മിഥുനശില്‍‌പ്പം

കല്ലില്‍ ശില്‍പ്പം കൊത്തുന്ന ശില്‍പ്പിയെ
രണ്ടു കൈകള്‍ നീട്ടി
ശില്‍പ്പം തിരിച്ചു കൊത്തുവാന്‍ തുടങ്ങി.

കമിതാക്കള്‍ ഇണചേരും പോലെ
പരസ്പരം കൊത്തിയും
ഭംഗി നുകര്‍ന്നും
ആരാണ് ശില്‍‌പ്പി
ഏതാണ് ശില്‍പ്പം
എന്നറിയാത്ത ഒരു നിമിഷത്തില്‍
ഒറ്റക്കല്ലില്‍ തീര്‍ത്ത
മിഥുനശില്‍പ്പം പോലെ
ശില്‍പ്പവും ശില്‍പ്പിയും
ഉള്‍ച്ചേര്‍‌ന്നു പോയി.

ആത്മാവില്‍ ലയിച്ചു പോയതിനെ
പിളര്‍ക്കുവാനാകുമോ മരണമേ?


Comments

 1. സ്വയം കണ്ടെത്തുന്ന വിശുദ്ധ പ്രണയത്തിനു സമര്‍പ്പിക്കുന്നു.

  ReplyDelete
 2. ഭാനു .. നല്ല ഒരു ഭാവനസങ്കല്‍പം ....ഇഷ്ടായി ......

  ReplyDelete
 3. കൊള്ളാം ഭാനു
  രണ്ടു കൈകള്‍ നീട്ടി
  ശില്പം തിരിച്ചു കൊത്തുവാന്‍ തുടങ്ങി.

  ReplyDelete
 4. ഭാനു ചേട്ടാ ...വളരെ നന്നായിരിക്കുന്നു
  കുറച്ചു വരികള്‍ ആണെങ്കിലും ..ഭാവന സമ്പൂര്‍ണം
  മന്സ്സു നിറഞ്ഞു ആശംസകള്‍ അറിയിക്കുന്നു

  ReplyDelete
 5. സുസുന്ദരം, ഭാനു. മനോഹരമീ പ്രണയശില്പം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  ReplyDelete
 6. ആത്മാവിൽ ലയിച്ചു പോയതിനെ പിളർക്കുവാനാമോ ?
  സുന്ദരം, സുന്ദരം.

  ReplyDelete
 7. നല്ല ചിന്ത..

  ReplyDelete
 8. മനോഹരം ! അഭിനന്ദനങ്ങള്‍ !

  ReplyDelete
 9. ശില്‍പ്പവും ശില്പിയും ഒന്നായി....
  ഉളിയുടെ വേദന ആരറിയാന്‍...???

  ReplyDelete
 10. ഈ പ്രണയ ശില്‍പ്പം മനോഹരം ...

  ReplyDelete
 11. നല്ലൊരു ചിന്ത, ഇഷ്ടായി ...

  ReplyDelete
 12. ഭാനൂ എങ്ങിനെ ഇങ്ങനെ പ്രണയമാകാൻ കഴിയുന്നൂ?

  ReplyDelete
 13. ശില്‍പ്പം പണിയുന്ന ശില്‍‌പ്പിയെ മാറ്റിപ്പണിയുന്നു ശില്‍പ്പം. അവരെ വേര്‍‌പ്പെടുത്തിയാല്‍ ഉടഞ്ഞു പോകും. പൊടിയായി മണ്ണില്‍ അലിഞ്ഞുപോകും.
  മണ്ണായിരിക്കുമ്പോഴും അവരെ വേര്‍പെടുത്താനാവില്ല.
  ലളിത സുന്ദരമായ പ്രണയ കവിത.

  ശ്രീമാഷിന്റെ ചോദ്യം ഞാനും ആവര്‍ത്തിക്കുന്നു. എങ്ങിനെ ഇങ്ങിനെ പ്രണയമാകാന്‍ കഴിയുന്നു?!!

  ReplyDelete
 14. വളരെ അപൂര്‍വ്വമായേ നല്ല കവിതകള്‍ വായിക്കാന്‍ കിട്ടാറുള്ളൂ,പ്രത്യേകിച്ചും ബ്ലോഗില്‍.
  ഭാനുവിന്‍റെ കവിത വരികളിലെ സത്യസന്ധത പ്രകാശിപ്പിച്ചു തിളങ്ങിനില്‍ക്കുന്നു.
  നല്ല വായന തന്നതില്‍ സന്തോഷം.

  ReplyDelete
 15. നല്ല ഭാവന...മരണത്തിനു പിരിക്കാൻ കഴിയാത്തൊരു ബന്ധം...

  ReplyDelete
 16. വരികളില്‍ അറിയുന്ന പ്രണയം അത്ഭുതമാകുന്നു.

  ReplyDelete
 17. 'ആത്മാവില്‍ ലയിച്ചു പോയതിനെ
  പിളര്‍ക്കുവാനാകുമോ മരണമേ?'

  സത്യം തന്നെ.

  ReplyDelete
 18. പ്രണയം കഥകളിലും കവിതകളിലും മാത്രം ഒതുങ്ങുന്ന ഇന്നിന്റെ പ്രായോഗിക ജീവിതത്തില്‍,ഇത്തരം വരികള്‍ വായിക്കാന്‍ കഴിയുന്നത്‌ തന്നെ മഹാഭാഗ്യം..
  ശില്പിയും ശില്പവും ഒന്നാകുന്ന മനോഹാരിത..മരണത്തിനു പോലും അഴിച്ചു മാറ്റാന്‍ കഴിയാത്ത പ്രണയം..

  ReplyDelete
 19. വളരെ നല്ല കവിത... പ്രണയിക്കുകയല്ല , ശില്പി ശിലയില്‍ നിന്ന് ശില്പം കണ്ടെത്തുന്നപോലെ ആത്മാവിലലഞ്ഞ പ്രണയത്തെ കണ്ടെത്തുകയാണ് ...........നല്ല കല്പന. ആശംസകള്‍..........

  ReplyDelete
 20. ഭാനു മാഷിന്റെ കയ്യൊപ്പുള്ള കവിത...വളരെ ഇഷ്ടപ്പെട്ടു...ആശംസകള്‍.

  ReplyDelete
 21. നല്ലൊരു ചോദ്യം...
  ഉത്തരം വേണ്ടാത്ത ചോദ്യം!!!
  :)

  ReplyDelete
 22. നല്ല ചിന്ത ഭാനൂ, മനോഹരമായ വരികള്‍...

  ReplyDelete
 23. ഭാനുവിനെ സമ്മതിക്കണം. ഒരു കുഞ്ഞു കവിതയും ഒരുപാട് അര്‍ത്ഥങ്ങളും.നമിച്ചു.

  ReplyDelete
 24. ആത്മാവില്‍ ലയിച്ചു പോയതിനെ
  പിളര്‍ക്കുവാനാകുമോ മരണമേ?

  സത്യമാണ്.അനുഭവം.

  ReplyDelete
 25. വായനക്കും അഭിപ്രായങ്ങള്‍ക്കും സ്നേഹത്തോടെ...

  ReplyDelete
 26. കല്ലില്‍ ശില്‍പ്പം കൊത്തുന്ന ശില്‍പ്പിയെ
  രണ്ടു കൈകള്‍ നീട്ടി
  ശില്‍പ്പം തിരിച്ചു കൊത്തുവാന്‍ തുടങ്ങി..

  :) ഹൊ..!!!!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?