ഓര്‍ക്കുക കണ്ണാ നീ...

വേണുവൂതി
നിര്‍ല്ലോഭം ചിരിക്കുന്ന കണ്ണാ
നിന്റെ ചിരിയില്‍
കംസന്റെ വാളില്‍ പിടഞ്ഞ
കുഞ്ഞുങ്ങളുടെ പിടച്ചില്‍
വക്രിക്കുന്നത്
നീ മറക്കാതിരിക്കുക.
പൂതനയുടെ വിഷമുലയുണ്ട്
കണ്ണടച്ച ഉണ്ണികളുടെ
ശ്വാസം കൊണ്ടാണ്
നീ പാടുന്നതെന്ന് ഓര്‍ക്കുക
ഓര്‍ക്കുക കണ്ണാ നീ...

Comments

 1. ഓര്‍ത്തിട്ടെന്തുണ്ടാകാനാ
  ഓര്‍ക്കാതിരിക്കുന്നതല്ലേ സുഖം..

  ReplyDelete
 2. ഭാനു പറഞ്ഞതിലും കാര്യമില്ലേ.. ? ഉണ്ട്..
  നല്ല വീക്ഷണം...

  ReplyDelete
 3. തീക്ഷണമായ വരികളും വേറിട്ട ചിന്തയും അഭിനന്ദനങ്ങള്‍

  ReplyDelete
 4. നിന്റെ ചിരിയില്‍
  കംസന്റെ വാളില്‍ പിടഞ്ഞ
  കുഞ്ഞുങ്ങളുടെ പിടച്ചില്‍

  athine upama enthaa manasilayilla baanu

  ReplyDelete
 5. എല്ലാം ആ കള്ള ചിരിയില്‍ ഉണ്ടല്ലോ ...........

  ReplyDelete
 6. അതിഭീകരം തന്നെ.

  കണ്ണന്മാര്‍ ഓര്‍ക്കാറില്ലിതൊന്നും.
  അവരെയാണ് ‘അവതാരങ്ങള്‍’ എന്ന് വിളിക്കപ്പെടുന്നത്!

  ReplyDelete
 7. സംഭവാമി യുഗേ യുഗേ!
  എന്തിനും ഒരു കാരണം ഉണ്ട്!

  നല്ല നിരീക്ഷണം! അഭിനദനങ്ങള്‍

  ReplyDelete
 8. ചോരയിലൂടെ നീന്തിവരുന്ന അവതാരങ്ങൾ അല്ലേ.

  ReplyDelete
 9. ഭാനൂ...
  നീ ഒരു സംഭവം തന്നെട്ടോ.
  ഒരു കുഞ്ഞു കവിതയും ഒത്തിരി അര്‍ത്ഥങ്ങളും.
  ഇതെങ്ങനെ മാഷേ?

  ReplyDelete
 10. ഒന്നു ചീയണം മറ്റൊന്നിന് വളമാകാന്‍ .അത് കണ്ണനുവേണ്ടി മാറ്റാന്‍ പറ്റുമോ :(

  ReplyDelete
 11. കരിവെള്ളൂര്‍ പറഞ്ഞതുപോലെ, ഒന്നു ചീഞ്ഞ്,മറ്റൊന്നു വളരണം... അപ്പോഴേ കണ്ണന് വേണുവൂതി ചിരിക്കാനാവൂ...
  വ്യത്യസ്തമായ ചിന്തക്ക് അഭിനന്ദനങ്ങള്‍ !

  ReplyDelete
 12. കണ്ണൻ ഓർക്കുമോ? പൂതനാതന്ത്രം പുരണ്ടിരിക്കുകയല്ലേ എല്ലാം! നന്നായി കവിത

  ReplyDelete
 13. "നിര്‍ല്ലോഭം വേണുവൂതി ചിരിക്കുന്ന കണ്ണാ നീ മറക്കാതിരിക്കുക"
  എന്താ ഭാനൂ, കണ്ണനെ ഭീഷണിപ്പെടുത്തുകയാണോ? :)
  നല്ല നീരിക്ഷണം. വ്യത്യസ്തമായ ആശയത്തിന്‌ അഭിനനന്ദനം.

