പ്രാര്‍ത്ഥനയായവള്‍
പുകഞ്ഞും പുകയാതെയും
നീറിയും ആളിയും
സ്വയം വെന്തും വേവിച്ചും
രുചികളായി പല പാത്രങ്ങളില്‍
തീന്മേശയില് ഭോഗിക്കപ്പെട്ട്
പല്ലുകള്‍ക്കിടയില്‍ നിന്നും
ഊരിയെടുത്തൊരു എല്ലായി
ചവച്ചരച്ച മാംസത്തുണ്ടായി
തുപ്പിത്തെറിപ്പിച്ച എച്ചിലായി
ഒതുക്കപ്പെട്ട നിലവിളിയായി
ചുമരുകള്‍ക്കിടയില്‍
വിറങ്ങലിച്ച്
പുകപിടിച്ച മോന്തായം പോലെ
കറുത്ത് കറുത്ത്
ഉപയോഗ ശൂന്യമായ
വീട്ടുപകരണം പോലെ
അടച്ചിട്ട മുറിയിലെ കട്ട ഇരുട്ടില്‍
വലിച്ചെറിയപ്പെട്ട്
കീറിപ്പറിഞ്ഞ മൌനത്തോടെ
ഒടുങ്ങും മുന്‍പ്
പ്രാര്‍ത്ഥനയായവള്‍...
നല്ല വരികള്‍ ഭാനു. ചൂഷണം ചെയ്യപ്പെടുന്നവളുടെ നേര്‍ചിത്രം. ചൂഷണം ചെയ്യപ്പെടുന്നവനെ പറ്റി വിലപിക്കാന്‍ ആരുമില്ലല്ലോ :)
ReplyDeleteഅതെ, പ്രാര്‍ത്ഥനയായവള്‍...
ReplyDeleteപ്രാര്‍ഥിക്കാന്‍ മാത്രം കഴിയുന്നവള്‍.
അവളുടെ മനസ്സിന്റെ നൊമ്പരം...
ആരെങ്കിലുമൊക്കെയുണ്ടല്ലോ ഇത് കാണാനും, പറയാനും.
ഒതുക്കപ്പെട്ട നിലവിളികള്‍ ..
ReplyDeleteചൂഷണത്തിനെതിരേയുള്ള വിലാപം ..പ്രതികരണം നന്നായി..
ReplyDeleteആശംസകൾ...
ReplyDeleteനല്ല കവിത :)
ReplyDelete:)
ReplyDeleteകൂപ്പിയ കൈകള്‍ മാത്രം കാണുന്നു :(
ReplyDeleteസംസാരിക്കുന്ന കവിത
ReplyDeleteപുറം ലോകം കേള്‍ക്കാതെ തൊണ്ടയില്‍ കുരുങ്ങി പോയ നിലവിളികള്‍,കണ്ണ് നീര് ചാലുകള്‍ ഉണങ്ങിയ മുഖത്ത് പുറം ലോകത്തിനായി കരുതി വയ്ക്കപ്പെടുന്ന പുഞ്ചിരി..ഒരു പാടിഷ്ടമായി.
ReplyDeleteഒരു പരമാവധി പറയലിന്റെ ആത്മാർത്ഥതയുണ്ട് ഈ വരികളിൽ. നന്നായി ഭാനൂ!
ReplyDeleteപുറംലോകം അറിയാത്ത ,പ്രാര്‍ത്ഥന മാത്രം രക്ഷയായ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു ഈ കവിത ഭാനൂ...
ReplyDeleteസ്നേഹത്തോടെ ഒരു വാക്കോ, നോട്ടമോ ലഭിക്കാതെ, നൊമ്പരങ്ങളും, നെടുവീര്‍പ്പുകളുമായി നാലുചുമരുകള്‍ക്കിടയില്‍ ജീവിതം തളച്ചിടാന്‍ വിധിക്കപ്പെട്ടവര്‍. സ്വപ്നങ്ങളും മോഹങ്ങളും വറ്റിവരണ്ട്, മുരടിച്ച മനസ്സുമായി പിടഞ്ഞു തീരുന്ന പാഴ്ജന്മങ്ങളെ ഓര്‍ത്തതിനു നന്ദി ഭാനു. കവിത ഒരുപാടിഷ്ടമായി.
ReplyDeleteമറ്റൊരു ‘അവള്’.. നന്നായി.
ReplyDeleteഒടുക്കം പ്രാർത്ഥനയുടെ നിറവിൽ എത്തുന്നു, അവൾ. കവിത തീരുവോളം ശ്വാസം കഴിച്ചില്ല ഞാൻ. നന്മ നിറയുന്ന വരികൾ.
ReplyDeleteനല്ല കവിത
ReplyDeleteഹോ...ദൈവമേ...
ReplyDeleteപ്രാര്‍ഥനകള്‍ എവിടെയും നിസ്സഹായാവസ്ഥയുടെ പ്രതീകമാണ്
ReplyDeleteനല്ല വരികള്‍ ............
പ്രാര്‍ത്ഥനയായവള്‍... നല്ല കവിത...
ReplyDelete@ Manoraj- ചൂഷണം ചെയ്യപ്പെടുന്നവനെ പറ്റി വിലപിക്കാന്‍ ആരുമില്ലേ ഇവിടെ ! എന്നാ പിന്നെ മനൂന് ഒരു കൈ നോക്കിക്കൂടെ ???
ശക്തിയുള്ള വാക്കുകള്‍.. നല്ല കവിത..
ReplyDeleteഎത്ര കാലായി ഒരു സ്മൈലി ഇട്ടിട്ടു :))
ReplyDeleteവിലാപമാകുന്ന വരികൾ:))
ReplyDeleteപ്രാര്‍ത്ഥിക്കുവാന്‍ മാത്രം അറിയുന്നവന്റെ ശബ്ദം നല്ലതായി...ആശംസകള്‍.
ReplyDeletearthavathaya varikal....... aashamsakal......
ReplyDeleteചവച്ചരച്ച മാംസത്തുണ്ടായി
ReplyDeleteതുപ്പിത്തെറിപ്പിച്ച എച്ചിലായി
ഒതുക്കപ്പെട്ട നിലവിളിയായി
ചുമരുകള്‍ക്കിടയില്‍
വിറങ്ങലിച്ച്
ഇതാണു പാവം ഭാര്യ. രാവിലെ കുളിച്ചു കുട്ടപ്പനായി
ReplyDeleteഇറങ്ങു സിമ്പളന്മാരുടെ തനിനിറമാണീ കവിതയ്ക്കു്