Posts

Showing posts from January, 2011

നീ(കവിത)

നിന്റെ പ്രണയത്തിന്റെ ഊഷ്മാവില്‍
എന്റെ കവിതയുടെ മാസ്മരികത തോറ്റുപോയിരിക്കുന്നു.
നിലാവിനെ പിഴിഞ്ഞ എന്റെ വാക്കുകള്‍
നിന്റെ ഉമ്മകളാല്‍ ശോഭയറ്റു പോയി.
പ്രണയമേ...
അവളുടെ ചുണ്ടുകളില്‍
നീ പുരട്ടിയ തൈലമേത്?
എന്റെ ചില്ലകളില്‍
സ്വപ്‌നങ്ങള്‍ പിടഞ്ഞെഴുന്നേല്കുന്നുവല്ലോ,
മൂരിനിവര്‍ന്ന ഗോതമ്പ് പാടം പോലെ
സമുദ്രത്തിരകളുടെ ഉല്‍ക്കര്‍ഷം പോലെ
ആകാശ ചില്ലയില്‍ ഉമ്മവക്കുന്നൊരു
മത്സ്യത്തിന്റെ മനസ്സുപോലെ
എന്നിലിപ്പോള്‍ തേജസ്സിന്റെ വില്ലുകള്‍
ശരം തൊടുത്തു നില്കുന്നു.
പൂത്തുമ്പികള്‍ പറന്ന കൌമാര വര്‍ണ്ണങ്ങളില്‍
പോക്കുവെയില്‍ പൂത്ത പ്രവാസങ്ങളില്‍
നക്ഷത്രങ്ങള്‍ തുന്നിയ കമ്പളം കൊണ്ട്
എന്നെ പുതപ്പിച്ചവളെ
എന്റെ കൈകള്‍ക്ക് പൂക്കൈത മണം പൂശി
ഇലഞ്ഞിപൂക്കളുടെ മെത്ത വിരിച്ചവളെ
നിന്റെ മുടിച്ചുരുളുകളാല്‍ എന്നെ മൂടുക
എന്റെ കവിതയും സ്വപ്നവും ഇനി നീ മാത്രം.
നിന്നില്‍ എന്റെ തുടക്കവും ഒടുക്കവും...

അമ്മയുടെ ഹൃദയം പറഞ്ഞതിങ്ങനെ

അമ്മയുടെ നെഞ്ചു തുരന്നെടുത്ത
ഹൃദയവുമായി പടിക്കെട്ടിറങ്ങവേ
കാലിടറി വീണ മകനോട്‌
അമ്മയുടെ ഹൃദയം പറഞ്ഞതിങ്ങനെ
"പണ്ടാറക്കാലാ നിനക്കിതു തന്നെ വേണം
ദേവീമാഹാത്മ്യം കാണാന്‍
നീ എന്നെ അനുവദിച്ചില്ലല്ലോ "

കണ്ടെത്താത്ത വിലാസം

Image
കവി അയ്യപ്പന്റെ ഓർമ്മയിൽ മലയാള കവിതയുടെ ഒരു ദിവസം

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ

ഫെബ്രുവരി 4, വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ രാത്രി 10 മണി വരെ

സാഹിത്യത്തിന്‌ മനുഷ്യജീവിതത്തിൽനിന്ന്‌ വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതൽ. ആഗോളതലത്തിൽ തന്നെ നിശിതമായ വിമർശനങ്ങളായിരുന്നു ആ വാദത്തിന്‌ നേരിടേണ്ടിവന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളിൽനിന്ന് നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നു കാണാം.
സാഹിത്യമടക്കമുള്ള കലകളെ സാമാന്യമനുഷ്യന്റെ ജീവിതാവിഷ്ക്കാരത്തിൽനിന്ന് അകറ്റുക വഴി, ഒരു വരേണ്യവർഗ്ഗത്തിന്റെ കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യമാണ്‌ കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയ്‌ലും പ്രവർത്തിക്കുന്ന ചാലകശക്തി.
ഈയൊരു പശ്ചാത്തലത്തിൽ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ട് മുഖ്യധാരയിൽ നടത്തപ്പെടുന്ന സാഹിത്യ ചർച്ചകളെയും പ്രവർത്തനങ്ങളെയും ഇന്നു നമ്മൾ വിലയിരുത്തേണ്ടത്. പ്രേരണ ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല.
നിലവിലുള്ള സാഹിത്യചർച്ചകളുടെയും സംവാദങ്ങളുട…

സെല്‍ഫ്‌ പോര്‍ട്രെയ്റ്റ്‌ അഥവാ നേര്‍പകുതി ഹൃദയം

കരികൊണ്ടെഴുതിയ മുഖപടം
നിന്‍റെ പ്രണയം

സ്മരണകള്‍ വിതച്ച നെല്‍പാടങ്ങള്‍
നീ എനിക്കു തന്നുപോയ നോവുകള്‍

നിന്‍റെ ചുണ്ടുകളില്‍ കത്തിനിന്ന സൂര്യന്‍
എന്‍റെ പ്രവാസത്തിനു കണ്‍വിളക്ക്‌

ചായത്തൊട്ടി മറിഞ്ഞു വീണ
എന്‍റെ മുറിക്കകത്ത്‌ വര്‍ണ്ണങ്ങള്‍
സൂര്യകാന്തിപ്പൂക്കളുടെ
നൃത്തോത്സവം രചിക്കുന്നു

