ആമസ്യ


എന്റെ അലസനടത്തയില്‍
മുതുമുത്തശ്ശന്റെ വീരഗാഥ
ആത്മരസം മുറ്റി തുളുമ്പുന്നുണ്ട്.
നിന്റെ ആയുധങ്ങള്‍ക്ക്
എന്നെ  മുറിപ്പെടുത്താന്‍ ആവില്ലയെന്ന
ആത്മരതിയുടെ ആനന്ദം
പോര്‍‌ച്ചട്ടയായി  അണിഞ്ഞിട്ടുമുണ്ട്
ആമയെ ചുടുമ്പോള്‍ മലര്‍ത്തി ചുടണമെന്ന
അടുക്കളയിലെ അടക്കങ്ങള്‍
കേള്‍ക്കാതെ പോകുന്നുമുണ്ട്.

Comments

 1. ഈശ്വരാ.......ആമയിലും വിരിയുന്നു കവിത.....
  :D

  ReplyDelete
 2. എന്താണ് ഉദ്ദേശ്യം ? പിടി കിട്ടിയില്ലേ. വായാടീ വരൂ പറഞ്ഞു തരൂ....

  ReplyDelete
 3. മലര്‍ത്തിച്ചുടണം..
  പോര്‍ച്ചട്ടയായി അണിഞ്ഞ ഏതു പുറന്തോടിനുള്ളിലും ഉള്ളകങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കണം.പഴഞ്ചന്‍ വീരഗാഥകളുടെ പുറമ്പൂച്ചുകള്‍ക്കുള്ളില്‍ ഒരിക്കലുമാരും സുരക്ഷിതരെല്ലെന്ന് വെളിപ്പെടുത്തിക്കൊടുക്കണം..

  ReplyDelete
 4. റോസ് പറഞ്ഞ പ്രകാരം ചെയ്യുമല്ലോ! ഇന്ന് ആദിവാസികൾക്ക് മാത്രമേ അറിയൂ ഈ ആമ വിദ്യ എന്നു തോന്നുന്നു, നാട്ടിലുള്ളവർ പരിഷ്ക്കാരികൾ- ആമയെ സമാധാനപരമായി നേരിട്ടു കൊണ്ടിരിക്കയാണ്.

  ReplyDelete
 5. എത്ര സുരക്ഷിതരെന്ന് നാംകരുതിയാലും നാം സുരക്ഷിതരല്ല ............

  ReplyDelete
 6. അടുക്കളയിലെ അടക്കങ്ങള്‍
  കേള്‍ക്കാതെ പോകുന്നുമുണ്ട്.

  ഇതിവിടാര്‍ക്കും കേള്‍ക്കണ്ടല്ലോ...

  ReplyDelete
 7. ബാനു
  "ഈ ആത്മരതിയുടെ ആനന്ദം" അതാണ്‌ എനിക്ക് പിടികിട്ടാതെ പോയത് ..അത് ഒരു പ്രാസത്തിനു വേണ്ടിയുള്ളത് പോലെ തോനുന്നു .
  ആമയെ ചുടുമ്പോള്‍ മലര്‍ത്തി ചുടണമെന്ന
  അടുക്കളയിലെ അടക്കങ്ങലില്‍
  നിന്ന് മുഴങ്ങുനത് ഞാന്‍
  കേള്‍ക്കാതായുമാവുനുണ്ട് ....

  കൊള്ളാം ....ചിന്തകള്‍ക്ക് ഇന്നിയും ചൂട് പിടികട്ടെ ...ആരും കാണാതെ പോകുനത് കാണാതെ പോവതിരികട്ടെ

  ReplyDelete
 8. ആമയെ ചുടുമ്പോള്‍ മലര്‍ത്തി ചുടണമെന്ന
  അടുക്കളയിലെ അടക്കങ്ങള്‍

  ReplyDelete
 9. എനിക്കും മനസ്സിലായില്ല..

  ReplyDelete
 10. മലർത്തിച്ചുടുമ്പോഴും കണ്ണീരൊഴുകുന്ന തലയും വേദനയിൽ പൊള്ളിപ്പിടയുന്ന കൈകാലുകളും........

  ReplyDelete
 11. അടുക്കളയിലെ അടക്കം പറച്ചിലുകള്‍ കേള്‍ക്കാതെ,ആര്‍ക്കും ഒന്നിനും നോവിക്കാന്‍ ആവില്ലെന്ന് കരുതി,ഒരു പന്തയത്തിലും തോല്പ്പിക്കപ്പെടില്ലെന്നു ഉറപ്പിച്ചു തന്നെ മുന്‍പോട്ടു പോകണം..അല്ലെ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?