പ്രണയത്തടവുകാരന്‍


തടവില്‍
കൈവിലങ്ങുകളെ ഞാന്‍ ഉമ്മ വെച്ചു.
പ്രണയമേ.., 
നിന്റെ കാരാഗൃഹത്തിനെന്റെ അഭിവാദനം

പര്‍വ്വതങ്ങള്‍ താണ്ടി 
നഗ്നപാദനായി ഞാന്‍ വന്നത്
നിന്റെ തടവറയില്‍,
ഇരുളില്‍, 
ഏകാന്തതയില്‍
ചാട്ടയടിയേറ്റ് അവശനായി
നിന്റെ പേര്‍ മാത്രം ഉച്ചരിച്ചു
നിന്റെ കാരുണ്യത്തിനു
കൈക്കുമ്പിള്‍ നീട്ടുവാന്‍.

മൃത്യുവിന്റെ ചെങ്കടലിനു മീതെ
ഒറ്റക്കാലില്‍ കെട്ടിത്തൂക്കി
പ്രണയമേ 
നീ എന്നെ ശിക്ഷിച്ചുകൊള്‍ക...
കയ്പുനീരും മുള്‍ക്കിരീടവും തന്ന്‌ 
നീ ആനന്ദിക്കുവിന്‍
നിന്റെ വിഷസര്‍പ്പങ്ങള്‍
എന്റെ മൂര്‍ദ്ധാവില്‍ തന്നെ ദംശിച്ചിടട്ടെ...

മുള്‍മെത്തയില്‍ ചോരയിറ്റുന്ന ദേഹവുമായി
ഞാനുറങ്ങുമ്പോള്‍ നിന്റെ കരങ്ങളുടെ
ഊഷ്മളത ഞാനറിയും
അപ്പോള്‍
എന്റെ നഗ്നതയില്‍
ഓരോ ചോരത്തുള്ളിയും
ഓരോ ചെമ്പനീര്‍ പുഷ്പങ്ങളായി
പൊട്ടിവിടരും.
ഞാന്‍ ചുവന്ന പൂക്കളുടെ ഒരു വന്മരമാകും.
വരും കാലങ്ങളില്‍ എല്ലാ പ്രണയങ്ങള്‍ക്കും
നെറുകയില്‍ ചൂടാന്‍...

Comments

 1. രാജകുമാരിയെ പ്രണയിച്ച കുറ്റത്തിനു തടവിലാക്കപ്പെട്ട കവി ബില്‍‌ഹണന്‍ പ്രണയ കവിതകള്‍ക്കൊണ്ട് തടവറ ഭേദിച്ചു.
  ആ പ്രണയധീരന് ഈ കവിത സമര്‍പ്പിക്കുന്നു.

  ReplyDelete
 2. ഈ ചുവപ്പന്‍ പ്രണയത്തിനു എന്റെ അഭിവാദ്യങ്ങള്‍.

  ReplyDelete
 3. പ്രണയത്തിന്റെ ചോരയിറ്റുന്ന ഹൃദയം. കവി.

  ReplyDelete
 4. മൃത്യുവിന്റെ ചെങ്കടലിനു മീതെ
  ഒറ്റക്കാലില്‍ കെട്ടിത്തൂക്കി
  പ്രണയമേ
  നീ എന്നെ ശിക്ഷിച്ചുകൊള്‍ക...
  ധീരനായ ഒരു പ്രണയപ്പടയാളിയുടെ വാക്കുകള്‍ ..
  വളരെ ഹൃദ്യം.

  ReplyDelete
 5. ഏതോ അലസ നിമിഷത്തില്‍
  എന്നെ വിട്ടുപോയ വിസ്മയമേ...
  എന്റെ പ്രണയമേ ..
  ഇപ്പോഴും നീ അരികിലുണ്ടായിരുന്നെങ്കില്‍...

  ReplyDelete
 6. ചുവപ്പ് പ്രണയം...

  എന്റെ പ്രണയമേ ..
  ഇപ്പോഴും നീ അരികിലുണ്ടായിരുന്നെങ്കില്‍...

  ReplyDelete
 7. വരും കാലങ്ങളില്‍ എല്ലാ പ്രണയങ്ങള്‍ക്കും
  നെറുകയില്‍ ചൂടാന്‍...ചുവന്ന പൂക്കളുടെ ഒരു വന്മരമാകുന്ന ഈ കവിതാ ചിന്തക്ക് എന്റെ ഭാവുകങ്ങൾ

  ReplyDelete
 8. അത് ശരിയാണ്, കാലങ്ങൾ ചൂടുകയും ചെയ്യുന്നുവല്ലോ.

  ReplyDelete
 9. പ്രണയത്തില്‍ വിപ്ലവമോ :)

  ReplyDelete
 10. വരും കാലങ്ങളില്‍ എല്ലാ പ്രണയങ്ങള്‍ക്കും
  നെറുകയില്‍ ചൂടാന്‍... ഭാനുവിന്‍റെ കവിത എന്ന് ഞാന്‍ പറയുന്നു.

  ReplyDelete
 11. @കുസുമം ആര്‍ പുന്നപ്ര said...
  അയ്യോ ചേച്ചി... അത്രക്കൊന്നും ഗുണമില്ല. ഞാന്‍ ഒരു പാവം.

  ReplyDelete
 12. പ്രണയത്തിന്റെ ഈ ചുവന്നപുഷ്പം ഞാനെന്റെ നെഞ്ചോട് ചേര്‍ക്കുന്നു..

  ReplyDelete
 13. പ്രണയ കവിത മനോഹരം

  ReplyDelete
 14. എന്റമ്മോ ഇങ്ങനേയും പ്രണയിക്കുന്നോ പ്രണയത്തിന്റെ അടിവേരു ആഴങ്ങളിലേക്കിറങ്ങിയ പോലുണ്ട് നല്ല വരികൾ ഇതു വായിച്ചപ്പോൾ പ്രണയത്തിന്റെ നിർവൃതിയിൽ ആന്ദ പുളകിതയായി..ഞാൻ... ആശംസകൾ..

  ReplyDelete
 15. ഞാന്‍ എന്റെ അന്ത്യ നിമിഷങ്ങളിലാണ്
  എന്റെ മരണം ആസന്നമായിരിക്കുന്നു
  എന്നിട്ടും അത്ഭുതമെന്ന് പറയട്ടെ
  ദൈവങ്ങളെ വിട്ട് എന്റെ മനസ്സ്
  അവളിലേക്ക് മാത്രമാണ് ഓടിയടുക്കുന്നത്

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?