ചോറ്


പഞ്ഞത്തില്‍ തപ്പിയപ്പോള്‍ 
കിട്ടിയ വറ്റ്
പുഴുവും കല്ലും മാറ്റി
വേവിച്ചെടുത്ത അമൃത്
വാരി തിന്നുമ്പോള്‍ 
മിഴി നിറഞ്ഞത്‌
വാത്സല്യം കുഴച്ച്  
അമ്മയൂട്ടിയ മധുരം
അച്ഛന്‍ വിയര്‍ത്തു കിടന്ന
പാടവരമ്പിന്റെ ഗന്ധം.

ചോറിന്റെ വില കൊണ്ടു 
രാഷ്ട്രം മെനഞ്ഞവര്‍ -
അറയില്‍  പൂഴ്ത്തി വെച്ചത് 
കടലില്‍ കെട്ടി താഴ്ത്തിയത് 
(വിശക്കുന്നവന്റെ ആര്ത്തികൊണ്ട് വേണമത്രേ 
അധികാരത്തിന്റെ സിംഹാസനമുറക്കാന്‍ !!!)

Comments

 1. എന്തു വിശിഷ്ട ഭോജ്യം കഴിച്ചാലും ഒരു പിടി ചോറ് വേണം വയറു നിറയാന്‍.

  ReplyDelete
 2. വേണ്ട, ഭാനു. പച്ചവെള്ളം കുടിച്ച് വയറ് തുളുമ്പി ഉറങ്ങിപ്പോയത് ഒരു കുളിമുറിയിലാണ്.........
  ചോറ് കിട്ടുന്നത് ഭാഗ്യം, അച്ഛൻ വിയർത്ത് കിടന്ന പാടവും വാത്സല്യം കുഴച്ച് അമ്മയൂട്ടിയ മധുരവും പുണ്യം.......

  സങ്കടപ്പെടുത്തരുത്.

  ReplyDelete
 3. എച്ചുമു പറഞ്ഞത് സത്യം തന്നെ. എന്റെ ഏട്ടനും ചേച്ചിമാരും അറിഞ്ഞ പട്ടിണി ഞാന്‍ അറിഞ്ഞിട്ടില്ല.
  പട്ടിണി രൌദ്രമാകുമ്പോള്‍ വയറുനിറയാന്‍ എന്തും ആകാം അല്ലേ.

  ReplyDelete
 4. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ......ഇത് പോലെ
  ഒരികലും മടുകാതെ കഴിക്കാന്‍ കഴിയുനത് ചോറ് മാത്രം ആണ് .....

  കൊള്ളാം

  ReplyDelete
 5. നല്ല കവിത പിന്നെ അവസാനത്തെ വരികള്‍ എനിക്ക് ഇഷ്ടപ്പെട്ടു.

  ReplyDelete
 6. കവിയെ.. എന്തിലും ഏതിലും ഈ വിപ്ലവം കേറ്റുന്നത് മാത്രം എനിക്ക് സഹിക്കുന്നില്ല..

  കമന്റിലായാലും കവിതയിലായാലും

  എന്നാലും ചോറ്.. അത് കൊണ്ടു :(

  ReplyDelete
 7. ചോറിന്റെ മഹത്വം അത് കിട്ടാതാവുമ്പോള്‍ മാത്രം മനസ്സിലാവുന്നത്.

  ReplyDelete
 8. വിശക്കുന്നവന്റെ ആര്ത്തികൊണ്ട് വേണമത്രേ
  അധികാരത്തിന്റെ സിംഹാസനമുറക്കാന്‍ !!!)
  അതാണു ശരി.ഭാനു അതു മാത്രം

  ReplyDelete
 9. ആ ഒരുപിടി ചോറിനു പോലും ഭാഗ്യം വേണ്ടേ ഭാനൂ...?

  വ്യത്യസ്തമായ വിഷയങ്ങളിലൂടെ വിപ്ലവം ജ്വലിക്കട്ടെ!

  ReplyDelete
 10. സ്നേഹത്തോടെയും വാത്സല്യത്തോടെയും വിളമ്പി തന്നു ,മനസ്സും വയറും നിറയ്ക്കാന്‍ ചോറ് തന്നെ വേണം.അത് പൂഴ്ത്തി വച്ച് തന്നെ
  അധികാരം ഉറപ്പിക്കുന്നു നമ്മുടെ രാഷ്ട്ര ശില്‍പികള്‍..കവിത ഇഷ്ടമായി..

  ReplyDelete
 11. ഒരു വറ്റ് ചോറുപോലും കിട്ടാത്തവര്‍. അവരെയോര്‍ക്കുമ്പോള്‍ നമുക്കൊക്കെ തിന്നിട്ട് എല്ലിന്റിടയില്‍ കുത്തുന്നതിന്റെ അസുഖമല്ലേ എന്ന് തോന്നല്‍

  ReplyDelete
 12. നല്ല കവിത..
  അവസാന വരികള്‍ക്ക് മൂര്‍ച്ച കൂടുതല്‍....