മുറിഞ്ഞകാതില്‍ അനാഥ ശിശു
വേദനയുടെ ചുഴലിക്കാറ്റുതിര്‍ക്കുന്നു

നിന്‍റെ പിറന്നാള്‍ സുദിനത്തിന്‌
എന്‍റെ മാംസവും രക്തവും വിളമ്പുന്നു

അയ്യായിരമായി പകുത്ത ഹൃദയം
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍
‍കൊടുങ്കാറ്റിനൊപ്പം വിതരണം ചെയ്യുന്നു

ഭൂമിയുടെ ഗര്‍ഭത്തില്‍ നിന്നും തീ-
ആളിപ്പടര്‍ന്നെന്‍റെ കരളുകരിക്കുന്നു

കരികൊണ്ടെഴുതുന്നു ഞാനീ
വിഭ്രമഛായാചിത്രം

ചികിത്സ

കരളിനു അര്‍ബുദം വന്നപ്പോള്‍
കരള്‍ മുറിച്ചു നീക്കി.
ഹൃദയത്തിനു വന്നപ്പോള്‍
ഹൃദയവും

അര്‍ബുദം വന്ന മനസ്സ് മുറിച്ചു നീക്കിയാല്‍
പകരം വച്ചു പിടിപ്പിക്കുവാന്‍
എന്റെ തേന്‍കനി, നീയ്യെനിക്ക്
പച്ചക്കരിമ്പുപോലുള്ള
നിന്റെ മനസ്സ് തരുമോ?

എന്റെ ബാക്കിയുള്ള ജീവന്
മധുരിക്കുവാന്‍...

വില്‍‌പനശാലയില്‍...

വില്‍‌പനശാലയില്‍
ഷെല്‍ഫുകളില്‍
നിരത്തിവെച്ചിരിക്കുന്നു...
ഉയര്‍ന്നു പൊങ്ങും കലമാന്‍
ഓടുന്നൊരു പുലി
പിടയുന്നൊരു മുയല്‍ ഹാ! എത്ര വിസ്മയകരംഒരിടത്ത് കാട്
സസ്യങ്ങള്‍ ജലാശയങ്ങള്‍
ഗ്രാമങ്ങള്‍ നഗരങ്ങള്‍
പിന്നെയും ഒരിടത്ത്
വിശ്വാസങ്ങള്‍ വിചാരങ്ങള്‍
ആദര്‍ശങ്ങള്‍
മണ്‍മറഞ്ഞവന്റെ കണ്ണുകള്‍  കുതിരക്കുളമ്പുകള്‍
സിംഹാസനങ്ങള്‍ 
മറ്റൊരിടത്ത്
എന്റെ ചുംബനം കൊണ്ട പെണ്ണിന്‍ ചുണ്ടുകള്‍
പ്രണയങ്ങള്‍ ലഹരികള്‍ കുഞ്ഞുങ്ങള്‍ അമ്മ അച്ഛന്‍ മുത്തച്ഛന്‍
മുത്ത്യമ്മ മുതുമുത്തച്ഛന്‍


കൂട്ടുകാരാ
എവിടെയാണ് ഞാന്‍?
അതാ അവിടെ
നാനാതരം പതിപ്പുകളില്‍
പല അച്ചില്‍ വാര്‍‌ത്തവ മേയ്ഡിന്‍ ജെര്‍മ്മനി, ചൈന, ജപ്പാന്‍പറയൂ... പഴയ നിന്നെ മാറ്റുന്നോ

ഓര്‍ക്കുക കണ്ണാ നീ...

വേണുവൂതി
നിര്‍ല്ലോഭം ചിരിക്കുന്ന കണ്ണാ
നിന്റെ ചിരിയില്‍
കംസന്റെ വാളില്‍ പിടഞ്ഞ
കുഞ്ഞുങ്ങളുടെ പിടച്ചില്‍
വക്രിക്കുന്നത്
നീ മറക്കാതിരിക്കുക.
പൂതനയുടെ വിഷമുലയുണ്ട്
കണ്ണടച്ച ഉണ്ണികളുടെ
ശ്വാസം കൊണ്ടാണ്
നീ പാടുന്നതെന്ന് ഓര്‍ക്കുക
ഓര്‍ക്കുക കണ്ണാ നീ...

പ്രണയഗോപുരം തുറക്കുമ്പോള്‍

പ്രണയം 
പുറത്തേക്കുള്ള വാതിലുകള്‍ 
അടച്ചുകളയുന്നു
ഉള്ളിലേക്ക് നോക്കിയവന്റെ ഉള്ളറകളില്‍  പ്രകാശ ചീളുകളാല്‍  ഒരു ഗോപുരം പണിതീരുന്നു അകത്തേക്ക്  അകത്തേക്ക്  എത്റ ദൂരം നടക്കുന്നുവോ  പ്രണയത്തിന്റെ  ഊഷ്മളത, സുഗന്ധം നിന്നെ പൊതിഞ്ഞു പിടിക്കും  അപ്പോള്‍ ശിരസ്സിനു മുകളില്‍  ആകാശ വിതാനത്തിലേക്ക്‌  ഒരു വാതില്‍ തുറക്കപ്പെടും പ്രണയമേ, നീ നിന്റെ ചിറകിലേറ്റി കാണാത്ത വന്‍കരകളില്‍  കാണാത്ത ദേശങ്ങളില്‍  എന്നെ കൊണ്ടു പോവുക. ഉമ്മകളുടെ പൂക്കള്‍ വിരിയുന്ന നിന്റെ പര്‍വ്വത ശിഖരങ്ങളിലേക്ക്...