e-കൂട്ടുകാരി

ഭൂമിയുടെ മറുപുറമിരുന്ന്
വാചാലയാകുന്ന എന്റെ കൂട്ടുകാരി,
എത്ര വിചിത്രമാണീ സൗഹൃദം.
നമുക്കു തമ്മിൽ ദൂരങ്ങളാണു കൂടുതൽ
പക്ഷെ ഇത്രയടുത്ത്‌
എന്റെ അരികിൽ ആരുമില്ല.
എന്റെ മൊഴികളെ
കൈക്കുമ്പിളിൽ കോരിയെടുത്ത്‌
ഇതാ കവിത എന്നു നീ പറയുമ്പോൾ
നീ തന്നെ യാണ്‌ കവിത എന്നു ഞാനറിയുന്നു.
ഉണങ്ങിയ എന്റെ ചില്ലയിലിരുന്ന്
നീ കൊക്കുരുമ്മി ചിലക്കുമ്പോൾ
എന്നിൽ ജീവചൈതന്യം
പടർന്നുയരുന്നു.
എന്റെ ശാഖകളിൽ
പുതു വസന്തവുമായി
സപ്തവർണ്ണങ്ങളുടെ പൂക്കൾ വിരിയുന്നു.
ഞാനിപ്പോൾ വൈദ്യുത സംഖ്യകളായി
വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
പ്രഭാത വന്ദനവുമായി
ഒരു കോപ്പ ചുടുചായ
നീ എന്റെ കീ ബോർഡിൽ വച്ചിരിക്കുന്നു.
നിന്റെ ചിരിയും പരിഭവങ്ങളും
എന്റെ ഹൃദയത്തിനകത്ത്‌
പൊട്ടിവിടരുന്നു.

Comments

  1. നമുക്കു തമ്മിൽ ദൂരങ്ങളാണു കൂടുതൽ
    പക്ഷെ ഇത്രയടുത്ത്‌
    എന്റെ അരികിൽ ആരുമില്ല.

    ReplyDelete
  2. "നമുക്കു തമ്മിൽ ദൂരങ്ങളാണു കൂടുതൽ
    പക്ഷെ ഇത്രയടുത്ത്‌
    എന്റെ അരികിൽ ആരുമില്ല..."

    ആ അടുപ്പത്തിന്റെ ആഴം വ്യക്തമാക്കുന്ന വരികള്‍ ഏറെ ഇഷ്ടമായി ഭാനൂ....

    ReplyDelete
  3. അകലങ്ങൾ വിരഹമുണ്ടാക്കുന്നില്ല ഇപ്പോൾ, അടുത്തിരുന്ന് കൊക്കുരുമ്മി ചിലക്കാനാവുന്നു. എന്തോ ഇടശ്ശേരിയുടെ വരികൾ ഓർത്ത് പോയി, ‘എന്നെക്കുറിച്ചു പുലമ്പുവാനും എന്നെക്കുറിച്ചു കലമ്പു വാനും, എൻ കർമ്മകാണ്ഡം മുഖരമാക്കീടാനും ( ഇല്ലാതെയായോരു )കൂട്ടുകാരി‘ നല്ല കവിത ഭാനൂ.

    ReplyDelete
  4. "നമുക്കു തമ്മിൽ ദൂരങ്ങളാണു കൂടുതൽ
    പക്ഷെ ഇത്രയടുത്ത്‌
    എന്റെ അരികിൽ ആരുമില്ല"

    എത്ര അകലെ എന്നതല്ല, എത്ര അടുത്തിരിക്കുന്നു എന്നതു തന്നെയാണ് പ്രധാനം‌.
    മനസ്സിനെ സ്പർശിക്കുന്ന വരികൾ. കവിത നന്നായിട്ടുണ്ട്. തലക്കെട്ടും ഇഷ്ടമായി.

    ReplyDelete
  5. നല്ല ഇ-കൂട്ടുകാരി. നന്നായിരിക്കുന്നു.

    ReplyDelete
  6. മനസ്സിനെ മഥിക്കുന്ന അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍.ആശംസകള്‍.

    ReplyDelete
  7. സുന്ദരമായ വരികൾ.

    ReplyDelete
  8. മനസ്സില്‍ തട്ടുന്നു ഈ വരികള്‍...
    നല്ല കൂട്ടുകാരികള്‍...

    ReplyDelete
  9. വിചിത്രമായ പ്രണയത്തെ..
    നന്നായി വരച്ചിട്ടിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  10. "ദൂരങ്ങള്‍ കാണും മന കണ്ണ് കൊണ്ടിത്ര ചാരത്തു -
    തന്നെ നീ ഉണ്ട് എന്നറിഞ്ഞു ഞാന്‍ !!"

    ReplyDelete
  11. പ്രണയ സുഗന്ധം വീണ്ടും ഹൃദയത്തില്‍ ഉണര്‍ത്തിയതിന് നന്ദി.