  ReplyDelete
 13. ഉണ്ട ചോറിന്റെ കൂറ് കാട്ടണം ഭാനു ...:)

  ReplyDelete
 14. പഞ്ഞത്തില്‍ തപ്പിയപ്പോള്‍
  കിട്ടിയ വറ്റ്
  പുഴുവും കല്ലും മാറ്റി
  വേവിച്ചെടുത്ത അമൃത്
  വാരി തിന്നുമ്പോള്‍
  മിഴി നിറഞ്ഞത്‌

  ഭാനുവിന്റെ ഈ വരികൾ എന്നെ ഏറെപിന്നോട്ട് കൊണ്ടുപോയി

  ReplyDelete
 15. ഈ പുത്തരിനെല്ലിൻ നിന്നും വിയർപ്പിന്റെ വിലയായി കിട്ടിയിരുന്ന ആ ചോറിന്റെ വിലയും സ്വാദുമൊന്നും ഇപ്പോൾ എന്തുകൊടുത്താലും കിട്ടാത്ത ഞങ്ങളെപ്പോലെയുള്ള പ്രവാസി കളുടെ വിഷമം ഭായിക്കറിയാം..അല്ലേ

  ReplyDelete
 16. "അറയില്‍ പൂഴ്ത്തി വെച്ചത്
  കടലില്‍ കെട്ടി താഴ്ത്തിയത്
  (വിശക്കുന്നവന്റെ ആര്ത്തികൊണ്ട് വേണമത്രേ
  അധികാരത്തിന്റെ സിംഹാസനമുറക്കാന്‍ !!!)"

  അതെ..ചാക്ക് കണക്കിന് ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞു നശിപ്പിച്ചില്ലേ..നമ്മുടെ നാട്.
  അര്‍ഹതപ്പെട്ടവര്‍ക്ക്‌ കൊടുത്തിരുന്നെങ്കില്‍ പോന്നു പോലെ സൂക്ഷിചേനെ ഈ ധാന്യമണികള്‍.

  ReplyDelete
 17. വല്ലാത്ത ഒരു നീറലോടെ ഞാനിതിനെ സ്വീകരിക്കുന്നു. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഞാനുണ്ണും എന്ന അവസ്ഥയും കടന്ന് സൂപ്പർമാർക്കറ്റ് പെറും ആരോ വക്കും ഞാനുണ്ണും എന്നാ‍യിക്കഴിഞ്ഞിരിക്കുന്നു. എന്റെ ഒരമേരിക്കൻ സുഹ്രുത്തിന്റെ അനുഭവം പറഞ്ഞു. പുള്ളിക്കാരിയുടെ വീട്ടിൽ ആപ്പിൾ മരമുണ്ട്. എന്നിട്ടും അവർ മാർകറ്റിൽനിന്നുള്ള ആപ്പിളേ കഴിക്കൂ. മരത്തിലെ ആപ്പിൾ ഒറിജിനൽ ആണെന്ന് അവർ അറിഞ്ഞതേയില്ല എന്ന്..!! പാടം എന്തെന്നറിഞ്ഞ പുരാതന സമൂഹം പൊതുസമൂഹത്തിൽനിന്ന് മാഞ്ഞു തുടങ്ങി.

  ReplyDelete
 18. വിശപ്പറിഞ്ഞവനേ അതിന്റെ വിലയറിയൂ..
  അവനെ ഇങ്ങിനെ എഴുതാന്‍ പറ്റൂ..
  ഞാന്‍ കളഞ്ഞ ചോറ് വറ്റുകള്‍ ഇത്ര വിലയേറിയതാണെന്ന് ഞാനറിഞ്ഞില്ല :(

  ReplyDelete
 19. അധികാരം കൊയ്യണമാദ്യം നാം
  അതിന്മേലാകട്ടെ പൊന്നാര്യൻ
  എന്ന് ഇടശ്ശേരി പാടിയത് ഇതുകൊണ്ടു തന്നെ.

  ഇല്ല ദാരിദ്ര്യത്തോളം വലുതായൂരാർത്തിയും എന്ന് രാമപുരത്ത് വാര്യരും. പട്ടിണിയെക്കുറിച്ച് വളർച്ചാതോത് ഓരോ വർഷവും അളന്നെടുക്കുന്ന ഒരു സമൂഹത്തിൽ പറയുന്നത് നാണക്കേടായിട്ടാണ് കരുതുന്നത്. കവിതയ്ക്ക് ഒരു ബലക്കുറവുണ്ട്.

  ReplyDelete
 20. കവിത ഇഷ്ടമായി...

  ReplyDelete
 21. സത്യത്തിൽ തന്റെചില കവിതകൾ ചിലസാമൂഹിക സൂചികയായി വിലയിരുത്താം .
  വാത്സല്യം കുഴച്ച്
  അമ്മയൂട്ടിയ മധുരം
  അച്ഛന്‍ വിയര്‍ത്തു കിടന്ന
  പാടവരമ്പിന്റെ ഗന്ധം. പാടവരമ്പ് എന്നതു നമ്മുടെ വിയർക്കുന്ന ധാന്യസംമ്പത്തിന്റെ പ്രതീകമാണ്.
  വിശക്കുന്നവന്റെ ആര്ത്തി അതാണുപ്രശ്നം കണ്ണുകാണാതാകുക എന്നാണ് ഫലത്തിൽ .വിശക്കുന്നവനിൽ മാത്രമെ അധികാരം അതിന്റെ ഹന്തകാണിക്കു

  ReplyDelete
 22. "വിശക്കുന്നവന്റെ ആര്ത്തികൊണ്ട് വേണമത്രേ
  അധികാരത്തിന്റെ സിംഹാസനമുറക്കാന്‍ !!"

  നന്നായിട്ടുണ്ട്.............
  ആശംസകളോടെ..
  ഇനിയും തുടരുക..

  ReplyDelete
 23. നോക്കൂ നന്നായൊന്ന് പട്ടിണികിടക്കാൻ പോലും നൂറുരൂപാ ചിലവുള്ള നാട്ടിൽ പട്ടിണിയെ പറ്റി പറയരുത്.

  ReplyDelete
 24. ഒരു പാനചോറ്റുക്ക് ഒരു ചോറ് പതം...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?