മുറിവുകള്‍

ആകാശത്തെ
കൈലേസില്‍ ഒപ്പിയെടുക്കാം
നക്ഷത്രങ്ങളെ
ഊതിക്കെടുത്താം
നിന്‍റെ നോവുകളെ
ഒപ്പിയെടുക്കാനോ
ഊതിക്കെടുത്താനോ
ഞാന്‍ അശക്തന്‍

നിന്‍റെ പാദങ്ങള്‍
എന്‍റെ കൈത്തലത്തില്‍ വെച്ചോളൂ
എന്‍റെ നെഞ്ചിന്‍ കൂടുകൊണ്ടു പുതച്ചോളൂ
അത്രയും കരുതല്‍ എനിക്കാവാം

ഉടഞ്ഞ മഴവില്‍
പെറുക്കിയെടുത്ത്‌ ചേര്‍ത്തുവെയ്ക്കാം
ഉടഞ്ഞുപോയ നിന്‍റെ സ്വപ്നങ്ങള്‍
എന്‍റെ വിരലുകളില്‍ ഒതുങ്ങുകില്ല.

നിലാവിനെ ചുരുട്ടിയെടുത്ത്‌
നിന്‍റെ നേത്രങ്ങളില്‍ വിരിക്കാം
കെട്ടുപോയ സൂര്യനെ കത്തിച്ചുവെയ്ക്കാം
വെന്ത ഭൂമിയില്‍
കുളിര്‍മഴയായി പെയ്തിറങ്ങാം
നിന്‍റെ നെറ്റിയിലെ ചോര തുടയ്ക്കാം
ഹൃദയത്തിലേറ്റ മുറിവുകള്‍
ഉണക്കാനാവില്ല.

എന്നെ നീ എന്തുവേണമെങ്കിലും വിളിച്ചോളൂ
ശത്രുപക്ഷത്തോടൊപ്പം
ശാപത്തീയില്‍ എറിയരുത്‌.

Comments

 1. നിലാവിനെ ചുരുട്ടിയെടുത്ത്‌
  നിന്‍റെ നേത്രങ്ങളില്‍ വിരിക്കാം.....നല്ല വരികള്‍

  ReplyDelete
 2. സുന്ദരമായ കവിത.അല്ലെങ്കിലും ഭാനു മാഷിന്റെ കവിതയെ വിലയിരുത്താന്‍ ഉള്ള വിവരം ഒന്നും എനിക്കില്ല.എല്ലാ ആശംസകളും.

  ReplyDelete
 3. കുളിര്‍മഴയായി പെയ്തിറങ്ങുവാന്‍ പറ്റിയ ഹൃദ്യമായ വരികള്‍

  ReplyDelete
 4. മനസ്സില്‍ പ്രണയം പെയ്തിറങ്ങുമ്പോള്‍,
  ഹൃദ്യമാകുന്നു കവിത....

  ReplyDelete
 5. കവിത എവിടെനിന്ന് വരുന്നു? ഇത്ര മധുരത്തോടെ!

  ReplyDelete
 6. എന്നെ നീ എന്തുവേണമെങ്കിലും വിളിച്ചോളൂ
  ശത്രുപക്ഷത്തോടൊപ്പം
  ശാപത്തീയില്‍ എറിയരുത്‌.

  ഹൃദ്യം.

  ReplyDelete
 7. ഉടഞ്ഞ മഴവില്‍
  പെറുക്കിയെടുത്ത്‌ ചേര്‍ത്തുവെയ്ക്കാം

  നിലാവിനെ ചുരുട്ടിയെടുത്ത്‌
  നിന്‍റെ നേത്രങ്ങളില്‍ വിരിക്കാം

  നല്ല നല്ല ഭാവനകൾ കേട്ടൊ ഭായ്

  ReplyDelete
 8. എല്ലാ പുരുഷന്മാരും ശത്രുപക്ഷത്തല്ലല്ലോ! അവൾക്കൊപ്പം പൊരുതുന്നവരും തൂണയാവുന്നവരും ഉണ്ടല്ലോ. ഇഷ്ടപ്പെട്ടു.

  ReplyDelete
 9. നല്ല വരികൾ ഭാനു. വേദന കണ്ട് നൊന്ത് വിനയത്തോടെ, എന്തു ചെയ്യേണ്ടൂ എന്നറിയാതെ നിസ്സഹായനായി തന്നെക്കൊണ്ടാവുന്നതിന്റെ പരമാവധി കൈത്തലം മുന്നോട്ടു നീട്ടി, തണുപ്പിക്കാൻ ആശ്വസിപ്പിക്കാൻ പെടാപ്പാടു പെടുന്ന മനസ്സ്.. ശരിക്കു വരഞ്ഞു.

