പ്രണയ വേനല്‍
എന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയ്ക്കൊള്ളട്ടെ
എനിക്കായി നീട്ടിയ
നിന്റെ വിരലുകള്‍ ഉണ്ടല്ലോ...
എന്റെ ചുണ്ടുകള്‍ അരിഞ്ഞെടുത്തു കൊള്‍ക
നിന്റെ പ്രതീക്ഷകള്‍ പുഞ്ചിരിക്കുമല്ലോ
വേനലില്‍ ഒറ്റമരമായി
കാത്തു നില്ക്കയല്ലേ...
ഒടുവിലെത്തുന്ന നിനക്കു കുടയാകാന്‍
മുലകള്‍ മുറിഞ്ഞ നിന്റെ മാറിടത്തില്‍
എന്റെ അമൃത ചുംബനങ്ങള്‍
ഉടലിലൊതുങ്ങാത്ത നമ്മുടെ പ്രണയം.
അടഞ്ഞു പോയ വാതിലുകള്‍ ഞാന്‍ തുറന്നിരിക്കുന്നു
ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമായി
എന്നില്‍ ആവേശിക്കുക
പൊള്ളുന്ന എന്റെ വാക്കിനെ മാറോട് ചേര്‍ക്കുക
പൊള്ളാതെ ഈ വേനല്‍ മറികടക്കുക
enikkonnum manassilayilla
ReplyDeleteഭാനു,
ReplyDeleteമനസ്സില്‍ ഉണ്ടായിരുന്ന പ്രണയം പൂര്‍ണ്ണമായി പകര്‍ത്താന്‍ കഴിഞ്ഞില്ലേ എന്ന് ഒരു സംശയം. അഞ്ജുവിന്റെ ആ പകപ്പ് പോലും അതില്‍ നിന്നാവാം. വരികളില്‍ എന്തൊക്കെയോ ഒളിപ്പിച്ചുവെക്കുവാനുള്ള ശ്രമത്തിനിടയില്‍ എവിടെയോ ഇക്കുറി പിഴച്ചുവോ എന്നൊരു തോന്നല്‍.
തുടരുക. കവിതയോടാണ് ഭാനുവിന്റെ പ്രണയം. അതിനായി കവിതയെ പ്രണയിക്കുക. അയല്‍വക്കത്തെ കവിതയെ അല്ല കേട്ടോ :)
എന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയ്ക്കൊള്ളട്ടെ
ReplyDeleteഎനിക്കായി നീട്ടിയ
നിന്റെ വിരലുകള്‍ ഉണ്ടല്ലോ...
എന്റെ ചുണ്ടുകള്‍ അരിഞ്ഞെടുത്തു കൊള്‍ക
നിന്റെ പ്രതീക്ഷകള്‍ പുഞ്ചിരിക്കുമല്ലോ
വേനലില്‍ ഒറ്റമരമായി
കാത്തു നില്ക്കയല്ലേ...
ഇത്രയും കുഴപ്പമില്ല..
അതു കഴിഞ്ഞാണ്
ഒന്നുകൂടി നോക്കുക
തീവ്ര പ്രണയം കാത്തു സൂക്ഷിക്കുന്ന ഭാനൂ...
ReplyDeleteകുറച്ചു കാലമായി പൂമരമുണ്ടാകാറില്ല.
പ്രണയം വീണ്ടും തിരിച്ചു കിട്ടിയപ്പോള്‍ ധൃതി കൂടിയോ?
മുലകള്‍ മുറിഞ്ഞ നിന്റെ മാറിടത്തില്‍
എന്റെ അമൃത ചുംബനങ്ങള്‍
ഒരു അവ്യക്തത.
ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമായി
ReplyDeleteഎന്നില്‍ ആവേശിക്കുക
പൊള്ളുന്ന എന്റെ വാക്കിനെ മാറോട് ചേര്‍ക്കുക
പൊള്ളാതെ ഈ വേനല്‍ മറികടക്കുക
ഇത് കലക്കി
നന്നായിട്ടുണ്ട് മാഷേ
ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമായി
ReplyDeleteഎന്നില്‍ ആവേശിക്കുക
പൊള്ളുന്ന എന്റെ വാക്കിനെ മാറോട് ചേര്‍ക്കുക
പൊള്ളാതെ ഈ വേനല്‍ മറികടക്കുക
അല്പം പ്രയാസമുള്ള കാര്യമാണ്.
