നീ അരികിലില്ലെങ്കില്‍...


നിശ്ശബ്ദമായ ഇടിമുഴക്കം
തണുത്ത ഇടിമിന്നല്‍ 
വായ്‌ മൂടിയ ആകാശം
കണ്ണീരു വറ്റിയ മഴ
ഗന്ധമില്ലാത്ത പൂക്കള്‍
നിശ്വസിക്കാത്ത കാറ്റ്

ഇരുട്ടിലേക്ക് --
എന്റെ കണ്ണുകള്‍ കുഴിഞ്ഞു പോകുന്നുവല്ലോ
വയ്യ...  വയ്യ...
ഈ വാളെടുത്തു മാറ്റുക

എന്നെ തനിച്ചാക്കി നീ പോകാതിരിക്കുക
എന്റെ രക്തവുമായാണ് നീ പോയത്
എന്റെ അസ്ഥികള്‍ പൊടിഞ്ഞുപോകും മുന്‍പ്
എന്നെ കടലെടുക്കും മുന്‍പ്
നിന്റെ വിരല്‍ എനിക്ക് നേരെ നീട്ടൂ... 

Comments

 1. ആരോടാണ് ഈ അഭ്യര്‍ഥന?
  ആരാണ് ഈ “നീ”

  (പണ്ടത്തെ വൃത്തനിബദ്ധവും അര്‍ഥസമ്പുഷ്ടവും വൈരുദ്ധ്യങ്ങളില്ലാത്തതുമായ കണ്‍വന്‍ഷണല്‍ കവിതകള്‍ വായിച്ച് വന്ന ഒരാളായിപ്പോയതുകൊണ്ടുള്ള ഓരോ പ്രശ്നങ്ങളേ.. ഇപ്പോള്‍ ചില വരികള്‍ വായിക്കുമ്പോള്‍ ഒന്നും മനസ്സിലാവുന്നില്ല)

  ReplyDelete
 2. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
  ബ്ലോഗിങ്ങിനു സഹായം

  ReplyDelete
 3. എനിക്ക് പിന്നെ പണ്ടേ മനസ്സിലാകില്ല കവിത.

  ReplyDelete
 4. പ്രണയത്തിനു രക്തത്തിന്റെ നിറമാണ്‌. പ്രണയം നിറഞ്ഞ അവന്റെ ഹൃദയവും കൊണ്ടാണ്‌ അവള്‍ പോയിരിക്കുന്നത്. അതുകൊണ്ടൂ തന്നെ അവള്‍ക്ക് വരാതിരിക്കാനാകില്ല. വിരഹവേദന കൊണ്ട് ഉരുകുന്ന ഒരു ആത്മാവുണ്ട്‌ ഈ കവിതയില്‍. മനസ്സിന്റെ നൊമ്പരം ലളിതവും, ശക്തവുമായ ഭാഷയില്‍ ഉള്ളില്‍ തട്ടും വിധം എഴുതി.

  ReplyDelete
 5. മ്ലാനവും നിസ്സഹായവുമായ ഒരു ഭൂമിയിൽ നിന്ന് അവൻ നിന്റെ വിരൽത്തുമ്പിനു, ദുസ്സഹമായ വേദനയിൽ കൈനീട്ടും പോലെ!

  ReplyDelete
 6. ഭാനൂ,
  എനിക്കും അജിത്തേട്ടന്റെ അതേ സംശയം തന്നെ.

  നിന്റെ അസ്ഥികള്‍ പൊടിഞ്ഞുപോകും മുന്‍പ്
  നിന്നെ കടലെടുക്കും മുന്‍പ്
  ആ വിരല്‍ നിനക്ക് നേരെ നീളട്ടെ.. ഈ കവിത കണ്ടിട്ടെങ്കിലും.

  ReplyDelete
 7. ഭയങ്കരമായ ഒരു വിളിയാണല്ലോ ഇത്..

  ReplyDelete
 8. രക്തവുമായാ ണവള്‍ പോയതെങ്കില്‍.....സംശയം വേണ്ട..അവളൊരു യക്ഷി തന്നെ......കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല സുഹൃത്തേ... :D
  ആശംസകള്‍...

  ReplyDelete
 9. ഭാനു,കവിത പെരുത്ത്‌ ഇഷ്ടായി.സംശയം ഒന്നും ഇല്ല തന്നെ. ആശംസകള്‍.

  ReplyDelete
 10. ബാനു
  എന്നെ തനിച്ചാക്കി നീ പോകാതിരിക്കുക
  ഇതിനു ഇടയില്‍ ഒരു വരി കൂടി വേണം എന്ന് തോനുന്നു


  പ്രണയ കവിതയില്‍ നിന്ന് വിരഹ കവിതയിലേക്ക് ..കൊള്ളാം

  ReplyDelete
 11. നിനക്കു നിന്റെ വഴി എനിക്കെന്റേതും..OK
  ആശംസകൾ.

  ReplyDelete
 12. “എന്റെ രക്തവുമായാണ് നീ പോയത്
  എന്റെ അസ്ഥികള്‍ പൊടിഞ്ഞുപോകും മുന്‍പ്
  എന്നെ കടലെടുക്കും മുന്‍പ്
  നിന്റെ വിരല്‍ എനിക്ക് നേരെ നീട്ടൂ...“ അതുകൊണ്ട് ഗുണമുണ്ടാകുമോ?

  ReplyDelete
 13. "പോയാല്‍ ഒരു വാക്ക്. കിട്ടിയാല്‍ ഒരു ആന. നിങ്ങടെ ആനയെ തര്വോ?"

  ആനയെ തരാം കുഴിയാനയെ. മതിയോ?

  ReplyDelete
 14. these lines remind me of some Greek character

  ReplyDelete
 15. ആരെങ്കില്ലും ആപത്തിൽ കയ്യ് പിടിക്കാൻ ഉണ്ടാവും എന്ന പ്രതീക്ഷയാണല്ലോ ജീവിതം .എങ്കില്ലും സ്വയം പുതിയ പാതകൾവെട്ടിപിടിക്കുന്നതില്ലും ഒരു സുഖമുണ്ട്.ആശംസകൾ.

  ReplyDelete
 16. നീ അരികില്‍ ഇല്ലെങ്കില്‍ നിറം കേട്ട് മാഞ്ഞു പോകുന്നു ഈ ലോകം.സ്വപ്നങ്ങളും സുഗന്ധവും ജീവനും എല്ലാമായ സ്നേഹമേ മടങ്ങി വരൂ..വിരഹ നൊമ്പരമാണോ വരികളില്‍..

  ReplyDelete
 17. അവന്റെ അസ്ഥികള്‍ പൊടിഞ്ഞുപോകും മുന്‍പ്
  അവനെ കടലെടുക്കും മുന്‍പ്, അവള്‍ അവന്റെ അരികില്‍ ഓടി എത്തും.
  ഭാനുവേട്ടാ, വിരഹദുഃഖത്തിലാണല്ലേ?

  ReplyDelete
 18. "നിന്റെ വിരല്‍ എനിക്ക് നേരെ നീട്ടൂ... "

  അതില്‍ എല്ലാമുണ്ട്, ആ വിരല്‍ത്തുമ്പില്‍, ഒരു ജീവിതം തന്നെ. അത് തിരിച്ചറിയുന്നവര്‍ക്ക് ലോകത്തേറ്റവും വിലപ്പെട്ടത് ആ വിരല്‍ത്തുമ്പ് തന്നെയാവും.

  ReplyDelete
 19. ഇത്രയും നിലവിളിയ്ക്കുമ്പോഴും....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?