ഹാജി അലി


കരയെ കുടഞ്ഞു കളഞ്ഞു
സമുദ്രത്തില്‍ കാല്‍ കഴുകി
ഹാജി അലി നില്‍‌ക്കുന്നു.
ഈശ്വരനെ തേടി വന്നവന്റെ കയ്യില്‍ 
മനുഷ്യനെ തിരിച്ചേ ല്പിക്കുവാന്‍ 
അടക്കാത്ത ഒരു കമാനം.

തിരക്കിലെങ്ങോ കളഞ്ഞുപോയ
കാഴ്ച തിരഞ്ഞോ 

ജനാവലിയുടെ ഈ ഒഴുക്ക്?
മതാന്ധത വന്നവന്റെ കണ്ണില്‍
തൈലം പുരട്ടുമോ ഹാജി അലി ?

കാറ്റ് പോലും 
ഇവിടെ ആശ്വസിച്ചു നില്‍‌ക്കുന്നുവല്ലോ...
മന്ത്രങ്ങളോ ഈശ്വര സ്തുതിയോ ഇല്ലാതെ
നീ നല്‍കുന്ന സമാധാനം
ശിരസ്സില്‍ അണിഞ്ഞു 

പ്രിയ ഹാജി അലി
ഞാന്‍ നിന്റെ പടി കടക്കുന്നു.

എന്നെ പലതായി മുറിച്ചു തള്ളുന്ന
ഈ നഗരത്തിലേക്ക്...
ഇനിയും വരും ഞാന്‍ നിന്റെ അരികിലേക്ക്
എന്നെ ഞാനായി കാണാന്‍.
Comments

 1. മുംബൈ വര്‍ളിയിലെ ഹാജി അലി ദര്‍ഗയില്‍ ചിലവിട്ട നിമിഷങ്ങളുടെ സ്മരണയില്‍...

  ReplyDelete
 2. നല്ല കവിത...
  കാറ്റ് പോലും
  ഇവിടെ ആശ്വസിച്ചു നില്‍‌ക്കുന്നുവല്ലോ
  ee varikal ere ishttamaayi.

  ReplyDelete
 3. കാണാത്ത ദർഗ കണ്ടു പടിയിറങ്ങി ആശ്വാസത്തിന്റെ നിശ്വാസമായി എന്റെ മനസ്സും പടിയിറങ്ങി...

  നന്നായി പറഞ്ഞൂട്ടോ ഏട്ടാ

  ReplyDelete
 4. മന്ത്രങ്ങളോ ഈശ്വര സ്തുതിയോ ഇല്ലാതെ
  നീ നല്‍കുന്ന സമാധാനം
  ശിരസ്സില്‍ അണിഞ്ഞു
  പ്രിയ ഹാജി അലി
  ഞാന്‍ നിന്റെ പടി കടക്കുന്നു.......

  നന്നായിട്ടുണ്ട്ട്ടോ..എനിക്കിഷ്ട്ടപ്പെട്ടു
  വേറിട്ട ശൈലി കൊണ്ട് വ്യത്യസ്ഥം.
  ഒത്തിരിയാശംസകള്‍..!!

  ReplyDelete
 5. നല്ല കവിത ഭാനു മാഷേ. മുംബയിലെ ഹാജി അലി ഒരു അനുഭവം ആണ്.

  ReplyDelete
 6. valare nannayittundu...... bhavukangal.......

  ReplyDelete
 7. കാറ്റ് പോലും
  ഇവിടെ ആശ്വസിച്ചു നില്‍‌ക്കുന്നുവല്ലോ...
  മന്ത്രങ്ങളോ ഈശ്വര സ്തുതിയോ ഇല്ലാതെ
  നീ നല്‍കുന്ന സമാധാനം
  ശിരസ്സില്‍ അണിഞ്ഞു
  പ്രിയ ഹാജി അലി
  ഞാന്‍ നിന്റെ പടി കടക്കുന്നു. ഇനിയും വരും ഞാന്‍ നിന്റെ അരികിലേക്ക്
  എന്നെ ഞാനായി കാണാന്‍.........
  ..............................
  .............................


  ഇഷ്ടപ്പെട്ടു. :)

  ReplyDelete
 8. വിശ്വാസികളുടേയും അല്ലാത്തവരുടേയും മനസ്സില്‍ ഒരുപോലെ ഇടം നേടിയ സ്ഥലമാണിതെന്ന് കേട്ടിട്ടുണ്ട്. കാറ്റിനു പോലും ആശ്വാസം കിട്ടുന്ന ഈ പുണ്യസ്ഥലം സന്ദര്‍ശിക്കണമെന്ന് ആഗ്രഹം തോന്നുന്നു. ഈ കവിത വായിച്ചപ്പോള്‍ ഹാജി അലിയെ കുറിച്ചുള്ള ഒരു പാട്ട് ഓര്‍മ്മ വന്നു.

  വ്യത്യസ്തമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു അഭിനന്ദനങ്ങള്‍.

  ReplyDelete
 9. കാറ്റ് പോലും
  ഇവിടെ ആശ്വസിച്ചു നില്‍‌ക്കുന്നുവല്ലോ...

  ചില വരികള്‍ അസ്സലായി!

  ReplyDelete
 10. നിര നിരയായിരുന്ന കുഷ്ടരോഗികളുടെ പിച്ചപ്പാത്രത്തിലേക്കു നാണയത്തുട്ട് നിക്ഷേപിച്ചു പോരുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കാമായിരുന്നു.ദൈവം ടാറ്റാ പറയുന്നത് കാണാൻ!

  ReplyDelete
 11. കവിത ശാന്തി പകരുന്നു.

  ReplyDelete
 12. അതിന്റെ കാഴ്ച്ചക്കൊപ്പം മഹാലക്ഷ്മി ക്ഷത്രത്തിനെ മുനമ്പും കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന കാഴ്ചയും ഭാനു കണ്ടില്ലേ നല്ല കവിത

  ReplyDelete
 13. Bhanu, a different subject and you achieved the target.

  ReplyDelete
 14. ശാന്തിയുണ്ടാകട്ടെ....

  ReplyDelete
 15. മതാന്ധത വന്നവന്റെ കണ്ണില്‍
  തൈലം പുരട്ടുമോ ഹാജി അലി ?

  ReplyDelete
 16. njnum varunnu Haji ali kanan. ee kavithude ormayumayi

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?