പ്രണയഗോപുരം തുറക്കുമ്പോള്‍

പ്രണയം 
പുറത്തേക്കുള്ള വാതിലുകള്‍ 
അടച്ചുകളയുന്നു
ഉള്ളിലേക്ക് നോക്കിയവന്റെ ഉള്ളറകളില്‍ 
പ്രകാശ ചീളുകളാല്‍ 
ഒരു ഗോപുരം പണിതീരുന്നു
അകത്തേക്ക്  അകത്തേക്ക് 
എത്റ ദൂരം നടക്കുന്നുവോ 
പ്രണയത്തിന്റെ 
ഊഷ്മളത, സുഗന്ധം
നിന്നെ പൊതിഞ്ഞു പിടിക്കും 
അപ്പോള്‍ ശിരസ്സിനു മുകളില്‍ 
ആകാശ വിതാനത്തിലേക്ക്‌ 
ഒരു വാതില്‍ തുറക്കപ്പെടും
പ്രണയമേ,
നീ നിന്റെ ചിറകിലേറ്റി
കാണാത്ത വന്‍കരകളില്‍ 
കാണാത്ത ദേശങ്ങളില്‍ 
എന്നെ കൊണ്ടു പോവുക.
ഉമ്മകളുടെ പൂക്കള്‍ വിരിയുന്ന
നിന്റെ പര്‍വ്വത ശിഖരങ്ങളിലേക്ക്...

Comments

 1. പ്രണയത്തില്‍ പൊതിഞ്ഞ ഈ കവിത മനോഹരമായിട്ടുണ്ട്. വരികളില്‍ ഒരു ജിബ്രാന്‍ സ്പര്‍‌ശം!
  "പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍
  അവനെ അനുഗമിക്കുക"
  ...ഖലില്‍ ജിബ്രാന്‍

  ReplyDelete
 2. പുറത്തേക്കുള്ള വാതിലുകള്‍
  അടച്ചുകളയുന്നു
  ഉള്ളിലേക്ക് നോക്കിയവന്റെ ഉള്ളറകളില്‍
  പ്രകാശ ചീളുകളാല്‍
  ഒരു ഗോപുരം പണിതീരുന്നു..

  സത്യമാണോ?? ഹെ ഹെ ഹേ..!!

  ReplyDelete
 3. അകം ലോകം വേറൊന്നാവുന്നു ല്ലേ.. ദൈവികമായ ശുദ്ധീകരണം.

  ReplyDelete
 4. അതെ,പ്രണയെത്തെ അനുഗമിക്കുക, ചോദ്യങ്ങളില്ലാതെ... നന്നായി പ്രണയകാവ്യം.

  ReplyDelete
 5. ഈ വര്‍ഷം ഒരു പ്രണയകാവ്യത്തോടെ തന്നെയാവട്ടെ തുടക്കം. സ്നേഹത്തിനും പ്രണയത്തിനും നമുക്ക് മുന്‍ തൂക്കം കൊടുക്കാം ഇനിയുള്ള കാലം, നന്നായിട്ടുണ്ട് ഭാനു

  ReplyDelete
 6. mukalilekku thurakkunna aa aakaasha vaathililoode enikkum parakkaan moham...pranayathinte kuliru korunna kavitha...
  puthuvarshathil ujwala kavithakalkkaayi ee sakhaav kaathirikkunnu...ezhuthuka..

  ReplyDelete
 7. പ്രണയത്തിന്റെ ചിറകിലേറി കവിത!

  ReplyDelete
 8. കാണാത്ത ലോകത്തിലേക്കുള്ള സഞ്ചാരമാണല്ലേ പുതുവര്‍ഷത്തില്‍ .ഈ ലോകത്തില്‍ ജീവിക്കുക അസഹ്യമായിരിക്കുന്നു ! ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണോ കാല്പനിക പ്രണയം .

  ReplyDelete
 9. പ്രണയമേ,
  നീ നിന്റെ ചിറകിലേറ്റി
  കാണാത്ത വന്‍കരകളില്‍
  കാണാത്ത ദേശങ്ങളില്‍
  എന്നെ കൊണ്ടു പോവുക.

  അവിടെ തനിച്ചാക്കി തിരിച്ചുപോയ്ക്കളയരുത്.
  നന്നായിട്ടുണ്ട് ഈ പ്രണയ കവിത.

