മഴപ്രേമം

ഉച്ച ഉറക്കത്തീന്ന് തട്ടിയുണര്‍ത്തി
ദേ മഴ പെയ്യുണൂന്നു അവള്‍ പറഞ്ഞപ്പോള്‍
ന്നാ നീ പോയി മഴയെ കെട്ടൂന്നു ഞാന്‍.

പറഞ്ഞു തീര്‍ന്നില്ല 
വാശിക്കാരി ദാ പോണു 
മഴയുടെ കയ്യില്‍ തൂങ്ങി.

മഴയുണ്ടോ പിന്നെ പെയ്തു നിര്‍ത്തുന്നു.
മഴയും ഓളും കോരി ചൊരിഞ്ഞു
കുടം കൊണ്ട്
പറകൊണ്ട്.

ഇപ്പോഴിതാ തുമ്മലും ചീറ്റലുമായി  കമ്പിളിക്കടിയില്‍
മഴയുടെ പുതുപ്പെണ്ണ്.

ചുക്ക് കാപ്പി തിളപ്പിക്കുകയാണ്
മടിയന്‍ കുഞ്ചു. 

Comments

 1. പൊട്ട കവിതയാണ് ക്ഷമിക്കുമല്ലോ :)

  ReplyDelete
 2. പൊട്ടക്കവിത അല്ലല്ലോ..മഴയെ പ്രണയിച്ച പെണ്ണിനെ ഇഷ്ടമായി..പനി പിടിച്ചപ്പോള്‍ ചുക്ക് കാപ്പി തിളപ്പിക്കാന്‍ പോയ മടിയന്‍ കുഞ്ചുവിനേം :)
  ഇങ്ങനെ ഒരു പെണ്ണ് കയ്യില്‍ തൂങ്ങി ചെന്നാല്‍ പിന്നെ മഴയ്ക്ക് തോരാന്‍ മനസ്സുണ്ടാകുമോ

  ReplyDelete
 3. ആ മടിയന്‍ കുഞ്ചുവിനെക്കൊണ്ട് ചുക്കുകാപ്പി തിളപ്പിക്കാന്‍ വാശിക്കാരി കണ്ടുപിടിച്ച അടവ് കൊള്ളാം. ന്നാലും കുഞ്ചു സ്നേഹമുള്ളവനാ... പനിപിടിച്ചപ്പോള്‍ കാപ്പിയിട്ടുകൊടുത്തില്ലേ?

  ReplyDelete
 4. ഇപ്പോഴിതാ തുമ്മലും ചീറ്റലുമായി കമ്പിളിക്കടിയില്‍
  മഴയുടെ പുതുപ്പെണ്ണ്.
  ഇഷ്ടമായി ഈ പനിയും, മഴയുമൊക്കെ.

  ReplyDelete
 5. തുമ്മലും ചീറ്റലുമായി മഴയുടെ പുതുപ്പെണ്ണ്.
  ഇഷ്ട്ടായി

  ReplyDelete
 6. വാ വിട്ട വാക്ക് .......
  മടിയനെ മല ചുമപ്പിക്കും......
  പിന്നല്ലേ ഒരു ചുക്ക് കാപ്പി ......
  മടിയന് പാരാസെറ്റമോള്‍ കിട്ടിയില്ലേ?

  ReplyDelete
 7. മഴയിലൂടെ ഒരു നടത്തവും..പിന്നെ ഒരു കിടത്തവും അല്ലേ...

  ReplyDelete
 8. മഴയെ പ്രണയിച്ചവര്‍ തിരിച്ചു എത്തുന്നത്‌
  അപൂര്‍വ്വം ആണ്.തുമ്മലും പനിയും കാരണം തിരികെ
  എത്തിയതാകാം.

  ReplyDelete
 9. സീരിയസ് ഭാനുവിന്റെ ഈ കവിതയും വളരെ ഇഷ്ടമായി.

  ReplyDelete
 10. ചൂടോടെ ചുക്കുകാപ്പിയും ഊതികുടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങട്ടെ ആ പാവം. വാശിക്കാരി കുറുമ്പി മടിയന്‍ കുഞ്ചൂനെകൊണ്ട് ക്ഷ,ഞ്ഞ,മ്മ വരപ്പിച്ചു അല്ലേ? :)

  പ്രണയമഴയുടെ കുളിരുണ്ട് ഈ കവിതയ്ക്ക്.
  ഇതെങ്ങിനെ പൊട്ട കവിതയാകും? നല്ല ഓമനത്വമുള്ള കുഞ്ഞുകവിത!

  ReplyDelete
 11. ഭാനു മാഷെ,ഇത് പൊട്ടക്കവിത ആണോ...അല്ലേയല്ല..ഇതിലും ഭാനു മാഷിന്റെ കരവിരുത് ഒളിഞ്ഞിരിക്കുന്നു..മഴ പോലെ സുന്ദരം..