ഒഴുകിവന്നതിനെ എഡിറ്റു ചെയ്യാൻ നടത്തിയ ശ്രമമാണെന്നു തോന്നുന്നു പ്രശ്നം. എങ്കിലും വരികളിലെ തീവ്രതയ്ക്കു കൂറവൊന്നുമില്ല.. അവസാനവരികൾ വളരെ നന്നായിട്ടുണ്ട്.
ReplyDeleteഭാനു, നന്നായിട്ടുണ്ട്. ഒരു നെരൂദ സ്പർശം! എനിക്കീ കവിത വായിച്ചപ്പോള്‍ പാബ്ലോ നെരൂദയുടെ 'A Song of Despair' എന്ന കവിതയ്ക്ക് ബാലചന്ദ്രന് ചുള്ളിക്കാട് എഴുതിയ വിവര്‍ത്തനം ഓര്‍മ്മ വന്നു.
ReplyDelete"ഏതൊരുഗ്ര ദാഹത്തിലും വിശപ്പിലും
നീയൊരാളായിരുന്നെന്റെ തേന്‍കനി,
ഏതു ദുഃഖത്തിലും വിനാശത്തിലും
നീയൊരാളായിരുന്നു മഹാത്ഭുതം... "
എന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയ്ക്കൊള്ളട്ടെ
ReplyDeleteഎനിക്കായി നീട്ടിയ
നിന്റെ വിരലുകള്‍ ഉണ്ടല്ലോ...
എന്റെ ചുണ്ടുകള്‍ അരിഞ്ഞെടുത്തു കൊള്‍ക
നിന്റെ പ്രതീക്ഷകള്‍ പുഞ്ചിരിക്കുമല്ലോ
വേനലില്‍ ഒറ്റമരമായി
കാത്തു നില്ക്കയല്ലേ...
ഒടുവിലെത്തുന്ന നിനക്കു കുടയാകാന്‍
ഇഷ്ടപ്പെട്ട വരികള്‍
പ്രണയ വേനലല്ലയിതിൽ പ്രണയ ഭ്രാന്താണ് മുഴച്ച് നിൽക്കുന്നത് കേട്ടൊ ഭായ്
ReplyDeleteനന്നായി, വേനൽ പ്രണയത്തിന്റെ ഒരു പൊള്ളലുണ്ടല്ലോ അതു നന്നായി, പിന്നെ പ്രേമിച്ചു പ്രേമിച്ച് നിന്നെ ഞാനൊരു .. എന്നായല്ലോ, കുഴപ്പമില്ല, ന്നാലും ഒരു സ്വകാര്യം, കുടയൊക്കെ ചൂടിച്ചോ, ന്നാലും മ്മടെ ചുണ്ടും മ്മടെ വെരലും കാത്ത് സൂക്ഷിക്ക്യാ നല്ലത്, മൂത്തോരു ചൊല്ലും മുതുനെല്ലിക്ക...
ReplyDeleteആ വേനലിൽ അലഞ്ഞ് നടന്നവർക്കും........
ReplyDeleteമാറിടം അറ്റുപോയവർക്കും...........
ഭാനു, രാവിലെ തന്നെ കരയിയ്ക്കരുത്.
പദപ്രയോഗങ്ങളുടെ അമിതലാളിത്യം,
ReplyDeleteനിഗൂഢകല്പനകളുടെ അഭാവം,
പ്രണയചാപല്യത്തിനപ്പുുുറം
വിപ്ലവാത്മകഉത്തരാധുനികതയിലേക്ക്
വളര്‍ന്നു വികസിക്കാത്ത കവിത
പ്രസിദ്ധീകരണയോഗ്യമല്ലാത്തതിനാല്
താങ്കളുടെകവിത തിരിച്ചയ്ക്കുന്നു.
ക്ഷമിക്കണം,
മനസ്സിലായില്ലസുഹൃത്തേ?
അതുതന്നെ കവിതാലക്ഷണം.
ഒറ്റവായനയിലൊന്നുംമനസ്സിലാകാതെ,
കലുഷിതമായഅനുവാചകഹൃദയംകൊണ്ട്
അമ്മാനമാടാനുള്ളസിദ്ധിയാണുകവിത്വം.
