‍
ഇളം കൈകള്‍ ചേര്‍ത്ത് കൊട്ടുമ്പോള്‍
അണ്ഡകടാഹങ്ങള്‍ക്കു നടുവില്‍
നവീനമായൊരു തേജസ്സു ഇടിമുഴക്കുന്നു.
അച്ഛനമ്മമാരുടെ മൊഴികളിലും മിഴികളിലും
ആശ പെരുപ്പിച്ചവര്‍
പേക്കിനാവിലേക്ക് നടക്കും പോലെ 
യുവത്വത്തിലേക്ക് നടക്കുന്നു...
ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടു
ഭൂമിയുടെ അറ്റം തേടുന്ന ഇവരോട് 
പ്രകൃതി ആവശ്യപ്പെടുന്നതെന്ത്?

Comments

 1. എന്ത് കൊണ്ട് ? എന്ത് കൊണ്ട് ?

  ReplyDelete
 2. ആവശ്യം എന്ത് തന്നെ ആയാലും...ഫലമില്ല!!!

  ReplyDelete
 3. ഇടയ്ക്കിടെ തിരിഞ്ഞ്‌ നോക്കണമെന്ന്..

  ReplyDelete
 4. കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ പ്രകൃതിയുടെ ലക്ഷ്യങ്ങള്‍ രണ്ടാണ്‌. ഒന്ന്; മാതാപിതാക്കളുടെ താങ്ങും തണലുമില്ലാതെ സ്വതന്ത്രരായി ജീവിക്കാന്‍ പ്രാപ്തരാക്കുക. രണ്ട്; വംശം നില നിര്‍ത്തുക.

  ഭാനുവിന്റെ കവിതകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു..അതുകൊണ്ടു തന്നെ അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യും.

  ReplyDelete
 5. എനിയ്ക്കറിയില്ല ഭാനു.ബുക്ക് ഇന്നിറങ്ങി.ഞാന്‍ വാങ്ങി.

  ReplyDelete
 6. അണ്ഡകടാഹങ്ങള്‍ക്കു നടുവില്‍
  നവീനമായൊരു തേജസ്സു ഇടിമുഴക്കുന്നു.
  :-)

  ReplyDelete
 7. വ്യത്യസ്തമായ രചനാ രീതി കൊണ്ടും തീമുകള്‍ കൊണ്ടും ശ്രദ്ധേയമാണ് ഭാനുവിന്റെ കവിതകള്‍!

  ReplyDelete
 8. അച്ഛനമ്മമാരുടെ മൊഴികളിലും മിഴികളിലും
  ആശ പെരുപ്പിച്ചവര്‍
  പേക്കിനാവിലേക്ക് നടക്കും പോലെ
  യുവത്വത്തിലേക്ക് നടക്കുന്നു...
  ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടു
  ഭൂമിയുടെ അറ്റം തേടുന്ന ഇവരോട്
  പ്രകൃതി ആവശ്യപ്പെടുന്നതെന്ത്?

  നല്ല വരികള്‍...

  ReplyDelete
 9. ഭാനൂ, നന്നായിരിക്കുന്നു.

  ReplyDelete
 10. കുഞ്ഞുങ്ങളോട് പ്രകൃതി ആവശ്യപ്പെടുന്നത് എന്ത്? ശക്തമായ ചോദ്യം, പ്രത്യാശ അവരിലാണ്, നവീനമായ തേജസിൽ, കവിത നന്നായി

  ReplyDelete
 11. അറിവിനോടൊപ്പം തിരിച്ചറിവുകൂടി നേടണമെന്നു.

  ReplyDelete
 12. പാവപ്പെട്ടവന്‍ പറഞ്ഞതു പോലെ പാല്‍‌പ്പായസം പോലെ മധുരിക്കുന്ന കവിതകളാണ്‌ ഭാനുവിന്റേത്. ആശംസകള്‍!

  ReplyDelete
 13. നല്ല കവിത..ഇന്നത്തെ ഓട്ടത്തിനും തിരക്കിനുമിടയില്‍ പെടാതെ ജീവിതം അറിഞ്ഞു ജീവിക്കാന്‍ കഴിയട്ടെ..
  പിന്നെ അഭിനന്ദനങ്ങള്‍..അനിലന്റെയും ഭാനുവിന്റെയും കവിതകള്‍ ഡി സി പ്രസിദ്ധീകരിച്ച നാലമിടം എന്ന ബുക്കില്‍ ഉണ്ടെന്നു അറിഞ്ഞു.കൂടുതല്‍ വിശേഷങ്ങള്‍ ഇവിടെ..
  http://www.boolokamonline.com/?p=16679

  ReplyDelete
 14. "ബോന്‍സായ്‌" എന്ന ഭാനുവിന്റെ കവിത ഡി.സി പ്രസിദ്ധീകരിച്ച
  'നാലാമിടം' എന്ന ബുക്കില്‍ ഉണ്ടെന്നു അറിഞ്ഞതില്‍ ഒരുപാട് സന്തോഷം. എല്ലാവരും അറിയപ്പെടുന്ന ഒരു എഴുത്തുകാരനാകട്ടെ എന്നു ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

  ReplyDelete
 15. ഈ മഹാപ്രപഞ്ചത്തിന്റെ അജ്ഞാതമായ വിധിക്കുറിപ്പ് കുഞ്ഞുങ്ങളുടെ ഇളംകൈകളിൽ സൂക്ഷിക്കപ്പെട്ടിരിയ്ക്കുന്നു.......

  കവിതയ്ക്കും ബുക്കിനും അഭിനന്ദനങ്ങൾ, ഭാനു.

  ReplyDelete
 16. ഭാനുവേട്ടാ ആശംസകള്‍ കവിത പ്രസിദ്ധീകരിച്ചു വന്നതിനു

  ReplyDelete
 17. kunjungale kurichu kavithakal njaan vaayichittundo ennu thanne samshayamaanu..sakhavinte kavithakalkku oru visualisation effect undu...
  expecting more...

  ReplyDelete
 18. അവരെ പ്രകൃതിയിലേക്ക് ഇറക്കി വിടൂ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?