ചില പ്രണയങ്ങള്‍...

ചില പ്രണയങ്ങള്‍
കൂട്ടിലിട്ട സിംഹത്തെപ്പോലെ
അലറിവിളിക്കും.
ആരും അത് ഗൌനിക്കയില്ല.
അതിന്റെ വിശപ്പ്‌
ആരും അറിയുകയുമില്ല. 
ഒരിക്കല്‍ കമ്പിക്കൂട് പൊട്ടിച്ചു
നീ വരുമോ എന്നു ഒരു മാന്‍പേട
ചോദിച്ചു പോയാല്‍
പൂച്ചക്കുട്ടിയെപ്പോലെ
നീ വളഞ്ഞു നില്‍ക്കും.
പ്രണയം കാടുകളെ
കുനിഞ്ഞു നില്‍ക്കാന്‍ പഠിപ്പിക്കും.
ചിറകുകളില്ലാത്തവര്‍ക്ക്
ശിഖരങ്ങള്‍
മധുരങ്ങളുമായി ചാഞ്ഞു നില്‍ക്കും.
അപ്പോള്‍ കിണറുകള്‍ക്ക്
ഇത്ര ആഴം കാണില്ല.
പ്രണയിക്കുന്നവര്‍
കാത്തിരിക്കും പോലെ
ഒരു പര്‍വ്വതവും
ആരെയും കാത്തു നില്‍ക്കയുമില്ല.

Comments

 1. ചിങ്കക്കുട്ടി പ്രണയം....അനുപമമായ ഉപമ. കൊടു കൈ

  ReplyDelete
 2. പ്രണയിക്കുന്നവര്‍
  കാത്തിരിക്കും പോലെ
  ഒരു പര്‍വ്വതവും
  ആരെയും കാത്തു നില്‍ക്കയുമില്ല.

  - നല്ല വരികള്‍.
  പ്രണയിക്കുന്നവര്‍
  കൊതിക്കും പോലെ
  ഒരു മണ്ണും
  മഴയെയും കൊതിക്കില്ല.

  ReplyDelete
 3. ഒട്ടും മുഷിപ്പില്ലാത്ത കാത്തിരിപ്പ് തന്നെയാണ് പ്രണയം അല്ലേ

  ReplyDelete
 4. പറഞ്ഞാലും പറഞ്ഞാലും തീരാത്തത് പ്രണയം, അല്ലേ?

  നന്നായി ഈ പ്രണയവും.

  ReplyDelete
 5. പ്രണയം എന്തും സഹിക്കാൻ ശക്തിയേകും....നല്ല വരികൾ

  ReplyDelete
 6. ഇഷ്ടമായി ഈ പ്രണയ ഗർജ്ജനം.

  ReplyDelete
 7. ദേ..വീണ്ടും ഭാനുവിന്റെ പ്രണയം.

  ReplyDelete
 8. പ്രണയം അനശ്വരമാണ്. ഈ വരികളും..

  പുതുമയുള്ള വരികള്‍

  ആശംസകള്‍!

  www.chemmaran.blogspot.com

  ReplyDelete
 9. സിംഹം അലറുന്നതുപോലെ കവിയുടെ ഉള്ളിലും പ്രണയം അലറുന്നുണ്ട്. അതുകൊണ്ടാണ് പ്രണയത്തിന്റെ അതിതീവ്രമായ ഭാവങ്ങള്‍ കവിതയിലൂടെ പങ്കുവെയ്ക്കാന്‍ കഴിയുന്നത്. പലരും ഇക്കാലത്ത് പ്രണയത്തെ കുറിച്ച് എഴുതുന്നതും വായിക്കുന്നതും മോശമാണെന്ന് കരുതുന്നു. എത്ര എഴുതിയാലും കേട്ടാലും മടുക്കാത്ത ഒന്നാണ്‌ പ്രണയം.
  ഇനിയും എഴുതുക..ആശംസകള്‍.

  ReplyDelete
 10. ഭാനുവിന്റെ പ്രണയ കവിത നന്നായി ആസ്വദിച്ചു.ആശംസകള്‍.

  ReplyDelete
 11. ഒരിക്കല്‍ കമ്പിക്കൂട് പൊട്ടിച്ചു
  നീ വരുമോ എന്നു ഒരു മാന്‍പേട
  ചോദിച്ചു പോയാല്‍
  പൂച്ചക്കുട്ടിയെപ്പോലെ
  നീ വളഞ്ഞു നില്‍ക്കും.
  :) ഇതങ്ങു ഇഷ്ടായി

  പ്രണയിക്കുന്നവര്‍ കാത്തിരിക്കും പോലെ ആരും ഒന്നും കാത്തിരിക്കില്ല.

  ReplyDelete
 12. ചിറകുകളില്ലാത്തവര്‍ക്ക്
  ശിഖരങ്ങള്‍
  മധുരങ്ങളുമായി ചാഞ്ഞു നില്‍ക്കും.....

  എത്രയോ മനോഹരങ്ങളായ വരികള്‍!!!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?