ഉമ്മ


ഓര്‍ക്കുന്നുവോ?
നമ്മുടെ ചുണ്ടുകള്‍ക്ക് തീ പിടിച്ചത്.
കെട്ടിപ്പുണര്‍ന്ന തടാകങ്ങള്‍
നീര് പങ്കുവെച്ചത്.


ഉരസിപ്പോകുന്ന രണ്ടു നക്ഷത്രങ്ങള്‍ ആയിരുന്നു
നമ്മളപ്പോള്‍.
ഒരുതോണി താമരപ്പൂക്കളുണ്ടായിരുന്നു
അന്നെന്റെ നെഞ്ചില്‍.
പരല്‍ മത്സ്യങ്ങളുടെ
കുതിപ്പായിരുന്നു നിന്റെ കണ്ണില്‍.


അടര്‍ന്നു മാറി നീ തനിച്ചു പോകുമ്പോള്‍
എന്റെ ഭൂമിയെ പിളര്‍ത്തിയതെന്തിന്‌?


ന്റെ ഉടല്‍ നിന്റെ പ്രണയമാണ്
ഉമ്മകളുടെ പെരുമഴയില്‍
ഈറനായി  നില്‍ക്കുവാന്‍
നെടുവീര്‍പ്പുകള്‍ കൊണ്ടു
നമുക്കീ ആകാശം മേഘാവൃതമാക്കാംഉത്തര ദിക്കില്‍ നിന്നും
പറന്നുപോകുന്ന പറവകളെ കാണുക.
തൂവലുകളേ...
നിങ്ങള്‍ പൊതിഞ്ഞു വെച്ചത്
എന്റെ പ്രണയിനിയുടെ അനുരാഗം.

Comments

 1. വളരെ നല്ലൊരു കവിത.കാവ്യഭംഗിയില്‍ ഒതുക്കിയ വരികള്‍.

  ReplyDelete
 2. എന്റെ പ്രണയിനിയുടെ അനുരാഗം

  ReplyDelete
 3. ഭാനുവിനെന്നും പ്രണയം മാത്രമാണു വിഷയം.

  ReplyDelete
 4. നല്ല കാവ്യഭംഗി തുളുമ്പുന്ന പ്രണയാതുരമായ വരികള്‍.ആസ്വദിച്ചു.ആശംസകള്‍.

  ReplyDelete
 5. ഒരൊറ്റ വാക്കു മാത്രം
  ഉജ്ജ്വലം.

  ReplyDelete
 6. നല്ല വരികൾ. പ്രണയോജ്ജ്വലം.

  ReplyDelete
 7. എന്റെ ഉടല്‍ നിന്റെ പ്രണയമാണ്
  ഉമ്മകളുടെ പെരുമഴയില്‍
  ഈറനായി നില്‍ക്കുവാന്‍
  നെടുവീര്‍പ്പുകള്‍ കൊണ്ടു
  നമുക്കീ ആകാശം മേഘാവൃതമാക്കാം


  സുന്ദരം!!!!

  ReplyDelete
 8. അനുരാഗം പുതുമയോടെ

  ReplyDelete
 9. പ്രണയം തന്നെ പ്രമേയമെങ്കിലും പുതിയതുണ്ടിതിൽ.അടര്‍ന്നു മാറി നീ തനിച്ചു പോകുമ്പോള്‍ എന്റെ ഭൂമിയെ പിളര്‍ത്തിയതെന്തിന്‌?...

  ReplyDelete
 10. ആത്മാവില്‍ നിറയുന്ന ആനന്ദത്തിന്റെ അപൂര്‍‌വ്വ നിമിഷങ്ങള്‍ വളരെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു! പ്രണയത്തിന്റെ സൗരഭ്യം നിറഞ്ഞൊഴുകുന്ന കവിത. അഭിനന്ദങ്ങള്‍ ഭാനു.

  ReplyDelete
 11. റിതത്തിനു കുറച്ചു കൂടി പ്രാധാന്യം നല്‍കൂ

  ReplyDelete
 12. പ്രണയം മടുക്കില്ലൊരിയ്ക്കലും.......അഭിനന്ദനങ്ങൾ ഭാനു.

  ReplyDelete
 13. പ്രണയം..പലരൂപത്തില്‍..കൊള്ളാം

  ReplyDelete
 14. എനിക്കു തോന്നുന്നു ഈയിടെ വായിച്ചതില്‍ ഏറ്റവും നല്ല പ്രണയകവിത ഇതാണെന്ന്, പിന്നെ ഈ ബ്ലോഗിലെ ഏറ്റവും നല്ല പ്രണയകവിതയും
  വളരെ സന്തോഷം ഈ വായനയില്‍.

  ReplyDelete
 15. ഉത്തര ദ്രുവത്തില്‍ നിന്നും
  പുറപെട്ടു പോകുന്ന പറവകളെ
  നിങ്ങള്‍ തന്‍
  തൂവലുക്കല്കുള്ളില്‍
  പൊതിഞ്ഞ എടുത്ത
  എന്റെ പ്രണയിനിയുടെ അനുരാഗവുമായി
  ഏതു ദിക്ക് വരെ പറന്നു അകലും

  ReplyDelete
 16. പ്രണയാതുരം....

  ReplyDelete
 17. എത്ര എഴുതിയാലും എത്ര പറഞ്ഞാലും മടുക്കാത്തതാണ് പ്രണയം...!
  പ്രണയാര്‍ദ്രമായ വരികള്‍ കവിതയെ സുന്ദരമാക്കുന്നു.

  ReplyDelete
 18. ഇപ്പോഴാണ്‌ പക്വതയെത്തിയത്. good!

  ReplyDelete
 19. തൂവലുകള്‍ക്കുള്ളില്‍ പൊതിഞ്ഞിരിക്കുന്നെങ്കിലും പ്രിയപ്പെട്ടവന് മാത്രം വെളിപ്പെടുന്ന പ്രണയിനിയുടെ അനുരാഗം

  ReplyDelete
 20. നെടുവീര്‍പ്പുകള്‍ കൊണ്ടു
  നമുക്കീ ആകാശം മേഘാവൃതമാക്കാം

  ReplyDelete
 21. you have leaped forward two steps at a time..sakhaave, athi gambheeram..oru ayyappan or nanditha level kavitha vaayicha feeling aanu...ugran....
  sasneham,

  ReplyDelete
 22. എന്റെ ഉടല്‍ നിന്റെ പ്രണയമാണ്.

  ReplyDelete
 23. "ഉരസിപ്പോകുന്ന രണ്ടു നക്ഷത്രങ്ങള്‍ ആയിരുന്നു
  നമ്മളപ്പോള്‍."

  പ്രണയിതാവിന്റെ സാമീപ്യം ഇതിലും നന്നായി എവിടെയും എഴുതിക്കണ്ടില്ല. പിന്നെ, പ്രണയം അനുഭവിക്കുമ്പോള്‍ അതിനെ കുറിച്ച് എഴുതാന്‍ കഴിയില്ല എന്നത് എന്റെ അനുഭവം, പ്രണയത്തിന്റെ കെട്ടുവിടണം, അപ്പോഴേ അത് വരച്ചിടാന്‍ കഴിയൂ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?