ചികിത്സ

കരളിനു അര്‍ബുദം വന്നപ്പോള്‍
കരള്‍ മുറിച്ചു നീക്കി.
ഹൃദയത്തിനു വന്നപ്പോള്‍
ഹൃദയവും

അര്‍ബുദം വന്ന മനസ്സ് മുറിച്ചു നീക്കിയാല്‍
പകരം വച്ചു പിടിപ്പിക്കുവാന്‍
എന്റെ തേന്‍കനി, നീയ്യെനിക്ക്
പച്ചക്കരിമ്പുപോലുള്ള
നിന്റെ മനസ്സ് തരുമോ?

എന്റെ ബാക്കിയുള്ള ജീവന്
മധുരിക്കുവാന്‍...

Comments

 1. കരളിനു അര്‍ബുദം വന്നപ്പോള്‍
  കരള്‍ മുറിച്ചു നീക്കി.
  ഹൃദയത്തിനു വന്നപ്പോള്‍
  ഹൃദയവും

  ഇതുരണ്ടുമില്ലാത്ത നിനെക്കെന്തിനെന്റെ മനസ്സ് തരണം സഖേ..?

  ReplyDelete
 2. പച്ചക്കരിമ്പു പോലുള്ള മനസ്സ്, അതുള്ളവരൊക്കെ ഇപ്പോഴും കാണുമല്ലേ.ബാക്കിയുള്ള ജീവനു മധുരിക്കാൻ ആ മനസ്സ് വേണം, അതു കൊള്ളാം. നല്ല വരികൾ

  ReplyDelete
 3. അര്‍ബുദം വന്ന മനസ്സ് മുറിച്ചു നീക്കിയാല്‍
  പകരം വച്ചു പിടിപ്പിക്കുവാന്‍
  എന്റെ തേന്‍കനി, നീയ്യെനിക്ക്
  പച്ചക്കരിമ്പുപോലുള്ള
  നിന്റെ മനസ്സ് തരുമോ?

  എന്റെ ബാക്കിയുള്ള ജീവന്
  മധുരിക്കുവാന്‍...

  കലക്കി ഭാനൂ....

  ReplyDelete
 4. അതു കൊള്ളാലോ ഭാനൂ... എന്നിട്ടു അതിനും അർബുദം വരുത്താനാണോ...?

  ReplyDelete
 5. എന്റെ തേന്‍‌കനി; പച്ചക്കരിമ്പു പോലുള്ള നിന്റെ മനസ്സ്; ഈ രണ്ട്‌ പ്രയോഗങ്ങളും മധുരിച്ചു..മനോഹരമീ പ്രണയം!

  ജീവിതഗാനത്തിലെ നൂറാമത്തെ കവിത!! ഭാനുവിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍‍.

  ReplyDelete
 6. നൂറു നൂറു ആശംസകള്‍ ...

  ReplyDelete
 7. നോക്കൂ, വിപ്ലവകാരിക്കും പെണ്ണ് (പെണ്മനസ്സ്?) പച്ചക്കരിമ്പു തന്നെ, തേനേ, കരിമ്പേ! കൊള്ളാട്ടോ ഭാനൂ!

  ReplyDelete
 8. എന്റെ ബാക്കിയുള്ള ജീവന്
  മധുരിക്കുവാന്‍... .....................ഈ ഒരു ചോദ്യചിഹ്നം നന്നയിട്ടുണ്ട് ഭാനു.

  ReplyDelete
 9. പച്ചക്കരിമ്പാന്ന് ഒരു തെറ്റിദ്ധാരണയല്ലേന്ന് സംശയമുണ്ട്, എങ്കിലും ഇനീം അതും കൂടി മേടിച്ച് ഉണക്കണ്ട.

  ReplyDelete
 10. ഞാന്‍ തരില്ല :)

  ReplyDelete
 11. ഓഹോ ബാനു ..നീ സെഞ്ച്വറി അടിച്ചോ ?
  കൊള്ളം ഈ പ്രാവശ്യം പച്ചക്കരിമ്പുപോലുള്ള
  മനസ്സ് ആണോ ചോദിക്കുന്നത് അല്ലെ .ആശംസകള്‍

  ReplyDelete
 12. @ശ്രീനാഥന്‍
  വിപ്ലവകാരിയും ഒന്ന് പ്രണയിച്ചോട്ടെ മാഷെ. :)

  ReplyDelete
 13. ഭാനുവേ..കൊള്ളാം...കൊള്ളാം...

  ReplyDelete
 14. aarkkum pranayikkam............

  ReplyDelete
 15. മനസ്സ് പങ്കു വെച്ചു എന്ന് കേട്ടിട്ടുണ്ട്,
  ഇവിടെ മനസ്സ് മാറ്റി നല്കാന്‍ ആവശ്യപ്പെടുന്നതിന്റെ മധുരം

  ReplyDelete
 16. എന്റെ ചെറു കവിതയുടെ സത്ത വെളിവായത് സുകന്യയുടെ വായനയിലാണ്. അതിലുള്ള സന്തോഷം അറിയിക്കട്ടെ.

  ReplyDelete
 17. പൂരുവിന്റെ യൌവ്വനം വാങ്ങിയ യയാതിയെ പോലെ,പച്ചക്കരിമ്പു പോലൊരു മനസ്സ് വാങ്ങുകയാണോ?ശേഷിച്ച കാലം ജീവിതം മധുരമാകുവാന്‍..

  ReplyDelete
 18. ഭാനുവേട്ടാ, നൂറാം കവിത നന്നായിട്ടുണ്ട്!! വൈകിപ്പോയി ക്ഷമിക്കുക!!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?