ശ്രീ കുരുംബഭഗവതി

ഒളിച്ചുകളിക്കാന്‍ ഇഷ്ടമുള്ള
എന്റെ പെണ്ണിനെ
പതിവുപോലെ കട്ടില്‍ ചുവട്ടിലും
കതകിനു പുറകിലും
മച്ചിന്‍ പുറത്തും
കുടത്തിലും
ഉറിയിലും
ഒക്കെ പരതി.
പരതി
പരതി
കൈ കറുത്ത്
മാറാല പിടിച്ച മുഖവുമായി ഇരിക്കുമ്പോള്‍
അവളുടെ കിന്നാരം വന്നു പറഞ്ഞു -
ചെക്കാ ഞാന്‍ ഇവിടുണ്ട്.
നോക്കുമ്പോഴുണ്ട്
എന്റെ നെഞ്ചില്‍
അവളുടെ വാര്‍‌മുടി.

അമ്പടി കേമീ!!
ഞാനറിയാതെ
എന്റെ നെഞ്ചറിയാതെ
എപ്പോള്‍ കേറി ഒളിച്ചു?

കൈകള്‍ക്കൊണ്ട് ഒതുക്കിപ്പിടിച്ചു
കുറുമ്പത്തി പെണ്ണിന്റെ
കുഞ്ഞിക്കുറുമ്പിലൊരുമ്മ കൊടുത്തു.

അപ്പോള്‍
അവളൊരു
ശ്രീ കുരുംബഭഗവതിയായി.

Comments

 1. കാളിയെ പറ്റി. കാളിദാസന്‍.

  ReplyDelete
 2. ഇത് കുരുംബയെപ്പറ്റി കുരുംബദാസനാണോ?

  ReplyDelete
 3. ഭാനൂ, നന്നായീട്ടോ, ആ ഒളിച്ചുകളിയുടെ ഒരു ഫീല്‍ ഉണ്ടല്ലോ, അത് ശരിക്കും തോന്നുന്നുണ്ട്. കുറുമ്പിയെക്കാണാഞ്ഞ് ഉറിയിലും തിരയുന്ന....

  ReplyDelete
 4. ഭഗവതി നെഞ്ചകത്തുണ്ടായിരിക്കട്ടേ, കരുണയായി,കുറുമ്പായി, കവിതക്കരിമ്പായി.

  ReplyDelete
 5. കവിത ഇഷ്ടമായി

  ReplyDelete
 6. ദൈവം എല്ലായിടത്തും ഉണ്ട് എന്നല്ലേ പിന്നെതിനു ഉറിയില്‍ വരെ പോയി തപ്പി നോക്കി .. എല്ലായിടത്തും എന്നത് കൊണ്ട് ഉരിയിലെന്കിലും കാണുമായിരിക്കും എന്നാകും അല്ലെ.. ഏതായാലും ആ ആദ്യ ഭാഗം വളരെ ഇഷ്ട്ടായി കഥയെ പോലെ കവിതയും സസ്പെന്‍സ് നിലനിര്‍ത്തി പറഞ്ഞിരിക്കുന്നു . ഒളിച്ചു കളിയുടെ ഭാഗം അതി ഗംഭീരം .ആദ്യം കരുതി പ്രണയത്തിലേക്കുള്ള വഴിമാറല്‍ ആണോ എന്ന് ..നല്ല വരികള്‍ പക്ഷെ ഈ ഭഗവതിയെ പറ്റി ആദ്യം കേള്‍ക്കുയാട്ടോ ....

  ReplyDelete
 7. കാളീദാസൻ...

  നല്ലൊരു അനുഭവം നല്ല വാക്കുകളിൽ ..ആശംസകൾ

  ReplyDelete
 8. "അപ്പോള്‍
  അവളൊരു
  ശ്രീ കുരുംബഭഗവതിയായി"
  പിന്നിട് കൈകളിലൂടൂർന്നിറങ്ങി
  അക്ഷരങ്ങളായി ഒഴുകിടുന്നു

  ReplyDelete
 9. “കുറുംബിയെക്കാണാന്‍ ഉറിയിലുംതപ്പണം”-എന്നല്ലേ പ്രമാണം...!
  (അങ്ങനേം ഒരുചൊല്ലുണ്ടായിരിക്കും.ഇല്ലങ്കി ദേ ഇപ്പൊ ഉണ്ടാക്കി..!)
  ...അവളൊരു
  ശ്രീ കുരുംബഭഗവതിയായി...
  അപ്പോള്‍ അവളുടെ ഭാവം എന്തായിരുന്നു..?
  രൌദ്രമോ...ശാന്തമോ...?

