ഒറ്റയില


കൊടും വേനലില്‍ 
കെട്ടുപോകാത്ത 
ഒരൊറ്റ മരത്തില്‍ 
നീരോട്ടം നിലക്കാത്ത 
ഒരൊറ്റ ശിഖരത്തില്‍
ഒറ്റയിലയായി ഞാന്‍ 
എന്റെ സിരകളില്‍ 
പച്ച മുളകളുടെ സുഷിര വാദ്യം
കാട്ടുചോലയുടെ കുസൃതിച്ചിരി
മാന്‍ കുളമ്പുകളുടെ നൃത്തഘോഷം
കാട്ടുതേന്‍ മണക്കും കരടികള്‍
സിംഹ ഗര്‍ജ്ജനങ്ങള്‍ ...

Comments

 1. എന്റെ കൂട്ടുകാര്‍ക്ക് പുതുവത്സര ആശംസകളോടെ
  സസ്നേഹം...

  ReplyDelete
 2. WISHING YOU & YOUR FAMILY A "MERRY CHRISTMAS & A PROSPEROUS "BLESSED NEW YEAR 2011

  എന്താ ഇത് ഭാനു ....... ഈ കവിത

  ReplyDelete
 3. പുതു വത്സര ആശംസകള്‍ ..
  ഈ വരികളെ കവിത എന്ന് വിളിക്കണോ ?

  ReplyDelete
 4. പുതുവത്സരാശംസകൾ

  ReplyDelete
 5. പേടി ഇല്ലേ ഈ ഒറ്റ ഇല ക്ക്

  ReplyDelete
 6. ഒറ്റയിലയുള്ള ഈ മരം കാട്ടില്‍ ഒറ്റപ്പെട്ടുപോയ പോലെ തോന്നുന്നു..ആശംസകള്‍

  ReplyDelete
 7. ആ ഒറ്റയിലക്കു കൂട്ടായി
  ചിറകു വിരിച്ചൊരു പക്ഷി

  ReplyDelete
 8. ഒറ്റയായിട്ടും അഹങ്കാരത്തിന് കുറവൊന്നൂല്ല്യാല്ലെ?

  പുതുവത്സരാശംസകള്‍..

  ReplyDelete
 9. എരിയുന്ന വേനലില്‍,വാടാത്ത ഒറ്റ മരത്തിലെ അവസാനത്തെ ഇല. കാടിന്‍റെ മുഴുവന്‍ ഭംഗിയും വന്യതയും ആ ഒറ്റ ഇലയില്‍.നഷ്ടമായതെല്ലാം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ.. മനോഹരമായ കവിത..സന്തോഷവും സമാധാനവും നിറഞ്ഞ പുതു വര്‍ഷം ആശംസിക്കുന്നു.വരും വര്‍ഷം കൂടുതല്‍ മനോഹരമായ കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 10. കാടിനെ ജീവിതമായും, ഇലയെ ഒരു മനുഷ്യനായും ഞാന്‍ കാണുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും അവന്റെ മനസ്സില്‍ ഒരു സ്വപ്നം കരിയാതെ, വാടാതെ നില്‍ക്കുന്നു. ആ സ്വപ്നത്തില്‍ എല്ലാം പ്രതിഫലിക്കുന്നു. ഇല എപ്പോള്‍ വേണമെങ്കിലും കൊഴിഞ്ഞു വീഴാം എന്നിട്ടും പ്രതീക്ഷ കൈവിടുന്നില്ല. ഒരു ഇലയിലൂടെ ഒരു ജീവിതം ചിത്രീകരിച്ചിരിക്കുന്നു. മനോഹരമായി എഴുതി ഭാനു.

  എന്റെയും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

  ReplyDelete
 11. അവസാനം ശ്രീദേവിയും വായാടിയും കവിതയെ അതിന്റെ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട്‌ കണ്ടതില്‍ സന്തോഷിക്കുന്നു.

  ReplyDelete
 12. പുതു വത്സര ആശംസകള്‍ .

  ReplyDelete
 13. വായാടി വിലയിരുത്തിയത് കണ്ടപ്പോള്‍ എനിക്കും മനസ്സിലായുള്ളൂ ഭാനു. കവിതയില്‍ പോലും ഈ വായാടി ഒരു പുലി തന്നെ.:)

  പുതുവര്‍ഷത്തിലും കൂടുതല്‍ നല്ല കവിതകളുമായി ഭാനു ഇവിടം നിറഞ്ഞു നില്‍ക്കട്ടെ.

