പ്രണയ സൂര്യന്‍

പ്രണയമേ,
ഞാന്‍ നിന്റെ ഉദയ സൂര്യന്‍
നിന്റെ കുങ്കുമം കൊണ്ടാണ്
എന്റെ കവിളുകള്‍ ഇങ്ങനെ ചുവന്നു പോയത്
നിന്റെ പ്രണയത്താല്‍
ഞാന്‍ ജ്വലിച്ചു പോയി
ആകാശത്തിലേക്ക്
നിന്റെ അനുരാഗ തേജസ്സുമായി
ഞാന്‍ ഉയര്‍ന്നു പൊങ്ങി
എന്റെ പ്രഭാപൂരം
ലോകത്തെ വെളിച്ചം കൊണ്ടു നിറച്ചു.
പ്രണയമേ,
ഇത് നിന്റെ കാരുണ്യം മാത്രം
വീണ്ടും നീയുമൊത്ത് രമിക്കാന്‍ മോഹിച്ച്
ലജ്ജിച്ചു ചുവന്ന മുഖവുമായി
വിളക്കുകള്‍ കെടുത്തി
നിന്റെ പാല്‍‌ക്കടലിലേക്ക്
ഞാന്‍ തിരിച്ചു വരികയാണ്.
പ്രണയത്തിന്റെ നിലാവ് തെളിയിച്ച്
രാത്രിയുടെ തണുപ്പില്‍
നമുക്ക് രതിയുടെ ചടുല നൃത്തമാടാം
വരൂ എന്‍ പ്രാണസഖീ ...
എന്നില്‍ ചൈതന്യമായി, രാഗ പരാഗമായി
രേണുവായി പടര്‍ന്നു നിറയൂ...

Comments

 1. പ്രണയോർജ്ജത്തിന്റെ വറ്റാത്ത അക്ഷയപാത്രമായതു കൊണ്ടാണോ ഭാനുവിനെ ഭാനുവെന്ന് വിളിക്കുന്നത്? നന്നായിട്ടുണ്ട്!

  ReplyDelete
 2. പ്രണയമേ,
  ഞാന്‍ നിന്റെ ഉദയ സൂര്യന്‍
  നിന്റെ കുങ്കുമം കൊണ്ടാണ്
  എന്റെ കവിളുകള്‍ ഇങ്ങനെ ചുവന്നു പോയതd
  കൊള്ളാം ഭാനു

  ReplyDelete
 3. പ്രണയത്തിന്റെ നിലാവ് തെളിയിച്ച്
  രാത്രിയുടെ തണുപ്പില്‍
  നമുക്ക് രതിയുടെ ചടുല നൃത്തമാടാം

  അത്രയ്ക്ക് ഓപ്പൺ വേണോ ഭാനൂ..

  ReplyDelete
 4. പ്രണയകവിത ചടുലം...ചില ക്ഷണങ്ങള്‍ രഹസ്യമായിരിക്കുന്നതാണ് ഭംഗി

  ReplyDelete
 5. പ്രണയം പെയ്തൊഴിയുന്നില്ലല്ലോ...:)

  ReplyDelete
 6. പ്രണയമേ,
  ഇത് നിന്റെ കാരുണ്യം മാത്രം

  ReplyDelete
 7. സൂര്യനോളം തീക്ഷ്ണം ഈ പ്രണയവും...
  നന്നായിരിക്കുന്നു...
  ഭാവുകങ്ങള്‍..

  ReplyDelete
 8. നല്ല പ്രണയം.. നല്ല കവിത

  ReplyDelete
 9. ഹോ നല്ല പ്രണയമേ....
  ബാനു വീണ്ടു പാടുന്നു .....

  ReplyDelete
 10. പ്രണയസൂര്യൻ തരേക്കിടില്ല

  ReplyDelete
 11. പ്രണയമേ
  പ്രണയമേ
  പ്രണയമേ

  ReplyDelete
 12. എത്ര പാടിയാലും പറഞ്ഞാലും തീരാത്തതാണ് പ്രണയഗാഥ ... നന്നായിരിക്കുന്നു ഭാനൂ....

  ReplyDelete
 13. വീണ്ടും വീണ്ടും വീണ്ടും പ്രണയം അല്ലേ? മനോഹരം.

  ReplyDelete
 14. പ്രണയമേ നിന്നെപ്പറ്റി
  ഇതാ ഒരു നല്‍ക്കവിത

  ReplyDelete
 15. നിന്‍റെ അനുരാഗ തേജസ്സുമായി ഉയര്‍ന്നു പൊങ്ങി വീണ്ടും നിന്നിലേക്ക്‌ മടങ്ങി വരികയാണ് ഞാന്‍

  ReplyDelete
 16. ഇത്രയും പ്രണയം!!!!!!!

  ReplyDelete
 17. pranayam nammale kondu palathu ezhuthikkumennathu sathyamaanu..pakshe ee kavitha sakhaavinte nilavaarathilekku uyarnnilla ennu thanne parayatte..

  ReplyDelete
 18. പിന്നെയും ഒരു നല്ല പ്രണയ കവിത.

  ReplyDelete
 19. ആകാശത്തിലേക്ക്
  നിന്റെ അനുരാഗ തേജസ്സുമായി
  ഞാന്‍ ഉയര്‍ന്നു പൊങ്ങി

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?