നിന്നിലെ ഞാന്‍

നിന്റെ ഇതളുകളിലെ
സുഗന്ധം ഞാനാണ്.

നിന്നെ നുള്ളിയെടുത്താലും
മാലയില്‍ കൊരുത്താലും
അനാഥമായി വലിച്ചെറിഞ്ഞാലും
നിന്നിലെ നീ ആയി 
ഞാനിരിക്കും
നെയ്ത്തിരിയായി 
നീ നിന്നു കത്തുമ്പോള്‍
പ്രകാശമായി ചിന്നി ചിതറുന്നത്‌ 
ഞാനാണല്ലോ...
നീ എരിഞ്ഞുതീരെ
വേദനിച്ചു 
പുകഞ്ഞു ഒടുങ്ങുന്നതും
ഞാന്‍ തന്നെ...

Comments

 1. "വേദനിച്ചു
  പുകഞ്ഞു ഒടുങ്ങുന്നതും
  ഞാന്‍ തന്നെ..."
  സ്വയം വിചാരിക്കുമ്പോൾ മാത്രം.

  ReplyDelete
 2. കൊള്ളാം ......നന്നായിരിക്കുന്നു .....

  ReplyDelete
 3. നീയും ഞാനും ഒന്നാണല്ലോ ...
  തത് ത്വം അസി (തത്വമസി )
  that(തത് ) thou(ത്വം)is(അസി)

  ReplyDelete
 4. നീ എരിഞ്ഞു തീരുമ്പോൾ ഞാൻ വേദനിച്ചൊടുങ്ങലാണതിന്റെ ഉച്ചസ്ഥിതിയെന്നറിഞ്ഞല്ലോ! നന്നായി.

  ReplyDelete
 5. നല്ല ഒന്നാംതരം കവിത.
  ഇനുയും ഇങ്ങെനെയുള്ള തൊക്കെ
  പോരട്ടെ.
  അഭിനന്ദനങ്ങള്‍

  ReplyDelete
 6. ഞാനും നീയും ഒന്നായിച്ചേരുന്ന കവിത!

  ReplyDelete
 7. അനാഥമായി വലിച്ചെറിഞ്ഞാലും
  നിന്നിലെ നീ ആയി
  ഞാനിരിക്കും

  ReplyDelete
 8. നാനില്ലാമല്‍ നീയില്ലൈ...നീയില്ലാമല്‍ നാനില്ലൈ....

  ReplyDelete
 9. നീ നിന്നു കത്തുമ്പോള്‍ പ്രകാശമായി ചിന്നി ചിതറുന്നത്‌
  എന്നും ഞാനാണല്ലോ...അല്ലേ ഭായ്

  ReplyDelete
 10. ഞാന്‍ ഒരിക്കലും കര്‍പ്പൂരമാകാതിരുന്നാല്‍ മതി.

  ReplyDelete
 11. വേര്‍പ്പെടുത്താനാവാത്ത വിധം
  നിന്നിലെ നീയായി ഞാനിരിക്കും.

  ReplyDelete
 12. കവിത ആശ്വസിപ്പിയ്ക്കുന്നു, ഭാനു.

  നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 13. നിന്നിലെ ഞാനും എന്നിലെ നീയും നല്ല കവിത.
  രമേശ്‌ അരൂര്‍ കമന്റ്‌ നന്നായി.

  ReplyDelete
 14. എന്നിലെ നിന്നെ പോലെ തന്നെ നിന്നിലെ എന്നെ കുറിച്ച അനാഥ സാധ്യധ കാണുന്നു ഈ കവിതയില്‍ ...നന്നായി ബാനു

  ReplyDelete
 15. നിന്റെ ഇതളുകളിലെ
  സുഗന്ധം ഞാനാണ്.
  നിന്നെ നുള്ളിയെടുത്താലും
  മാലയില്‍ കൊരുത്താലും
  അനാഥമായി വലിച്ചെറിഞ്ഞാലും
  നിന്നിലെ നീ ആയി
  ഞാനിരിക്കും
  kollam

  ReplyDelete
 16. നിന്നിലെ നീയാകാന്‍ കഴിയുന്നതും പുണ്യം...

  ReplyDelete
 17. ഇഷ്ടപ്പെട്ടു .......

  ReplyDelete
 18. ടോ ...താൻ കഥകൾ എഴുതണ്ട കവിതകൾ എഴുതുക ..അല്ലങ്കിൽ എന്റെ പരാചയപ്പെട്ട കവിതകൾ എന്ന തലക്കെട്ടിൽ പോസ്റ്റുക ..

  ReplyDelete
 19. ullilennum oru eriyunnandayirunnu.....

  ReplyDelete
 20. ullilennum oru chitha eriyunnundayirunnu....athilninnum uyarunna theeyilum pukayilum pidanjukondirunnathum njan thanne ayirunnu..!

  ReplyDelete
 21. ഇത്ര മേല്‍ മനസ്സ് കൊണ്ട് ഒന്നായിരിക്കുക എന്നത്, ഓരോ വ്യക്തിയും ഓരോ ദ്വീപുകള്‍ ആയിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഒരു മനോഹരമായ സ്വപ്നം തന്നെ ആണ്.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?