ആദിയില്‍ ...

ആദിയില്‍ മുലകളുണ്ടായി

മുലകള്‍ ദൈവത്തിങ്കല്‍ നിന്നായിരുന്നു.
ദൈവം മുലകളായിരുന്നു.

അമ്മ ഇളം പൈതലിനു
ചുരക്കും പോലെ
മുലകള്‍ അനന്തമായി ചുരക്കപ്പെട്ടു.

പാലൊഴുകി ഒഴുകി
പാലരുവികളുണ്ടായി...
പാലരുവികള്‍
‍പാല്‍പ്പുഴകളായി.

പാല്‍പ്പുഴകള്‍ ഒഴുകിച്ചേര്‍ന്നു
പാല്‍ക്കടലുകള്‍.
പാല്‍ക്കടലുകള്‍ ചേര്‍ന്നു ചേര്‍ന്ന്‍...
പാലാഴികള്‍.

പാലാഴിയില്‍ അനന്തനുമുകളില്‍
‍അനന്തശയനനായി
നാരായണന്‍ വസിച്ചു.

അമ്മയുടെ മുലപ്പാലില്‍
പ്രപഞ്ചം അമ്മിഞ്ഞയുണ്ടു.

Comments

 1. അമ്മ ഇളം പൈതലിനു
  ചുരക്കും പോലെ
  മുലകള്‍ അനന്തമായി ചുരക്കപ്പെട്ടു.

  :(

  ReplyDelete
 2. അമ്മയുടെ മുലപ്പാലില്‍
  പ്രപഞ്ചം അമ്മിഞ്ഞയുണ്ടു.

  ReplyDelete
 3. ഭാനു മാഷെ, സുന്ദരം ഈ വരികള്‍.

  ReplyDelete
 4. പ്രകൃതി, അമ്മ, ദൈവം, സ്തന്യം, ധന്യം ഈ വരികള്‍

  ReplyDelete
 5. അമ്മയുടെ മുലപ്പാലില്‍
  പ്രപഞ്ചം അമ്മിഞ്ഞയുണ്ടു.

  ReplyDelete
 6. മുലപ്പാലിനൊരു സ്തുതിഗീതകമായി, പ്രപഞ്ചസ്തന്യമായി ഭാനൂ!

  ReplyDelete
 7. വ്യത്യസ്തതയ്ക്ക് ഒരു സ്മൈലി.

  ReplyDelete
 8. ബാനു ...ഈ കവിത വായിച്ചു ഒരുപാട് സമയമായി എന്ത് എഴുതണം എന്ന് ആലോചിക്കുന്നു ......ഒന്നും കിട്ടുനില്ല അത് കൊണ്ട് തന്നെ ഒന്നും പറയാതെ പോകുന്നു ...

  ReplyDelete
 9. മഹാവിഷ്ണു പാലാഴിയില്‍ വസിക്കുന്നതിന്റെ ഫിലോസഫിക്കല്‍ കാരണങ്ങളിലേക്ക് ഉള്ള അന്വേഷണമാണ് ഈ കവിത. മുലകള്‍ ചുരക്കുന്നത് നിസ്വാര്ഥമായ സ്നേഹം ഒന്ന് കൊണ്ടു മാത്റം എങ്കില്‍ അമ്മയുടെ മുലപ്പാല്‍ നിറഞ്ഞ ആ പാല്‍ക്കടലില്‍ വസിക്കുന്നവന്‍ സ്നേഹമൂര്ത്തിയായ ഈശ്വരനല്ലാതെ മറ്റാരാണ്‌?

  ReplyDelete
 10. പ്രപഞ്ചത്തിന്റെ ഉല്‍ഭവം അമ്മയില്‍ നിന്ന്..
  ഉല്‍‌പത്തിയിലെ ഈ പ്രതിഭാസം കൊള്ളാം. ശ്രീമാഷ് പറഞ്ഞതു പോലെ മുലപ്പാലിനൊരു സ്തുതിഗീതകം!

  വ്യത്യസ്തമായ ചിന്തക്ക് ആശംസകള്‍.

  ReplyDelete
 11. ആദിയിലെ അകഷരങ്ങളില്‍ 'അ' കാര 'ഉ' കാര 'മ' കാരങ്ങളില്‍ പ്രണവമുണരുമ്പോള്‍ കുടെ ഉണര്‍ന്നു അമ്മ പിന്നെ

  അമ്മിഞ്ഞ അനന്ത കോടി ജന്മങ്ങള്‍ അവകുടിച്ചു വളര്‍ന്നു പ്രക്രുതിയാകുമമ്മ ഇടക്ക് ഒന്ന് ഭയപ്പെടുത്തി കണ്ണുരുട്ടും പിന്നെ മാറോടു ചേര്‍ക്കും വത്യസ്ഥ ചിന്ത ഉണര്‍ത്തി ഈ കവിതയിലുടെ

  ReplyDelete
 12. ആയിരം ഉയിരുകള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടും ഈശ്വരന്‍ കൂടുതല്‍ സ്രുഷ്ട്ടി നടത്താന്‍ മടിച്ചില്ല കാരണം അവന്റെ സ്രിഷ്ട്ടികളില്‍ അമ്മയും അമ്മിഞ്ഞയും ഉണ്ടായിരുന്നു.നന്നായി ഭാനു..ആശംസകള്‍

  ReplyDelete
 13. പാലാഴിയില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണു!.. കവിതയുടെ വേരിന്റെ ദൃഢത ഇപ്പോള്‍ കിട്ടി..
  നന്നായി ഈ ചിന്ത.അവതരണം. ഈ സ്തുതിഗീതം.

  ReplyDelete
 14. കൊള്ളാം . കവിതയ്ക്ക് മുലപ്പാലിന്റെ മധുരം

  ReplyDelete
 15. പാല്‍ക്കടല്‍ ഭംഗി..

  ReplyDelete
 16. അമ്മിയെന്നാല്‍
  അരക്കല്ല്
  അമ്മയെന്നാല്‍
  അമ്മിഞ്ഞക്കല്ല് / കുഞ്ഞുണ്ണി.

  ഭാനു മാഷെ കവിത നന്നായി.

  ReplyDelete
 17. ഇഷ്ടമായി ഈ കവിത. അഭിനന്ദനങ്ങൾ.

  ReplyDelete
 18. അമ്മയുടെ മുലപ്പാലില്‍
  പ്രപഞ്ചം അമ്മിഞ്ഞയുണ്ടു.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?