  ReplyDelete
 14. നല്ല കരുത്ത് കാട്ടുന്നു കവിത, ശ്രീദേവീ-തത്താഖ്യാനം കേമായി, ഭാനൂ, നവവത്സരാശംസകൾ! ഈ വർഷവും കവിത പൊലിയോ പൊലി എന്നു പൊലിക്കട്ടേ!

  ReplyDelete
 15. കൊടും വേനലില്‍
  കെട്ടുപോകാത്ത
  ഒരൊറ്റ മരത്തില്‍
  നീരോട്ടം നിലക്കാത്ത
  ഒരൊറ്റ ശിഖരത്തില്‍
  ഒറ്റയിലയായി ഞാന്‍


  ആശംസകള്‍.

  ReplyDelete
 16. ഒറ്റയായാലും അപ്പൊ അഹങ്കരിക്കാം ല്ലെ?
  പ്രതീക്ഷ കൈവിടില്ലെന്ന ദൃഡനിശ്ചയം വേണമെന്നര്‍ത്ഥം.

  വായാടിതത്തയ്ക്കഭിനന്ദനങ്ങള്‍! :)

  ReplyDelete
 17. ഒരു കുഞ്ഞു കവിത ഒരുപാട് അര്‍ഥങ്ങള്‍...
  ഇതെങ്ങനെ സാദിക്കുന്നു ഭാനൂ....
  വലിച്ചു വാരി എഴുതീതിയത് കൊണ്ടാണെന്ന് തോന്നുന്നു. ഇപ്പോള്‍ ഇത്(praviep.blogspot.com) വഴി ആരും വാരതെയായി

  ReplyDelete
 18. ഒറ്റ ഇല,അതിന്‍റെ കരുത്ത് അപാരമായിരിക്കും

  ReplyDelete
 19. കവിത ഇഷ്ടമായി.
  അഭിനന്ദനങ്ങൾ.

  ReplyDelete
 20. ഒറ്റയിലയും തനിച്ചല്ല...

  ReplyDelete
 21. പുതുവത്സരാശംസകൾ ...

  ReplyDelete
 22. നല്ല നാളെയേ പ്രതീക്ഷിച്ചുകൊണ്ട് ഞാനും നേരുന്നു എല്ലാ നന്മകളും പുതുവര്‍ഷത്തില്‍.

  ReplyDelete
 23. പുതുവത്സരാശംസകൾ ...http://www.moideenangadimugar.blogspot.com/

  ReplyDelete
 24. പുതുവത്സരാശംസകള്‍ ഭാനു.. ശ്രീദേവി ചേച്ചിയും വായുവും കവിതയെ നന്നായി വിലയിരുത്തിയിരിക്കുന്നു. ശ്രീനാഥന്‍ മാഷ്‌ പറഞ്ഞ പോലെ കവിതയുടെ ഒരു പുതുവര്‍ഷം പിറക്കട്ടെ.. ആശംസകള്‍..

  ReplyDelete
 25. നവമുകുളങ്ങക്ക് ആകാംക്ഷയോടെ പുതുവർഷത്തെ കാത്തിരിക്കുന്ന ഒറ്റയില...!

  ReplyDelete
 26. vaayichu ishtamaayi

  ReplyDelete
 27. ilayude aalmabhaashanam nannaayi feel cheyyunnundu...

  ReplyDelete
 28. കൊടും വേനലില്‍
  കെട്ടുപോകാത്ത
  ഒരൊറ്റ മരത്തില്‍
  ഒരില കൂടി..
  പുതുവത്സരാശംസകൾ

  ReplyDelete
 29. ഈ ഒറ്റയിലയുടെ കരുത്ത്! അത് അപാരം തന്നെ!!

  ഭാനുവിന്‌ ഈ പുതുവര്‍ഷത്തില്‍ ധാരാളം മനോഹരമായ കവിതകള്‍ എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 30. ഒറ്റയിലയ്ക്കു നല്ല മൂർച്ച!
  അഭിനന്ദനങ്ങൾ.
  സ്നേഹത്തോടെ,
  പുതുവത്സരാശംസകൾ.

  ReplyDelete
 31. എല്ലാ സ്വപ്നങ്ങളും പൂവിട്ടുകൊണ്ട്
  ഈ പുതുവര്ഷം
  ശാന്തിയും സമാധാനവും,
  സ്നേഹവും സംതൃപ്തിയും,
  പുത്തന് പ്രതീക്ഷകളും
  മധുര സ്മരണകളും
  ധാരാളം സന്തോഷങ്ങളും
  കൊണ്ടുത്തരട്ടെഎന്ന്
  ആത്മാര്ത്ഥമായി പ്രാര്ത്ഥിയ്ക്കുന്നു."

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?