നീ(കവിത)

നിന്റെ പ്രണയത്തിന്റെ ഊഷ്മാവില്‍
എന്റെ കവിതയുടെ മാസ്മരികത തോറ്റുപോയിരിക്കുന്നു.
നിലാവിനെ പിഴിഞ്ഞ എന്റെ വാക്കുകള്‍
നിന്റെ ഉമ്മകളാല്‍ ശോഭയറ്റു പോയി.
പ്രണയമേ...
അവളുടെ ചുണ്ടുകളില്‍
നീ പുരട്ടിയ തൈലമേത്?
എന്റെ ചില്ലകളില്‍
സ്വപ്‌നങ്ങള്‍ പിടഞ്ഞെഴുന്നേല്കുന്നുവല്ലോ,
മൂരിനിവര്‍ന്ന ഗോതമ്പ് പാടം പോലെ
സമുദ്രത്തിരകളുടെ ഉല്‍ക്കര്‍ഷം പോലെ
ആകാശ ചില്ലയില്‍ ഉമ്മവക്കുന്നൊരു
മത്സ്യത്തിന്റെ മനസ്സുപോലെ
എന്നിലിപ്പോള്‍ തേജസ്സിന്റെ വില്ലുകള്‍
ശരം തൊടുത്തു നില്കുന്നു.
പൂത്തുമ്പികള്‍ പറന്ന കൌമാര വര്‍ണ്ണങ്ങളില്‍
പോക്കുവെയില്‍ പൂത്ത പ്രവാസങ്ങളില്‍
നക്ഷത്രങ്ങള്‍ തുന്നിയ കമ്പളം കൊണ്ട്
എന്നെ പുതപ്പിച്ചവളെ
എന്റെ കൈകള്‍ക്ക് പൂക്കൈത മണം പൂശി
ഇലഞ്ഞിപൂക്കളുടെ മെത്ത വിരിച്ചവളെ
നിന്റെ മുടിച്ചുരുളുകളാല്‍ എന്നെ മൂടുക
എന്റെ കവിതയും സ്വപ്നവും ഇനി നീ മാത്രം.
നിന്നില്‍ എന്റെ തുടക്കവും ഒടുക്കവും...

Comments

 1. നിന്റെ പ്രണയത്തിന്റെ ഊഷ്മാവില്‍
  എന്റെ കവിതയുടെ മാസ്മരികത തോറ്റുപോയിരിക്കുന്നു.

  ReplyDelete
 2. എന്റെ കവിതയും സ്വപ്നവും ഇനി നീ മാത്രം.
  നിന്നില്‍ എന്റെ തുടക്കവും ഒടുക്കവും...

  ഈ പ്രണയത്തിൽ തുടങ്ങുന്നു ഒടുങ്ങുന്നു..
  നന്നായിരിക്കുന്നു.

  ReplyDelete
 3. നന്നായി പ്രണയ വര്‍ത്തമാനങ്ങള്‍.

  ReplyDelete
 4. നിന്റെ രാവും പകലും പ്രണയ ചിന്തകള്‍ കൊണ്ട് നിറയട്ടെ
  നിന്റെ ശ്വാസവും ഉച്ച്വാസവും
  പ്രണയത്തിന്റെ ജീവ വായു
  കൊണ്ട് തുടിക്കട്ടെ ..

  ReplyDelete
 5. നീയും ഞാനും ..വേറെ വേറെ അല്ലാലോ .....നിന്നില്‍ ഞാനും ...എന്നില്‍ നീയും .......പ്രണയ കാലത്ത് ഇത് ഒക്കെ തന്നെ തോന്നും ....ഹി ഹി

  ബാനു വീണ്ടും .............കവിത കൊള്ളാം

  ReplyDelete
 6. നല്ല കവിത.

  പ്രണയം മറ്റെല്ലാം ഉരുക്കുന്ന അഗ്നിയാണ്!

  പ്രണയം എന്നും കുളിർക്കുന്ന ചന്ദനമാണ്!

  ReplyDelete
 7. ശോ!! പിന്നെയും പ്രണയ ത്തെപറ്റി എഴുതാന്‍ പ്രചോദനം തരുന്ന വരികള്‍ ..
  ഒത്തിരിയേറെ നന്നായിരിക്കുന്നു... :)

  ReplyDelete
 8. ഹായ്! പ്രണയം പൂത്തുലയുന്ന വരികൾ! സൌന്ദര്യം വഴിഞ്ഞൊഴുകുന്നു!

  ReplyDelete
 9. കവിത നന്നായിരിക്കുന്നു ഭാനു. പ്രണയത്തിന്റെ ഊഷ്മാവ് അറിയാന്‍ കഴിയുന്നു.

  ReplyDelete
 10. എന്റെ കവിതയും സ്വപ്നവും ഇനി നീ മാത്രം.
  നിന്നില്‍ എന്റെ തുടക്കവും ഒടുക്കവും...
  ഭാനുവിന്‍റ ഹൃദയം മുഴുവനും പ്രണയമാണോ........

  ReplyDelete
 11. പ്രണയമേ...

  നിന്റെ പ്രണയത്തിന്റെ ഊഷ്മാവില്‍
  എന്റെ കവിതയുടെ മാസ്മരികത തോറ്റുപോയിരിക്കുന്നു.

  ReplyDelete
 12. ഇത്രയും പ്രണയ നിർഭരമായ വരികൾ! എനിയ്ക്ക് അസൂയ തോന്നുന്നുവോ എന്നൊരു സംശയം.
  ഹേയ്, ഇല്ല.

  ReplyDelete
 13. pranayichu marikkam........marichu pranayikkam....

  ReplyDelete
 14. നന്നായിരിക്കുന്നു...

  ReplyDelete
 15. പൂത്തുമ്പികള്‍ പറന്ന കൌമാര വര്‍ണ്ണങ്ങളില്‍
  പോക്കുവെയില്‍ പൂത്ത പ്രവാസങ്ങളില്‍
  നക്ഷത്രങ്ങള്‍ തുന്നിയ കമ്പളം കൊണ്ട്
  എന്നെ പുതപ്പിച്ചവളെ..........

  വരികളെ എങ്ങനെ വർണ്ണിക്കണമെന്നറിയില്ല.വളരെ ഇഷ്ടപ്പെട്ടു കവിത.

  ReplyDelete
 16. valare nannayittundu......... aashamsakal.....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?