അന്ത്യം


കൈത്തലം മുറിച്ചുകളഞ്ഞു 
അന്ത്യ കവിത രചിക്കുന്നു.
ഉരിയാടാന്‍ ഒന്നുമില്ലാതെ
നാവരിഞ്ഞു കളയുന്നു.
മടക്കയാത്ര ഇല്ലാത്തതിനാല്‍
വന്നവഴികള്‍  മാച്ചു കളഞ്ഞു.
വിട ചൊല്ലുവാന്‍ ആരുമില്ല
ശൂന്യതയുടെ കുരുക്കിന് കഴുത്ത് നീട്ടി
നിശബ്ദനായ് ഞാനിരിക്കുന്നു.

Comments

 1. ശൂന്യതയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഉണ്ട്........
  കവിത ഇഷ്ടപ്പെട്ടു....

  ReplyDelete
 2. ഒരു അർത്ഥത്തിൽ ഈ ശൂന്യത നല്ലതാണ് .ചിലപ്പോൾ നല്ല കാമ്പുള്ള കവിതകൾ പിറക്കാൻ ആയിരിക്കും

  ReplyDelete
 3. പ്രതികരിക്കാത്തവന്റെ സ്വാഭാവിക അന്ത്യം! നന്നായി

  ReplyDelete
 4. ശൂന്യതയില്‍ , അന്ത്യം കാണേണ്ട.... മറ്റൊരു നല്ല തുടക്കത്തിനു മുന്നോടിയാവട്ടെ ഈ ശൂന്യത!

  ReplyDelete
 5. ശൂന്യതയില്‍ നിന്നാണ് പൂര്‍ണതയിലെയ്ക്കുള്ള വഴി.

  ReplyDelete
 6. പാമുകിന്റെ “ചുവപ്പാണെന്റെ പേര്” ൽ പറയുന്നുണ്ട്; ഏറ്റവും മഹത്തായ ചിത്രകാരൻ അന്ധനായി മാറുമെന്ന്. പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞാൽ പിന്നെ പ്രാപിക്കാനുള്ളത് ശൂന്ന്യത മാത്രമാണ്.

  ReplyDelete
 7. ഓരോ നിശബ്ധത്തില്‍ നിന്നാണ് അല്ലെങ്കില്‍ ശൂന്യത്തില്‍ നിനാണ് എല്ലാത്തിന്റെയും തുടക്കം ...കൊള്ളാം ബാനു
  എനാലും കുറച്ചു കൂടി തീക്ഷണത വേണമായിരുന്നു എന്ന് തോനുന്നു

  ReplyDelete
 8. കൊള്ളാം ഭാനു നല്ല കവിത ഇഷ്ടപ്പെട്ടു

  ReplyDelete
 9. soonyathayil ninnu enthenkilumokke viriyum... ennu pratheekshikkan oru moham.

  ReplyDelete
 10. ഇനിയും നല്ല കവിതകൾ വിരിയട്ടെ...

  ReplyDelete
 11. മടക്കയാത്ര ഇല്ലാത്തതിനാല്‍
  വന്നവഴികള്‍ മാച്ചു കളഞ്ഞുവല്ലേ..?

  ReplyDelete
 12. ചില കവിതകളുടെ വരികള്‍ എന്നെ അല്ഭുതപ്പെടുത്താറുണ്ട്.
  ഇതും അങ്ങനെത്തന്നെ.

  ReplyDelete
 13. വേണ്ട..വേണ്ടാ...വേണ്ടാ...വേണ്ടാതീനം വേണ്ട :)

  ReplyDelete
 14. kodumkaattinu munpulla saanthatha..........!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?