Neena Sabarish
പ്രണയത്തിന്റെ അതിപ്രസരമായിപ്പോയില്ലേ ഈ കവിത എന്നൊരു സംശയം ഭാനൂ!
ReplyDeleteഎന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയ്ക്കൊള്ളട്ടെ
ReplyDeleteഎനിക്കായി നീട്ടിയ
നിന്റെ വിരലുകള്‍ ഉണ്ടല്ലോ...
എന്റെ ചുണ്ടുകള്‍ അരിഞ്ഞെടുത്തു കൊള്‍ക
നിന്റെ പ്രതീക്ഷകള്‍ പുഞ്ചിരിക്കുമല്ലോ
ഭാനൂ ഈ വരികളില്‍ ഉണ്ട് ആ തീവ്രമായ പ്രണയത്തിന്റെ ചൂടും,ചൂരുംa
oru vaayana kondonnum manasilaakaaththa onnayirikkanam kavitha. verutheyirinnu chindikkupol manasilaayi varanam. nannayirikkunnu, mashe........
ReplyDeleteente hrudayam niranja X-Mas, New Year ashamsakal
ശക്തവും, നിസ്വാര്‍ത്ഥവും, തീവ്രവുമായ പ്രണയം!
ReplyDeleteഎച്ചുമുക്കുട്ടിയുടെ കമന്റിനു താഴെ എന്റെ ഒപ്പ്.
സാധാരണ കവിതയിൽ ഒരൽപ്പം ആഴം കൂടിയാൽ എനിക്ക് അതുമായി സംവേദിക്കാൻ കഴിയാറില്ല.പക്ഷെ ഈ കവിത ശരിക്കും ഞാൻ ‘വായിച്ചു’.ഒരു നെരൂദ കവിത പോലെ.
ReplyDeleteവേദനയിലും "പ്രണയം" അമൃതായി, പൊള്ളാതെ നമ്മെ മുന്നോട്ടു നയിക്കും എന്നു പറയാനാണ് ഞാന്‍ ഈ കവിത രചിച്ചത്. അത്തരം പ്രണയം അപൂര്‍വ്വമെങ്കിലും നിലനില്ക്കുന്നു എന്നു തന്നെ ഞാന്‍ അറിയുന്നു. അനുഭവിക്കുന്നു. കവിത ചിലര്‍ക്കെങ്കിലും ആ അര്‍ഥത്തില്‍ മനസ്സിലായതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ കവിതയുടെ താങ്ങായ എന്റെ സുഹൃത്തുക്കള്‍ക്ക് ഒരുപാടു ഒരുപാട് നന്ദി. എന്റെ കവിത DC യുടെ സമാഹാരത്തില്‍ വന്നു എന്നറിഞ്ഞു എനിക്ക് ആശംസകള്‍ നല്കിയവര്ക്കും എന്റെ നന്ദി. ഹൃദയപൂര്‍വ്വം...
ReplyDeleteകൊള്ളാം....
ReplyDelete"പൊള്ളുന്ന എന്റെ വാക്കിനെ മാറോട് ചേര്‍ക്കുക
ReplyDeleteപൊള്ളാതെ ഈ വേനല്‍ മറികടക്കുക"
വേദനയിലും "പ്രണയം" അമൃതായി, പൊള്ളാതെ നമ്മെ മുന്നോട്ടു നയിക്കും
അഭിനന്ദനങ്ങള്‍ ഭാനൂ..
എന്റെ ചുണ്ടുകള്‍ അരിഞ്ഞെടുത്തു കൊള്‍ക
ReplyDeleteനിന്റെ പ്രതീക്ഷകള്‍ പുഞ്ചിരിക്കുമല്ലോ
sakhaave,
ReplyDeletekavithakalil chilayidangalile prayogangal gambheermaayittundu....athe samayam chilathu enikku ulkkollaan kazhinjilla..engilum sakhaavinte kavithaa shyli nanaayittundu..
sakhaavinte kavitha ezhuthunnathilulla consistency abhinandanam arhikkunnu..
sasneham
jayarajan
പൊള്ളുന്നു ഭാനു...
ReplyDelete