കുളം

നിന്നെ കഴുകാന്‍
എന്നും നിറഞ്ഞു കവിഞ്ഞ്
രാവിലെ കുളിര്‍‌ന്നും
സന്ധ്യയ്ക്ക്‌ ഇളംചൂടാര്‍ന്നും
ഓളങ്ങളുടെ കലമ്പല്‍ ഇല്ലാതെ
ഞാന്‍.

നീ കുടഞ്ഞുകളഞ്ഞ
അഴുക്കടിഞ്ഞ്
എന്റെ അടിത്തട്ടുകള്‍
ഖനീഭവിച്ച്
ഉദാസീനയായി
അര്‍ദ്ധരാത്രികളില്‍
ചുണ്ട് കടിച്ചു പൊട്ടിച്ച്
നൊമ്പരപ്പെടുമ്പോഴും
എന്റെ ഗര്‍ഭത്തില്‍
കിളിര്‍ത്ത ഒരു താമര
നാളെ നിനക്ക് വേണ്ടി
എന്റെ ചുണ്ട് വിടര്‍ത്തും.

Comments

 1. എന്റെ ഗര്‍ഭത്തില്‍
  കിളിര്‍ത്ത ഒരു താമര
  നാളെ നിനക്ക് വേണ്ടി
  എന്റെ ചുണ്ട് വിടര്‍ത്തും.
  :) manoharam

  ReplyDelete
 2. അടിച്ചമര്‍ത്തപ്പെടുന്ന, നീതി നിഷേധിക്കപ്പെടുന്ന, പ്രതികരണശേഷിയില്ലാത്ത സ്ത്രീ സമൂഹത്തെ പ്രതിനിധികരിക്കുന്നു ഈ കവിത. ‌അവസാനത്തെ വരികള്‍ മനോഹരം.

  ReplyDelete
 3. കുളം പരാതി പറയുന്നോ???

  ReplyDelete
 4. ഒരു സർവ്വം സഹയാണല്ലോ, ഓളങ്ങളില്ലാതെ, എല്ലാം കടിച്ചമർത്തി സ്വീകരിച്ച്, അടിഞ്ഞ അഴുക്കിൽ നിന്ന് താമര വിടർത്തി...വസുന്ധര.

  ReplyDelete
 5. vettiyorukkaamayirunnu ee kulam
  onnu koodiyennnu thonnunnu..

  eppozhum nallathu thanne...

  jeevitham poloru kulam

  ReplyDelete
 6. അതി മനോഹരമായ വരികള്‍.ആശംസകള്‍.

  ReplyDelete
 7. കുടഞ്ഞ് കളയുന്ന അഴുക്കിൽ നിന്ന് താമരയാണല്ലോ ജനിച്ച് വരുന്നത്

  ReplyDelete
 8. ഉചിതമായ താരതമ്യം, മനോഹരമായ വരികള്‍.

  ReplyDelete
 9. അടിച്ചമർത്തലിന്റെ പ്രതിഷേധം....അതിനും ഒരു പൂവിന്റെ മനോഹാരിത...നന്നായി ട്ടോ

  ReplyDelete
 10. അഴുക്കിനെയും മടുപ്പില്ലാതെ സ്വീകരിക്കുന്ന കുളത്തിനു കിട്ടുന്ന സമ്മാനമാണ് ആ താമര. പക്ഷെ നാളെ അതും നീ ഇറുത്തെടുക്കുമ്പോള്‍...

  ReplyDelete
 11. നിന്റെ അഴുക്കിനെ പ്രതിഷേധം നിറഞ്ഞ മൌനത്താല്‍ അല്ല,മനസ്സ് നിറഞ്ഞ സ്നേഹത്താല്‍ സ്വീകരിക്കുന്നു.അതില്‍ നിന്ന് വിരിയുന്ന താമരപ്പൂക്കളും നിനക്കായി തന്നെ.കവിത ഒരു പാട് ഇഷ്ടമായി..

  ReplyDelete
 12. samarppanavum pratheekshayum, ishtappettu.

  ReplyDelete
 13. എവിടെയോ കണ്ണി ചേരാത്ത യുവത്തിന്‍ തുടുപ്പുകള്‍
  ഭാവന ചിറകുവിടര്‍ത്തുന്നു ഒഴില്ലാത്ത നീര്‍കുളത്തില്‍
  ഈ ഭ്രാന്തന്‍ ചിന്തകള്‍ എഴുതാതെ ഘന ഗര്‍ഭം പേറുന്നു
  ഇന്ന് പല മനസ്സിലും അതാണല്ലോ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം

  ReplyDelete
 14. വായിച്ചു തീർന്നതിന്റെ നെൻചിടിപ്പ് മാറിയിട്ടില്ല... തീവ്രമായ സംവേദനത്തിന്റെ പാരമ്യതയിലെത്തിനിൽക്കുന്ന വരികൾ... പൂർണ്ണമായ ഒരു കവിത.. നന്ദി ഭാനൂ......

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?