  ReplyDelete
 10. എന്തും ചെയ്യാം എന്നു കരുതുമ്പോഴും നിസ്സഹായരായ് നിൽക്കേണ്ടി വരുന്ന സന്ദർഭങ്ങൾ...

  എന്നെ നീ എന്തുവേണമെങ്കിലും വിളിച്ചോളൂ
  ശത്രുപക്ഷത്തോടൊപ്പം
  ശാപത്തീയില്‍ എറിയരുത്‌.

  ഏറ്റവും ഇഷ്ടപ്പെട്ട വരികൾ

  ReplyDelete
 11. നിന്‍റെ നെറ്റിയിലെ ചോര തുടയ്ക്കാം
  ഹൃദയത്തിലേറ്റ മുറിവുകള്‍
  ഉണക്കാനാവില്ല.

  എനിക്കിഷ്ടമായത് ഈ വരികള്‍

  ReplyDelete
 12. ആലങ്കാരികമായി പറഞ്ഞ കവിത...

  ReplyDelete
 13. ഞാൻ ആയിരം വസന്തങ്ങൾക്ക് കാതോർത്തിരിക്കുകയായിരുന്നു അപ്പോളാണീ മഴവില്ലുകണ്ടത് .സന്തോഷം...

  ReplyDelete
 14. കൊള്ളാം പ്രണയ സാഭല്യം നേരുന്നു

  ReplyDelete
 15. മനുഷ്യ മനസ്സിന്റെ ആ സ്വാഭാവിക
  വിഹ്വലതകളെ ബിംബകല്പനകളാല്‍
  തീവ്രതയോടെ ആവിഷ്ക്കരിച്ചിരിക്കുന്ന
  ഒരു മികച്ച കവിത

  ReplyDelete
 16. വെന്ത ഭൂമിയില്‍
  കുളിര്‍മഴയായി പെയ്തിറങ്ങാം
  നിന്‍റെ നെറ്റിയിലെ ചോര തുടയ്ക്കാം
  ഹൃദയത്തിലേറ്റ മുറിവുകള്‍
  ഉണക്കാനാവില്ല.

  ReplyDelete
 17. ഉണങ്ങാത്ത മുറിവുകളുമായി ജീവിതം തള്ളി നീക്കുന്ന ആലംബഹീനരായ എല്ലാവര്‍ക്കുമായി ഈ കവിതയും ആസ്വാദനങ്ങളും സമര്‍പ്പിക്കുന്നു.

  ReplyDelete
 18. സമൂഹത്തിന്റെ ക്രൂരത ഏറ്റുവാങ്ങി മുറിവേറ്റ മനസ്സുമായി ജീവിക്കുന്ന നിസ്സാഹയരായ എത്രയോ പെണ്‍കുട്ടികള്‍‍. അവരോടുള്ള കാരുണ്യവും കരുതലും കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു.

  ശ്രീമാഷ്‌ പറഞ്ഞതു പോലെ "എല്ലാ പുരുഷന്മാരും ശത്രുപക്ഷത്തല്ലല്ലോ! അവൾക്കൊപ്പം പൊരുതുന്നവരും തൂണയാവുന്നവരും ഉണ്ടല്ലോ" എന്നു കാണുമ്പോള്‍ ഒരു ആശ്വാസം. ഇഷ്ടമായി.

  ReplyDelete
 19. "ഉടഞ്ഞ മഴവില്‍
  പെറുക്കിയെടുത്ത്‌ ചേര്‍ത്തുവെയ്ക്കാം
  ഉടഞ്ഞുപോയ നിന്‍റെ സ്വപ്നങ്ങള്‍
  എന്‍റെ വിരലുകളില്‍ ഒതുങ്ങുകില്ല"

  കവിത ഇഷ്ടമായി...

  ReplyDelete
 20. ആകാശത്തെ
  കൈലേസില്‍ ഒപ്പിയെടുക്കാം
  നക്ഷത്രങ്ങളെ
  ഊതിക്കെടുത്താം
  നിന്‍റെ നോവുകളെ
  ഒപ്പിയെടുക്കാനോ
  ഊതിക്കെടുത്താനോ
  ഞാന്‍ അശക്തന്‍

  നല്ല നല്ല വരികള്‍

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?