പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ..

പത്രോസേ
നീ പാറയാകുന്നു.
നിന്റെ പുറത്ത്
ഞാന്‍ പള്ളി പണിയും. - എന്ന്
കര്‍ത്താവായ ഈശോ മിശിഹാ
അരുള്‍ ചെയ്തതിന്‍ പ്രകാരം

കപ്പേളകള്‍, പള്ളികള്‍, മിനാരങ്ങള്‍,
അച്ചന്‍, മെത്രാനച്ചന്‍, ചെറിയ തിരുമേനി,
വലിയ തിരുമേനി, പോപ്പ്,
രൂപത, അതിരൂപത ഒക്കെ ഉണ്ടായി വന്നു.

ഇപ്പോള്‍
പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ...

"കര്‍ത്താവേ...
ഈ പാന പാത്രം എന്നില്‍ നിന്നും
നീക്കേണമേ..."

Comments

 1. ഇഷ്ട്ടപെട്ടു
  നമ്മുക്ക് പ്രാര്‍ത്ഥിക്കാം ...പാനപാത്രത്തില്‍ നന്മ നിറയാന്‍
  സ്നേഹത്തോടെ....
  പ്രദീപ്‌

  ReplyDelete
 2. ഇപ്പോള്‍
  പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ...

  "കര്‍ത്താവേ...
  ഈ പാന പാത്രം എന്നില്‍ നിന്നും
  നീക്കേണമേ..."
  കൊള്ളാം ഇഷ്ടായി

  ReplyDelete
 3. പത്രോസേ...നീയും..

  ReplyDelete
 4. ഈ മുള്‍ കിരീടവും എന്ന് കര്‍ത്താവും :)

  ReplyDelete
 5. "കര്‍ത്താവേ...
  ഈ പാന പാത്രം എന്നില്‍ നിന്നും
  നീക്കേണമേ..."

  ReplyDelete
 6. അതെ പുഴയിൽ മാത്രമല്ലേ ഉള്ളൂ നമ്മുടെ വീരസ്യങ്ങൾ

  ReplyDelete
 7. ഒരു പാനപാത്രം പോയാല്‍ മറ്റൊരു പാനപാത്രം......
  അത്ര തന്നെ....
  യോഹന്നാന്റെ എളിമയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും
  ബഹുമാനിക്കെണ്ടതിനെ ബഹുമാനിക്കാനും ഉള്ള കഴിവും ഒക്കെ ആര്‍ക്ക് ഉണ്ട് ഇക്കാലത്ത്.
  വേദ പുസ്തകങ്ങള്‍(അതേതായാലും)പറയുന്ന നന്മയെ അല്ല അതില്‍ പറയുന്നതിനെ നമുക്ക് അനുയോജ്യമായി വ്യാഖ്യാനിച്ചു പറയുന്നതിനെ ആണ് നാം ഇന്ന് കൂടുതലും കേള്‍ക്കുന്നത്.
  എല്ലാം വ്യഖ്യാനിക്കുന്നവരാന് തീരുമാനിക്കുന്നത്.
  നല്ല ഓര്‍മപ്പെടുത്തല്‍ .....

  ReplyDelete
 8. രൂപത

  രൂപ താ

  ReplyDelete
 9. പത്രോസിന്റെ പ്രാര്‍‌ത്ഥന കലക്കി.... ഇഷ്ടായി :)

  ReplyDelete
 10. കര്‍ത്താവേ, നീ പത്രോസിന്റെ പ്രാര്‍‌ത്ഥന കേള്‍ക്കേണമേ....
  കവിത ഇഷ്ടായി..നല്ലോണം ഇഷ്ടായി. :)

  ReplyDelete
 11. @ഞാന്‍ said- വേദ പുസ്തകങ്ങള്‍(അതേതായാലും)പറയുന്ന നന്മയെ അല്ല അതില്‍ പറയുന്നതിനെ നമുക്ക് അനുയോജ്യമായി വ്യാഖ്യാനിച്ചു പറയുന്നതിനെ ആണ് നാം ഇന്ന് കൂടുതലും കേള്‍ക്കുന്നത്.
  എല്ലാം വ്യഖ്യാനിക്കുന്നവരാന് തീരുമാനിക്കുന്നത്.

