ഇരകള്‍ മൊഴിഞ്ഞത്


സഹതപിക്കുവാനും
കണ്ണീരൊഴുക്കുവാനും
ഹതഭാഗ്യരായി ജനിച്ചു വീണവരല്ല ഞങ്ങള്‍.
മുന്‍പോട്ടു നടക്കും മുന്‍പ്
നോക്കുക... 
ഞങ്ങളുടെ കണ്ണില്‍
മുട്ടിലിഴയുന്ന ഒരു ഭൂമി
ഒച്ചവക്കാത്ത ഒരാള്‍ക്കൂട്ടം
വൈകൃതം വന്ന ഒരു മനുഷ്യവംശം
ഉറങ്ങികിടക്കുന്നത് കാണാം.
സഹതപിക്കുക
നിങ്ങള്‍ നിങ്ങളെ പ്രതി.
അറ്റമില്ലാത്ത നിങ്ങളുടെ ആര്‍ത്തിയെ പ്രതി.
ലജ്ജിക്കുക
സ്വയം
നിന്റെ അഹന്തയെ പ്രതി.

Comments

 1. എന്‍ഡോസള്‍ഫാന്‍ - ഇരകളുടെ രണ്ടു വാക്ക് എന്ന ഉമേഷ്‌ പീലിക്കോടിന്റെ കവിതയ്ക്ക് അനുബന്ധം.

  ReplyDelete
 2. നന്നായിട്ടുണ്ട് മാഷേ .. എന്റെ കവിതയെക്കാള്‍ വളരെ ഗംഭീരം !! ആശംസകള്‍

  ReplyDelete
 3. ആർത്തിയും അഹന്തയും അടങ്ങുകില്ലാത്തതിനാൽ ഇത് ഇനിയും ആവർത്തിക്കും. എങ്കിലും പോരാട്ടം തുടർന്നു കൊണ്ടിരിക്കും. നല്ല കവിത.

  ReplyDelete
 4. സഹതപിക്കുക
  നിങ്ങള്‍ നിങ്ങളെ പ്രതി..
  sariyaayi paranju.

  ReplyDelete
 5. Rosham nannayittund...but onnu chodhichotte..kavithayezhuthu ano hobby????enthanelum nallathanu..keep it up....

  ReplyDelete
 6. അറ്റമില്ലാത്ത ആര്‍ത്തിയും സ്വാര്‍ഥതയും സ്വന്തമായുള്ള നമ്മളെ പ്രതി അവര്‍ സഹതപിക്കുന്നു.സഖാവെ വളരെയേറെ ഇഷ്ടമായി ഈ കവിത.എനിക്കും എന്‍റെ ഭാര്യക്കും കുട്ടികള്‍ക്കും പ്രശ്നം അല്ലാത്തിടത്തോളം ഒന്നും ഒരു പ്രശ്നമല്ല.endosulfano അതൊക്കെ അങ്ങ് ദൂരെ അല്ലെ..ആ എന്ത് ചെയ്യാനാ? വാര്‍ത്തയില്‍ കണ്ടു..അത്ര തന്നെ..നമ്മുടെ ഈ മനോഭാവം എന്നെങ്കിലും മാറുമോ..

  ReplyDelete
 7. സഹതപിക്കുക നിങ്ങള്‍ നിങ്ങളെയോര്‍ത്ത്!!!
  എന്നെച്ചൊല്ലി കരയേണ്ടാ നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവീന്‍ എന്ന് യേശു പറഞ്ഞതുപോലെ

  ReplyDelete
 8. എന്‍ഡോസള്‍ഫാന്‍ ദുരന്തം ഏറ്റുവാങ്ങിയ മനുഷ്യരെ പ്രതി സഹതപിച്ചു കൊണ്ടുള്ള ലേഖനങ്ങളും കവിതകളും ഒരുപാട് വായിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ നമ്മളെ പ്രതി സഹതപിക്കുന്ന, നമ്മുടെ ആർത്തിയേയും അഹന്തയേയും പരിഹസിക്കുന്ന കവിത ആദ്യമായിട്ടാണ്‌ വായിക്കുന്നത്. വ്യത്യസ്തവും ശക്തവുമായ പ്രതികരണം. കവിയുടെ രോഷം വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു. കാലികപ്രാധാന്യമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായി, മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് കവിതയുടെ രൂപത്തില്‍ പ്രതികരിക്കുക എളുപ്പമല്ല. കവിത മനസ്സിനെ അസ്വസ്തമാക്കി. അഭിനന്ദങ്ങള്‍.

  ReplyDelete
 9. ഇന്ന് ഞാന്‍ നാളെ നീ എന്നോര്‍ത്തും അവര്‍ നമ്മോടു സഹതപിക്കുന്നുണ്ടാവും....
  ഇരകളുടെ രണ്ടു വാക്ക് എന്ന ഉമേഷ്‌ പീലിക്കോടിന്റെ കവിതയും
  അതിനു അനുബന്ധമായുള്ള ഈ കവിതയും ഒന്നിനൊന്നു മികച്ചതായി തോന്നുന്നു...
  രണ്ടു കവികള്‍ക്കും അഭിനന്ദനങ്ങള്‍....

  ReplyDelete
 10. ജീ യെ അനുസ്മരിക്കു മാറ് കവിതയ്ക്ക് നന്ദി

  ഇനിയും എഴ്തുത്തു തുടരട്ടെ

  ReplyDelete
 11. വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍
  കാലിക പ്രസക്തം
  ആശംസകള്‍

  ReplyDelete
 12. മനുഷ്യൻ അവന്റെ സ്വാർത്ഥ താൽ‌പ്പര്യങ്ങൾക്കു വേണ്ടി അവന്റെ തന്നെ നില നിൽ‌പ്പിനാണു മഴു വയ്ക്കുന്നതെന്നറിയുന്നില്ലാ..ഒരു ബോധവൽക്കരണം എങ്ങനെ സാധ്യാമാകും...

  നല്ല കവിത

  ReplyDelete
 13. ലജ്ജിക്കുക
  സ്വയം
  നിന്റെ അഹന്തയെ പ്രതി.

  ReplyDelete
 14. എല്ലാ ഇരകളും എന്നെന്നും പറഞ്ഞത്.....അഭിനന്ദനങ്ങൾ, ഭാനു.

  ReplyDelete
 15. വളരെ നല്ല കവിത ഭാനു.


  ശരിയാണ്


  സഹതപിക്കുവാനും
  കണ്ണീരൊഴുക്കുവാനും
  ഹതഭാഗ്യരായി ജനിച്ചു വീണവരല്ല ഞങ്ങള്‍.

  എന്തു ക്രൂരതയാണ് കാട്ടിയത്..

  ReplyDelete
 16. സഹതപിക്കുവാനും ചിത്രം പിടിക്കുവാനും പ്രസ്താവന ഇറക്കുവാനും ചെല്ലുന്നവരെ ആട്ടിയിറക്കാൻ അവർക്ക് കഴിയട്ടെ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?