  ഇഷ്ട്ടപ്പെട്ടൂട്ടോ...
  ആശംസകള്‍...!!!

  ReplyDelete
 10. ദേവിയോട് പ്രണയമോ ?

  ReplyDelete
 11. മണ്ണിലും വിണ്ണിലും തൂണീലും തുരുമ്പിലും
  ദൈവമിരിക്കുന്നു..

  നന്നായിട്ടുണ്ട് ഭാനു..

  ReplyDelete
 12. ദേവനും ദേവിയും .............
  സങ്കല്‍പം
  ഭക്തിയിലും പ്രണയത്തിലും ഒരുപോലെ ........
  അസ്വാഭാവികം അവര്‍ണ്ണനീയം ........
  നല്ല വരികള്‍ ......

  ReplyDelete
 13. "നോക്കുമ്പോഴുണ്ട് എന്റെ നെഞ്ചില്‍ അവളുടെ വാര്‍‌മുടി."
  മനോഹരമായിരിക്കുനു.

  ആശംസകളോടെ
  satheeshharipad.blogspot.com

  ReplyDelete
 14. ചുഴലി ദീനം വന്ന് മറവി പറ്റിപോയ
  കാളിയും മറുതയും കാട്ടുദൈവങ്ങളോ...?
  കുലമഹിമയില്ലാത്ത കുറവനും പാണനും
  ചോരചീന്തി ചുറ്റി പ്രാണനില്‍ പ്രാര്‍ഥിച്ചും
  കണ്ണുരണ്ടും പൂട്ടി മിണ്ടാതിരുന്നതോ ...?
  നല്‍കുവാനല്‍പ്പവും കരുണയില്ലാഞ്ഞതോ..?

  ReplyDelete
 15. ഞാന്‍ നോക്കി നോക്കി
  അവളെ ഒരു പ്രതിമയാക്കി
  അങ്ങയെ
  ശ്രീ കുരുംബഭഗവതിയായി.

  ReplyDelete
 16. 'മാറാല പിടിച്ച മുഖവുമായി ഇരിക്കുമ്പോള്‍
  അവളുടെ കിന്നാരം വന്നു പറഞ്ഞു -
  ചെക്കാ ഞാന്‍ ഇവിടുണ്ട്.'

  നന്നായിരിക്കുന്നു..

  ReplyDelete
 17. "മാറാല പിടിച്ച മുഖവുമായി ഇരിക്കുമ്പോള്‍
  അവളുടെ കിന്നാരം വന്നു പറഞ്ഞു -
  ചെക്കാ ഞാന്‍ ഇവിടുണ്ട്."

  ഈ വരികള്‍ ഒരുപാടിഷ്ടമായി. കാളിയെ പറ്റി കാളിദാസന്‍ എന്നു മാറ്റി, സഖിയെ പറ്റി ഭാനുദാസന്‍ എന്നാക്കണം. ഇതൊരു കുഞ്ഞിക്കുറുമ്പുള്ള പ്രണയ കവിതയാണെന്നാണ്‌ എനിക്ക് തോന്നിയത്. ഒളിച്ചു കളി ശരിക്കും ആസ്വദിച്ചു.

  ReplyDelete
 18. ഒളിച്ചു കളിച്ചു..കളിച്ച് ..കളിച്ച്..ഒളിച്ചു

  ReplyDelete
 19. നെഞ്ചുംകുടും പൊളിച്ചു തുള്ളി ഉറയുന്നവളെ സുക്ഷിക്കണേ കളി കര്യമാക്കല്ലേ കളരിക്കള്‍ ഭാനുവേ

  ReplyDelete
 20. കവിത ഇഷ്ടമായി......

  ReplyDelete
 21. "ചെക്കാ ഞാന്‍ ഇവിടുണ്ട്" :))

  ReplyDelete
 22. ദൈവം എല്ലായിടത്തും കുടികൊള്ളുന്നു എന്നത് വർച്ചു കാട്ടുന്നതായി തോന്നി കവിത

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?