ലിംഗ രാഷ്ട്രത്തിലെ യുക്തികള്‍

മസ്തിഷ്ക്കത്തില്‍
ലിംഗങ്ങളുള്ളവരുടെ രാഷ്ട്രത്തില്‍
കീഴ്പെടുത്തലിന്റെ  ധനതത്വശാസ്ത്രമാണ്.
അതിക്രമങ്ങള്‍ അന്യായമല്ല.
പിടിച്ചെടുക്കുക, അടിച്ചുടക്കുക,
ഇടിച്ചു കയറ്റുക
ഇതൊക്കെ ന്യായമായ ശീലങ്ങളാണ്.
ബുള്‍ഡോസര്‍ ആണ് കൊടിയടയാളം.
അതുകൊണ്ട് ഞെരിച്ചുടച്ച വീടുകള്‍ക്കൊപ്പം
കിനിഞ്ഞിറങ്ങിയ തേങ്ങല്‍
ഞങ്ങള്‍ കേള്‍ക്കുകയില്ല.
അപായ ചങ്ങലകള്‍ അലറുന്നവര്‍ക്കായല്ല
അട്ടഹസിക്കുന്നവര്‍ക്കായാണ്.
ഞങ്ങള്‍ക്ക് പേരുകള്‍ പലതുണ്ടെങ്കിലും
മുഖം ഒന്ന് തന്നെ.
ഉദ്ധരിച്ച ലിംഗം കുരക്കുന്നത് ഒന്ന് മാത്റം.
ഏട്ടന്‍, ചാച്ചന്‍, മാമന്‍, അച്ഛന്‍
എന്നൊക്കെയുള്ള പദവികള്‍
അപ്രസക്തമാകുന്ന നിമിഷങ്ങളില്‍
സ്വരൂപം ദര്‍ശിച്ചു പരലോകം പൂകാം.
നട്ടു പിടിപ്പിക്കുവാനോ
തൊണ്ടയില്‍ ദാഹ നീരിറ്റിക്കുവാനോ
വലംകൈ കൊടുത്തു മന്ദഹസിക്കുവാനോ
മറന്നു പോകും.
ഊഷ്മളമായ ചുംബനം കൊണ്ടല്ല
ഉന്മാദത്തോടെ കടിച്ചെടുത്ത ചുണ്ടുകളുടെ
വാര്‍ന്നൊലിക്കുന്ന നിണധാരകള്‍ കൊണ്ടു
ഉന്മത്തരായവരുടെ രാഷ്ട്രം
മിസൈലുകള്‍ വര്ഷിക്കും.  
സ്ഖലനത്തിന് ശേഷമുള്ള
ആലസ്യത്തിലെന്നപോലെ
സമാധാനത്തെകുറിച്ച് ഞങ്ങള്‍
മൃദുലമായി പുലമ്പും.

Comments

 1. ഗുജറാത്തിലെ വര്‍ഗ്ഗീയ കലാപത്തിനിടയില്‍ തന്നെ ബലാല്‍സംഗം ചെയ്യുന്നവരുടെ കൂട്ടത്തില്‍ താന്‍ ആദരവോടെ ചാച്ച എന്നു വിളിച്ച അയല്‍ക്കാരനെ കണ്ടു ഞെട്ടിയ ആ പെണ്‍കുട്ടിയുടെ ഓര്‍മ്മയില്‍...

  ReplyDelete
 2. ഓര്‍മ്മിക്കാതിരിക്കയാണ് ഭേദം

  ReplyDelete
 3. തിന്മകളുടെ നേർക്കാഴ്ച്ചകളോട് കലഹിക്കുന്ന കവിത.

  ReplyDelete
 4. നട്ടു പിടിപ്പിക്കുവാനോ
  തൊണ്ടയില്‍ ദാഹ നീരിറ്റിക്കുവാനോ
  വലംകൈ കൊടുത്തു മന്ദഹസിക്കുവാനോ
  മറന്നു പോകും.
  ഊഷ്മളമായ ചുംബനം കൊണ്ടല്ല
  ഉന്മാദത്തോടെ കടിച്ചെടുത്ത ചുണ്ടുകളുടെ
  വാര്‍ന്നൊലിക്കുന്ന നിണധാരകള്‍ കൊണ്ടു
  ഉന്മത്തരായവരുടെ രാഷ്ട്രം

  ഭാനു അതു രാഷ്ട്യിയമല്ല. രാഷ്ട്യയം എന്നതു ഇത്രവികൃതമല്ല .നമ്മൾ ഇന്നു കാണൂന്ന രാഷ്ട്യിയമെന്നു വിളിക്കുന്നപലതും യഥാർത്ഥരാഷ്ട്യമല്ല.ആക്രമാസക്തിയുടെ കടന്നുകയറ്റങ്ങൾ എന്നുംലോകം അനുഭവിച്ചിട്ട്ണ്ടു. അതിലൊന്നുമാത്രം

  ReplyDelete
 5. വികൃത സത്യത്തിനു നേരെ തിരിച്ചു വച്ച കണ്ണാടിയാണീ കവിത...

  ReplyDelete
 6. ഇത് വെറും ഒരു കവിതയല്ല. ഇന്ന് എങ്ങും നടക്കുന്ന സംഭവങ്ങളുടെ ഒരു അംശം മാത്രം.

  ReplyDelete
 7. kavithayil rosham vamikkunnu...nannaayi sakhaave... aa bhaavam kavithakalil kandittu kure kaalamaayi..

  ReplyDelete
 8. "അപായ ചങ്ങലകള്‍ അലറുന്നവര്‍ക്കായല്ല
  അട്ടഹസിക്കുന്നവര്‍ക്കായാണ്.
  പദവികള്‍ അപ്രസക്തമാകുന്ന നിമിഷങ്ങളില്‍ കാണുന്ന സ്വരൂപം..."
  നമ്മുടെ ചുറ്റുപാടുകളോട്,വേദനയും നീറ്റലുമായി നെഞ്ചില്‍ പടരുന്ന വാര്‍ത്തകളോട് ഉള്ള ശക്തമായ പ്രതിഷേധം..അണയാതിരിക്കട്ടെ ഈ വരികളിലെ തീ ഒരു നാളും.

  ReplyDelete
 9. പ്രതികരണത്തിന്റെ തീ നാളങ്ങള്‍.

  ReplyDelete
 10. കവിയുടെ രൌദ്രം കവിതയില്‍ അട്ടഹസിക്കുന്നു

  ReplyDelete
 11. ഫാസിസത്തിന്റെ ലൈംഗികാധിനിവേശത്തെ ഉജ്ജ്വലമായി ചെറുക്കുന്ന വരികൾ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?