അശ്വത്ഥാമാ

കൂടെ  കിടന്നവള്‍ 
ആണത്തം മുറിച്ചെടുത്തു.
കൂടെ നടന്നവര്‍ 

ചിരിച്ചുകൊണ്ട് കഴുത്തറുത്തു.
മുറിപ്പെട്ട അംഗങ്ങളുമായി 

വികൃത രൂപിയായി
യുഗങ്ങള്‍ പിന്നിട്ട്‌ 

പ്രകാശവേഗത്തില്‍
അലറി വിളിച്ച് 

ഞാന്‍ പായുക തന്നെയാണ്
വെളിച്ചത്തിന്റെ സമുദ്രം
പുനര്‍ജ്ജനിയായി 

കാല്‍ക്കീഴില്‍ തടയും വരെ...

Comments

 1. ഭാനു, അരിഞ്ഞും മുറിച്ചും വികൃതരൂപിയായാലും പ്രയാണം തുടരുകതന്നെ...അല്ലേ?

  ReplyDelete
 2. നമ്മൾ.. പായുക തന്നെയാണ്...

  വെളിച്ചത്തിന്റെ സമുദ്രം പുനര്‍ജ്ജനിയായി
  കാല്‍ക്കീഴില്‍ തടയും വരെ...

  ReplyDelete
 3. സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനായി

  ReplyDelete
 4. നന്നായി ഈ വരികൾ , ജാംബവാൻ, ഹനുമാൻ, മാർക്കാണ്ഡേയൻ, പരശുരാമൻ എന്നിങ്ങനെ പുരാണത്തിൽ ചിരഞ്ജീവികൾ ഏറെയെങ്കിലും നമുക്ക് കാണാൻ കഴിയുന്ന ഏക ചിരഞ്ജീവി അശ്വത്ഥാമാവ് എന്ന ഈ ഗതികിട്ടാത്ത മനുഷ്യൻ മാത്രമാണ് ഭാനൂ!

  ReplyDelete
 5. വെളിച്ചത്തിന്റെ സമുദ്രം
  പുനര്‍ജ്ജനിയായി
  കാല്‍ക്കീഴില്‍ തടയും വരെ.. അലറിവിളിച്ചോടുക തന്നെ.
  വളരെ നല്ല കവിത.

  ReplyDelete
 6. അലറി വിളിച്ച്
  ഞാന്‍ പായുക തന്നെയാണ്
  വെളിച്ചത്തിന്റെ സമുദ്രം
  പുനര്‍ജ്ജനിയായി
  കാല്‍ക്കീഴില്‍ തടയും വരെ..

  ഒഴുക്കിനെതിരെ നീന്തുന്നവര്‍ ഒക്കെ ഈ അലച്ചിലിലും അന്വേഷണത്തിലും അല്ലേ..അല്ലാത്തവര്‍ കഥ അറിയുന്നുമില്ല.

  ReplyDelete
 7. ഹൃദയം നിറഞ്ഞ ആശംസകളോടെ..
  ഇനിയും തുടരുക..


  വെളിച്ചത്തിന്റെ സമുദ്രം പുനര്‍ജ്ജനിയായി
  കാല്‍ക്കീഴില്‍ തടയും വരെ...

  ReplyDelete
 8. ഭാനു...
  മുറിപ്പെട്ടും വൈകൃതപെട്ടുമുള്ള പാച്ചിലിനിടയില്‍... ഭാനുവിന്റെ കവിതകള്‍ വായിച്ചുപോകാറുണ്ട്. പലതുമെവിടെയോ തടഞ്ഞു ഉണങ്ങാത്ത വ്രണങ്ങളില്‍ വേദനയുളവാക്കുമ്പോള്‍... ഒരു അരിശത്തോടെ കണ്ടില്ലായെന്നു നടിച്ചു. അതല്ലേ കഴിയൂ...!? ചിരംജീവികള്‍ ഇനിയുമുണ്ടോ പുനര്ജ്നിക്കായി കാത്ത്..!!?

  ReplyDelete
 9. വേദനിക്കാന്‍ ഒരു ജന്മം മതിയാവാത്ത മനുഷ്യന്, ഇനി എന്തിനാണ് ഒരു പുനര്‍ജ്ജന്മം? ഒരിക്കലും പുനര്‍ജനി ആഗ്രഹിക്കാത്തവര്‍ അല്ലെ ചിരഞ്ജീവികള്‍?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?