    ഭാനുവേട്ടാ, ആരാണ്‌ ഈ-കൂട്ടുകാരി? എന്നോടു പറഞ്ഞോളൂ, ഞാന്‍ ആരോടും പറയില്ല. :)

    ReplyDelete
  12. നിന്റെ ചിരിയും പരിഭവങ്ങളും
    എന്റെ ഹൃദയത്തിനകത്ത്‌
    പൊട്ടിവിടരുന്നു.

    ReplyDelete
  13. ഭൂമിയുടെ മറുപുറമിരുന്ന്
    വാചാലയാകുന്ന എന്റെ കൂട്ടുകാരി,

    world is flat & so close ......

    കണ്‍മുന്നിലെത്താതെ മനസ്സിന്റെ സ്പന്ദനം അറിയുന്ന കൂട്ടുകാരി..
    പരിഭവമില്ലാതെ പരാതിയില്ലാതെ എന്നും കാത്തിരിക്കുന്ന കൂട്ടുകാരി!!
    എന്റെ മൊഴികളെ
    കൈക്കുമ്പിളിൽ കോരിയെടുത്ത്‌
    ഇതാ കവിത എന്നു നീ പറയുമ്പോൾ
    നീ തന്നെ യാണ്‌ കവിത എന്നു ഞാനറിയുന്നു....:)

    ReplyDelete
  14. e-relations കൂടി വരുന്ന കാലം.കവിത അതിനെ നന്നായി വരച്ചു.എങ്കിലും പഴയ മനസ്സായത് കൊണ്ടാവാം,ബന്ധങ്ങളുടെ ഇ പതിപ്പിനോടത്ര യോജിപ്പില്ല.

    ReplyDelete
  15. അറിയാതെ അറിയുന്ന സഖി...കാണാപ്പാടകലെയാണെങ്കിലും ഒരു നിശ്വാസമകലെ അവളുണ്ട്....നന്നായി...

    ReplyDelete
  16. "ഞാനിപ്പോൾ വൈദ്യുത സംഖ്യകളായി
    വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു"
    - വല്ലാത്ത ഫീലുള്ള വരികള്‍... ഹോ..!!

    "അകലെയേക്കാള്‍ അകലെയാകുന്നു നീ,
    അരികിലേക്കാള്‍ അരികിലാണത്ഭുതം"
    എന്ന് കവി പാടിയത് തന്നെയല്ലേ,
    "നമുക്കു തമ്മിൽ ദൂരങ്ങളാണു കൂടുതൽ
    പക്ഷെ ഇത്രയടുത്ത്‌
    എന്റെ അരികിൽ ആരുമില്ല"
    എന്ന് പറഞ്ഞപ്പോള്‍ അര്‍ത്ഥമാക്കിയത്?
    മുഖം തിരിക്കുമ്പോള്‍ അവളുടെ നിശ്വാസം കവിളില്‍ തട്ടുമെങ്കില്‍, ഇനി അവള്‍ ഈ ഭൂമിയില്‍ തന്നെ ഇല്ലെങ്കിലെന്ത്?

    ReplyDelete
  17. നല്ല വരികള്‍..സംശുദ്ധമായ ഭാവന..

    ReplyDelete
  18. "നമുക്കു തമ്മിൽ ദൂരങ്ങളാണു കൂടുതൽ
    പക്ഷെ ഇത്രയടുത്ത്‌
    എന്റെ അരികിൽ ആരുമില്ല"


    ഇത് കലക്കി !!

    ReplyDelete
  19. കാണാമറയത്തെ സ്നേഹങ്ങള്‍ക്ക്
    എന്തൊരു ചൂടാണ്. ചുടുചായ പോലെ.
    ഒറ്റക്കാവുന്ന നിമിഷങ്ങളെ
    ഉന്‍മാദത്തിലേക്കും സന്തോഷത്തിലേക്കും
    നാടു കടത്തുന്നു അകലെയാവുമ്പോഴും
    അരികിലാവുന്ന കൂട്ടുകാര്‍.
    സന്തോഷം നേരുന്നു.
    ബന്ധങ്ങള്‍ക്ക് സഹജമായ
    വ്യക്തിപരതയുടെ കിളിവാതിലില്‍
    ഒതുങ്ങാതെ ആകാശത്തോളം പരക്കട്ടെ
    സൌഹൃദത്തിന്റെ സൂര്യന്‍.

    ReplyDelete
  20. ഇഷ്ടപ്പെട്ടു കവിത.

    ReplyDelete
  21. വായിക്കാന്‍ വൈകി. പക്ഷെ വായനയുടെ സൌന്ദര്യം നിറഞ്ഞ് ഒഴുകകയാണ്. അത്രയും ഫീല്‍ ഉണ്ട് ഓരോ വരികളിലും.

    ReplyDelete

Post a Comment

Popular posts from this blog

ആരാണ് രക്തസാക്ഷി?

പ്രണയം വിപ്ലവമാണ്

സ്നേഹം എന്നാല്‍ എന്താണ്?