  ReplyDelete
 14. കണ്ണനു പിറകില്‍ മറഞ്ഞു പോയവരെത്രയാണ്..വഴി തെളിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍..

  ReplyDelete
 15. പാടി പുകഴ്ത്തപ്പെടുന്ന പല കഥകള്‍ക്കും വ്യക്തികള്‍ക്കും പുറകില്‍,മറവിയില്‍ മാഞ്ഞു പോയ ഒരു പാട് പേരുടെ ചോരയും നീരും ആത്മബലിയും ഉണ്ടാവും.ഏറ്റം മഹത്വമാര്‍ന്നത്‌ തന്നെ ആവണം എന്നില്ല ലോകം അറിയുന്നത്. കുറച്ചു വരികളില്‍ ഏറെ പറഞ്ഞു..

  ReplyDelete
 16. kannanu orkkan pattilla, bhanu.
  athellam ormmichaal pinne kannan illa.
  athukond avan venuvoothuka maathrame cheyyoo.

  abhinandanagal.

  ReplyDelete
 17. കംസന്റെ വാളില്‍ പിടഞ്ഞ
  കുഞ്ഞുങ്ങളുടെ പിടച്ചില്‍
  വക്രിക്കുന്നത്
  നീ മറക്കാതിരിക്കുക.
  വക്രിച്ച വരികള്‍ ..

  ReplyDelete
 18. കണ്ണാ...നീ ഓര്‍ക്കുക, മറക്കാതിരിക്കുക.

  ReplyDelete
 19. അഭിനന്ദനങ്ങള്‍ ഭാനൂ..

  ReplyDelete
 20. നല്ല ആശയം.

  പക്ഷേ

  “പൂതനയുടെ വിഷമുലയുണ്ട്
  കണ്ണടച്ച ഉണ്ണികളുടെ ”
  എന്നത് എങ്ങനെ ശരിയാവും?
  കണ്ണനല്ലാതെ വേറേ ഏത് ഉണ്ണികളാ‍ണ് പൂ‍തനയുടെ വിഷമുലയുണ്ടത്?

  ReplyDelete
 21. എല്ലാ കണ്ണന്മാരും ചിരിക്കുമ്പോഴും നാം സംശയിക്കണം.
  വിഷമുലയുണ്ണുന്ന ഉണ്ണിമാരുടെ നീലിച്ച ദേഹങ്ങളെക്കുറിച്ച് കുഴലൂതുന്ന തിരക്കിൽ കണ്ണൻ ഓർത്തിരിക്കാൻ ഇടയില്ല.

  ജാഗ്രതൈ! കണ്ണൻസ് ഫാൻസ് അസോസ്സിയേഷൻ എന്തിനും റെഡിയായി ഇറങ്ങും.

  കവിത ഇങ്ങനെയാണ് കുറുകേണ്ടത്.

  എന്നാൽ ഒന്നുരണ്ടു ഖണ്ഡം കൂടി ആവാമായിരുന്നു.

  ReplyDelete
 22. നല്ല ആശയം നല്ല നിരീക്ഷണം. അത് അങ്ങനെത്തന്നെയല്ലേ, എല്ലാം ഞാനാണ് എന്ന് കൃഷ്ണൻ തന്നെ പറയുന്നില്ലേ? പിന്നെ ജയൻ ജി, കൃഷ്ണൻ മാത്രമല്ല പൂതനയുടെ പാല് കുടിച്ചിരിക്കുന്നത് എന്നാണ് അറിവ്.

  ReplyDelete
 23. ഒരു പൂവിന്‍ പുഞ്ചിരിയിലേയ്ക്കുള്ള ദൂരത്തിനിടയില്‍ ഇലകള്‍ പലതു കൊഴിയുന്നു.

  ReplyDelete
 24. ഭാവന ഇങ്ങനെയും. ഇഷ്ടമായി.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?