തോണി

നീ ഇങ്ങനെ ഒഴുകുന്നതുകൊണ്ടാണ്
ഞാന്‍ ഇത്ര അഹങ്കാരിയായിരിക്കുന്നത്.
നിന്നെ മുറിച്ചു നീന്തുമ്പോള്‍
എന്നില്‍ കീഴടക്കലിന്റെ പൌരുഷം.

നീ എത്രമേല്‍ കരുത്തേറുമോ
ഞാന്‍ അത്രയും വീരനാകുന്നു.
വെണ്‍കൊറ്റക്കുടയും തോരണങ്ങളുമായി
നിന്നില്‍ ഞാന്‍ വിജയപതാക പാറിക്കുന്നു

തോണിക്ക് പുഴപോലെയാണ്
എനിക്ക് നീ.
വലിച്ചു കരയ്ക്കിട്ടാല്‍
ഞാനും ഉള്ളു പൊള്ളയായ
ഉണങ്ങിയ മരം.

Comments

 1. ആത്മബോധം ആത്മവിശ്വാസം നല്‍കാന്‍ പ്രാപ്തമായിരിക്കണം.അഹമ്കാരത്തിലേക്ക് നയിക്കരുത്.ഓരോ മറികടക്കലിലും എപ്പോഴും മുങ്ങി താണുപോയേക്കാവുന്ന നിമിഷങ്ങള്‍ ഉണ്ടായെന്നു വരാം.അത് കാണുന്നവന്‍ , ഉള്‍ക്കൊള്ളുന്നവന്‍ യഥാര്‍ത്ഥ മനുഷ്യന്‍ .
  നല്ല വരികള്‍ .നന്മ നേരുന്നു.

  ReplyDelete
 2. ഒറ്റ ഓട്ട മതി...നീ മുങ്ങിപ്പോകാന്‍...ഓര്‍ത്തോളൂ

  ReplyDelete
 3. അഹങ്കാരമേറിയ തോണി....അല്ല പിന്നെ..
  ഇങ്ങിനിണ്ടോ ഒരു തോണി..
  പക്ഷെ സത്യമറിയാം.. പൊള്ളയായ തോണി.. :(

  ReplyDelete
 4. തോന്നിക്കുമുണ്ട് പൌരുഷം ...നല്ല ആശയം ...
  ഉള്ളു പോള്ളയത്...തോണി ...

  ReplyDelete
 5. തോണി തോണിയായിരിക്കുന്നത് പുഴയിൽ മാത്രം. എത്ര മനോഹരമായി ഈ ബിംബം കൊണ്ട് കവിത തീർത്തു ഭാനൂ.

  ReplyDelete
 6. 'തോണിക്ക് പുഴപോലെയാണ്
  എനിക്ക് നീ.
  വലിച്ചു കരയ്ക്കിട്ടാല്‍
  ഞാനും ഉള്ളു പൊള്ളയായ
  ഉണങ്ങിയ മരം.'
  ഇതിഷ്ടായി ...

  ReplyDelete
 7. ഭാനു മാഷേ, കവിത അതീവ സുന്ദരം..എപ്പോഴത്തെയും പോലെ തന്നെ...ആശംസകള്‍..

  ReplyDelete
 8. ഭാനൂ കലങ്ങി മറിഞ്ഞ് സംഹാര രുദ്രയായീ മാറും ചിലപ്പോള്‍ പുഴ
  അപ്പോള്‍ തോണിയുടെ അവസ്ഥ ഒന്നാലോചിച്ചേ....
  നല്ല കവിത

  ReplyDelete
 9. തോണിയില്‍ ഇത് പോലെ ഒരു സാധ്യത കണ്ടെത്ത്തിരിക്കുന്നു ......:)
  തോണിയെ കുറിച്ചും പുഴയെ കുറിച്ചും നിന്നെ കുറിച്ചും എന്നെ കുറിച്ചും ചിന്തിച്ചു ചിന്തിച്ചു ഞാന്‍ തോണിയില്‍ കയറി .....

  ReplyDelete
 10. നല്ല കവിത, വേരിട്ട(വേറിട്ട) ചിന്ത... എല്ലാ ഭാവുകങ്ങളും

  ReplyDelete
 11. നന്നായി ഈ തോണിപ്പാട്ട്.

  ReplyDelete
 12. “ഞാനും ഉള്ളു പൊള്ളയായ
  ഉണങ്ങിയ മരം. “
  ഈ തോണിയിലേറി
  എനിക്കും ഒരു കര പിടിയ്ക്കണം

  ReplyDelete
 13. ഇഷ്ടമായി ഭാനു. അവസാന വരികൾ വളരെ ഇഷ്ടമായി.

  ReplyDelete
 14. എനിക്ക് ഞാന്‍ ആയിരിക്കുവാന്‍ എന്നും നീ വേണം.വാശിയും വീരസ്യവും കാട്ടാന്‍ നീ ഇങ്ങനെ ഒഴുകുക തന്നെ വേണം.നിന്നില്‍ നിന്നകലുമ്പോള്‍ ഞാന്‍ വെറുമൊരു പൊള്ളയായ മരം.

  ReplyDelete
 15. നിന്നെ മുറിച്ചു നീന്തുമ്പോള്‍
  എന്നില്‍ കീഴടക്കലിന്റെ പൌരുഷം.
  ...കവിത ഇഷ്ടമായി

  ReplyDelete
 16. ഹല്ലോ,എന്താവിശേഷങ്ങള്‍ എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയ ശേഷം കണ്ടില്ലല്ലോ,എന്തിനെയും കീഴടക്കാനുള്ള ത്വരയിഷ്ടമായി..ആശംസകള്‍,

  July 6, 2011 8:14 AM

  ReplyDelete
 17. ഞാൻ ഞാനാവുന്നത് നിന്നിലൂടെയാണ്...ആഹാ എത്ര മനോഹരമായി പറഞ്ഞു അതിനെ തോണിയിലൂടെയും പുഴയിലൂടെയും.

  ReplyDelete
 18. പൊള്ളയായ മരം...അതന്നെ വെറും പൊള്ളയായ മരം മാത്രം...:)

  ReplyDelete
 19. നീ ഇങ്ങനെ ഒഴുകുന്നതുകൊണ്ടാണ്
  ഞാന്‍ ഇത്ര അഹങ്കാരിയായിരിക്കുന്നത്.

  വളരെ ഇഷ്ടമായി

  ReplyDelete
 20. തോണിക്കു പുഴ പോലെയാണ്‌ എനിക്ക് നീയും..നീയില്ലെങ്കില്‍ പിന്നെ ഞാനില്ല. എത്ര മനോഹരം!

  ReplyDelete
 21. വളരെ നന്നായി എഴുതി...
  പൊള്ളയായ ചില കരുത്തുകളെപ്പറ്റി

  ReplyDelete
 22. ഞാനെന്ന തോണി ഒന്നെ ള്ളു..നീയെന്ന പുഴയങ്ങിനെ കൂലം കുത്തി.. ഉള്ളിൽ നിറയെ ചുഴിയും മലരിയുമായി..

  ReplyDelete
 23. സമഭാവന: അതാണ്‌ സത്യം.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?