  ReplyDelete
 10. നീ നിന്റെ ചിറകിലേറ്റി
  കാണാത്ത വന്‍കരകളില്‍
  കാണാത്ത ദേശങ്ങളില്‍
  എന്നെ കൊണ്ടു പോവുക.
  ഉമ്മകളുടെ പൂക്കള്‍ വിരിയുന്ന
  നിന്റെ പര്‍വ്വത ശിഖരങ്ങളിലേക്ക്...
  കൊള്ളാം ..പ്രണയകവിത

  ReplyDelete
 11. പ്രണയത്തിന്റെ ചിറകിലേറി
  കാണാത്ത വന്‍കരകളില്‍
  കാണാത്ത ദേശങ്ങളില്‍
  എന്നെയും കൊണ്ടു പോവുക.
  Ha! beautiful!!

  ReplyDelete
 12. ഉമ്മകളുടെ പൂക്കൾ വിരിയുന്ന പർവ്വത ശിഖരം...!
  നല്ലയുപമ കേട്ടൊ ഭായ്
  പിന്നെ
  ഭാനുഭായ്ക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

  ReplyDelete
 13. ഉമ്മകളുടെ പൂക്കൾ..........
  പുതുവത്സരത്തിലെ നല്ലൊരു വാക്ക്.

  എല്ലാ ആശംസകളും.......

  ReplyDelete
 14. നന്നായിട്ടുണ്ട് സുഹൃത്തേ

  ReplyDelete
 15. പ്രണയമേ,
  നീ നിന്റെ ചിറകിലേറ്റി
  കാണാത്ത വന്‍കരകളില്‍
  കാണാത്ത ദേശങ്ങളില്‍
  എന്നെ കൊണ്ടു പോവുക.

  ഞാനും സഞ്ചരിക്കുകയാണ് എന്റെ പ്രണയത്തിന്റെ ചിറകിലേറി
  കാ‍ണാത്ത വൻ‌കരകളിലേക്ക്..:0)

  ReplyDelete
 16. ഈ പുതുവർഷത്തിൽ
  "നീ നിന്റെ ചിറകിലേറ്റി
  കാണാത്ത വന്‍കരകളില്‍
  കാണാത്ത ദേശങ്ങളില്‍
  എന്നെ കൊണ്ടു പോവുക."

  ReplyDelete
 17. പ്രണയം നിറഞ്ഞു തുളുമ്പുന്ന കവിത. നന്നായിരിക്കുന്നു. പുതുവർഷത്തിലെ ആദ്യ കവിത തന്നെ പ്രണയം!! എന്താ ഉദ്ധേശം?? ഹി ഹി

  ReplyDelete
 18. തുടക്കം തന്നെ പ്രണയകാവ്യം ആണ് അല്ലെ ?
  കൊള്ളാം ബാനു
  വരികളില്‍ തന്നെ പ്രണയം മുറ്റി നിക്കുന്നു
  എപ്പോഴോ വായിച്ച പ്രണയത്തിനു അഞ്ചു വാതിലുകള്‍ എന്നെ കവിത ഓര്‍മ്മിപ്പിച്ചു

  ReplyDelete
 19. പ്രണയമേ,
  നീ നിന്റെ ചിറകിലേറ്റി
  കാണാത്ത വന്‍കരകളില്‍
  കാണാത്ത ദേശങ്ങളില്‍
  എന്നെ കൊണ്ടു പോവുക.
  ഉമ്മകളുടെ പൂക്കള്‍ വിരിയുന്ന
  നിന്റെ പര്‍വ്വത ശിഖരങ്ങളിലേക്ക്...
  മനോഹരം

  ReplyDelete
 20. മനോഹരമായ സങ്കല്‍പം.കവിത നന്നായി.

  ReplyDelete
 21. enthina bhanu pranayathe mahatharamakunnathu

  ReplyDelete
 22. പ്രണയമേ,
  നീ നിന്റെ ചിറകിലേറ്റി
  കാണാത്ത വന്‍കരകളില്‍
  കാണാത്ത ദേശങ്ങളില്‍
  എന്നെ കൊണ്ടു പോവുക..

  പ്രണയം ശരിക്കും വല്ലാത്ത ഒരു ശക്തിയാണ്.

  ReplyDelete
 23. പ്രണയമേ,
  നീ നിന്റെ ചിറകിലേറ്റി
  കാണാത്ത വന്‍കരകളില്‍
  കാണാത്ത ദേശങ്ങളില്‍
  എന്നെ കൊണ്ടു പോവുക.

  വീണ്ടും പ്രണയം.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?