അമ്മയുടെ ഹൃദയം പറഞ്ഞതിങ്ങനെ

അമ്മയുടെ നെഞ്ചു തുരന്നെടുത്ത
ഹൃദയവുമായി പടിക്കെട്ടിറങ്ങവേ
കാലിടറി വീണ മകനോട്‌
അമ്മയുടെ ഹൃദയം പറഞ്ഞതിങ്ങനെ
"പണ്ടാറക്കാലാ നിനക്കിതു തന്നെ വേണം
ദേവീമാഹാത്മ്യം കാണാന്‍
നീ എന്നെ അനുവദിച്ചില്ലല്ലോ "

Comments

 1. ഇത് പോലെ മാറ്റി എഴുതി അല്ലെ ?കൊള്ളാം ...നന്നായിരിക്കുന്നു

  ReplyDelete
 2. പാണ്ടാറക്കാലാ നിനക്കിതു തന്നെ വേണം.

  ReplyDelete
 3. ഹ ഹ ഹ ഹ..
  ദേവീമാഹാത്മ്യമാണോ ഇപ്പഴത്തെ സുപ്രീം സീരിയല്‍?

  ReplyDelete
 4. ഈ അമ്മ കൊള്ളാമല്ലോ ഹ..ഹ..ഹ
  ഭാനുവിന്റെ ഓരോ കവിതയും ഒന്നില്‍ നിന്നും വ്യത്യസ്തമാണ്‌. കലക്കി.

  ReplyDelete
 5. ആശാനെ അലാവുദീന്റെ അത്ഭുത വിളക്ക് കൂടിയുണ്ട്

  എന്റെ അമ്മച്ചീയേ.... യ്

  ReplyDelete
 6. വരികളിലൂടെ ചില കണ്ടെത്തലുകള്‍..

  ReplyDelete
 7. അമ്മമാരുടെ ആഗ്രഹങ്ങൾക്ക് എന്തിനാ ഭാനു തടസം നിൽക്കുന്നതു . അതും ദേവി മഹാത്മ്യം പോലുള്ള ഒരു സീരിയൽ കാണിക്കുന്നതിൽ .
  എന്തായാലും "പാണ്ടാറക്കാലാ കൊള്ളാം .

  പിന്നെ “ദേവി“ എന്ന വാക്കു ഒന്നു തിരുത്തിയേരെ. ( ദെവി അല്ല ദേവി )

  ReplyDelete
 8. അങ്ങിനെ പറഞ്ഞിട്ട് അമ്മ ദൈവത്തിനോടു പറയും എന്റ ദൈവമേ എന്‍റ കുഞ്ഞിനൊന്നും പറ്റല്ലേയെന്ന്.

  ReplyDelete
 9. ലഘുവായൊരെഴുത്ത് ല്ലേ.
  നന്നായി ഈ വ്യത്യസ്തത.

  ReplyDelete
 10. ഉം കൊള്ളാം ....ന്റെ പണ്ടാറക്കാലാ ....:)

  ReplyDelete
 11. അമ്മയല്ലേ വിഷമിപ്പിക്കരുത്, കാലിടറും..

  ReplyDelete
 12. അമ്മ അങ്ങനെയും പറഞ്ഞോട്ടെ............

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?