  ReplyDelete
 12. മഴയുടെ പുതുപ്പെണ്ണ് ! എന്നാലും ഈ ഭാവന സമ്മതിക്കണം.... ശരിക്കും ഇഷ്ടായി മാഷേ :)

  ReplyDelete
 13. മഴയുടെ വിശേഷങ്ങള്‍ അനവധി പറയുമ്പോള്‍,ഈ പനിക്കവിത വേറിട്ട് നില്‍ക്കുന്നു.

  ReplyDelete
 14. പനിമഴക്കവിത

  ReplyDelete
 15. മഴയുടെ പുതുപ്പെണ്ണ്!
  sundari neeyum sundaran mazhayum chernnirunnal..chukkukaapi.(?)

  kavithayil kusruthiyundu, kavithayumundu.sarasam.

  ReplyDelete
 16. ..
  പൊട്ടക്കവിത ആയതിനാലാവാം, ഇഷ്ടപ്പെട്ടു.
  ഇഷ്ടപ്പെട്ടതില്‍, പക്ഷെ പ്രധാന കാരണം

  “ന്നാ നീ പോയി മഴയെ കെട്ടൂന്നു ഞാന്‍.

  പറഞ്ഞു തീര്‍ന്നില്ല
  വാശിക്കാരി ദാ പോണു
  മഴയുടെ കയ്യില്‍ തൂങ്ങി.”

  ഈ വരികള്‍ തന്നെ!!
  വേറൊന്നുമല്ല, ഒരാള്‍ ഒരിക്കല്‍ എന്നോടീ സംഭവം പറഞ്ഞത് അത് ആസ്വദിക്കാന്‍ പറ്റിയ കാലത്തായിരുന്നു.

  അറിയാതെയെങ്കിലും ഓര്‍മ്മിപ്പിച്ചു.
  ഒരാവര്‍ത്തി കൂടി ഒന്നോര്‍ക്കട്ടെ ഞാന്‍..
  ..

  ReplyDelete
 17. കുസൃതിക്കവിതയെ പൊട്ടയെന്ന് വിളിയ്ക്കരുത്.
  വിളിച്ചാൽ ചെലപ്പോ ആരെങ്കിലും മൂക്കു ചെത്തി ഉപ്പിലിടും.

  ഒരു കുട്ടിപ്പാട്ട് കേട്ടതു പോലെ സന്തോഷം....അഭിനന്ദനങ്ങൾ.

  ReplyDelete
 18. നല്ല കവിത, രസിച്ചു വായിച്ചു. മഴ ഏകസ്വരകവിതകൾ വായിച്ചു വായിച്ചു മടുത്തപ്പോൾ (ഇനിയെന്നെക്കുറിച്ച് ഇങ്ങനെ എഴുതിയാൽ ഞാനിനിനി വരില്ലെന്ന് ഒരു സംഘം കവികളോട് പരിഭവിച്ചത്രേ ഞാറ്റുവേല ദിവസം ഒരു കുസൃതികുട്ടിമഴ.) ഒരു നല്ല വ്യത്യസ്തതയായി ഇത്. പിന്നെ, സാരോല്യ സഖാവേ, ഇടയ്ക്ക് അൽ‌പ്പം ‘ലൈറ്റാ‘വുകയും പൊട്ടത്തരം കാണിക്കുകയും ആവാം!

  ReplyDelete
 19. മഴക്കവിത കൊള്ളാം ഭാനു. ചുക്കു കാപ്പിയുടെ മണം വരുന്നു ഇവിടെ

  ReplyDelete
 20. നല്ല കവിത...മഴയ്ക്കൊപ്പം നർമ്മവും ചിന്തയും...

  ReplyDelete
 21. ആഹാ.... ഇത് കൊള്ളാല്ലോ..?
  എനിക്കൊരു ചുക്കൂല്ലാ ചുക്കൂല്ലാ എന്ന് പറഞ്ഞു മടിപിടിച്ച് കിടക്കുന്നവരെ ഇതിപ്പോള്‍ ചുക്കെടുപ്പിച്ചില്ലേ...?.
  നല്ല രസായിട്ട് വായിച്ചു തീര്‍ത്തു.

  ReplyDelete
 22. മഴ പോലെ മഴ പ്രമവും .............:)

  ReplyDelete
 23. പൊട്ടക്കവിത എന്ന് പറയാം. പക്ഷെ കവിത അത്ര പൊട്ടയല്ല. കൊറച്ചൊക്കെ നൊസ്റ്റാൾജിക്കുന്നതിൽ തെറ്റില്ല. മോഹന ക്രിഷ്ണൻ കാലടി കണക്കെ അതിൽ വീണു കിടക്കാതിരുന്നാൽ മതി. ഒന്നും പറയാനില്ലാത്ത കവിതകളും നമുക്ക് വേണമല്ലോ.. എന്തായാലും വരികളുടെ മൂഡ് കിട്ടി!!

  ReplyDelete
 24. അതെ, വരികളുടെ മൂഡ് കിട്ടി, മഴക്കവിത കൊള്ളാം

  ReplyDelete
 25. നല്ല മഴ ! കവിതയും ...

  ReplyDelete
 26. "ദേ മഴ പെയ്യുണൂ...."
  ആഹ്....ച്ചീ....(തുമ്മലും ചീറ്റലുമാണ്‌) :)

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?