  "ഞാന്‍" പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

  ReplyDelete
 12. ന്യൂനപക്ഷാവകാശങ്ങൾ പത്രോസിനത്ര രുചിക്കുന്നുണ്ടാവില്ലല്ലേ?

  ReplyDelete
 13. ദൈവത്തെക്കാള്‍ വലുതായിരിക്കുന്നു പുരോഹിത വര്‍ഗ്ഗം..ദൈവനീതി നിശ്ചയിക്കുന്നതും അവര്‍ തന്നെ

  ReplyDelete
 14. കർത്താവ് പത്രോസിനോട് :
  പത്രോസേ നീ അറിയുന്നില്ലേ, നീ പറയുന്നതനുസരിച്ചാൽ
  ഇതെല്ലാം തകർന്നടിയും, വീണ്ടും കുരിശുമായെനിക്ക് മല കയറേണ്ടിവരും...

  ReplyDelete
 15. പാവം പത്രോസ്സ്..കർത്താവിന്റെ നിസ്സഹായ അവസ്ഥ അറിയുന്നില്ലല്ലോ

  ReplyDelete
 16. പ്രാര്‍ത്ഥിക്കാം ...പാനപാത്രത്തില്‍ നന്മ നിറയാന്‍
  സ്നേഹത്തോടെ....

  ReplyDelete
 17. നീ ചെയ്യുനത് എന്താ എന്ന് നീ അറിയുന്നില്ല എന്ന് കൂടി കര്‍ത്താവ് പറഞ്ഞിട്ടുണ്ട്
  നല്ല കവിത ബാനു ...എല്ലാ സാദ്ധ്യതകള്‍ ഉപയോഗിക്കപെടുന്നുണ്ട് ബാനുവിന്റെ കവിതയില്‍

  ReplyDelete
 18. കര്‍ത്താവേ...
  ഈ പാന പാത്രം എന്നില്‍ നിന്നും
  നീക്കേണമേ..."

  ReplyDelete
 19. ഇതും കവിതയോ !!

  ReplyDelete
 20. വാക്കുകളേക്കാള്‍ വ്യാഖ്യാനങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവര്‍...
  ദൈവ പുത്രനായ യേശുക്രിസ്തു ദൈവത്തോട് കരഞ്ഞു പ്രാര്‍ഥിച്ചു, ആ പാനപാത്രം നീങ്ങിയില്ല. എങ്കിലും അത് ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു. പാവം പത്രോസ് ഇത് രണ്ടായിരം വര്‍ഷമായി കുടിക്കുന്നു...

  ReplyDelete
 21. @Nasiyansan said...
  ഇതും കവിതയോ !!

  താങ്കള്‍ക്ക് ഇത് കവിതയായി അനുഭവപ്പെട്ടാലെ അത്ഭുതമുള്ളൂ.

  ReplyDelete
 22. എന്നില്‍ നിന്നും നീക്കുന്ന പാപമെല്ലാം ഇവനില്‍ നിക്ഷേപിച്ച് ഇവനെ നല്ലവനാകേണമേ.പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.

  ReplyDelete
 23. ഭാനു, ഇത് ശേലായിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

  ReplyDelete
 24. ഏതൊന്നും സ്ഥാപനവത്കരിക്കപ്പെടുമ്പോള്‍ സ്വാഭാവികം യഥാര്‍ത്ഥ 'ഉപഭോക്താവ്' ഇങ്ങനെയൊക്കെ പ്രാര്‍ഥിച്ചു പോകും...!!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?