അര്‍ദ്ധനാരീശ്വരം

പെരും മഴയില്‍
നമ്മുടെ ഓലക്കുടില്‍
ചോര്‍ന്നൊലിച്ചുകൊള്ളട്ടെ,
നെഞ്ചോടു നെഞ്ചു ചേര്‍ത്തു
നമുക്ക് കിടക്കാന്‍
ഇത്രയും ഇടം തന്നെ ധാരാളമല്ലേ...

അസ്ഥിയുരുക്കും
ഈ തണുപ്പ് തോറ്റുപോകും
പ്രണയച്ചൂടില്‍ നാം തിളക്കയല്ലേ...

ഇടിമിന്നല്‍ ജ്വാലയില്‍
നിന്നെക്കാണുവാന്‍ എന്തൊരഴക് !
മഴയില്‍ കുളിച്ചു നില്‍ക്കുന്ന
പാച്ചെത്തിയാണ് നീ...

ഓരോ ഇടിമുഴക്കത്തിലും
എന്നിലേക്ക്‌ കയറിപ്പോകുന്നു നീ...

നാളെ നേരം വെളുക്കുമ്പോള്‍
ഈ കുടിലില്‍ ഒരാള്‍ മാത്രമാകും  
നരനും നാരിയും ചേര്‍ന്നൊരു
അര്‍ദ്ധനാരീശ്വര രൂപം.

Comments

 1. ഓരോ ഇടിമുഴക്കത്തിലും
  എന്നിലേക്ക്‌ കയറിപ്പോകുന്നു നീ...
  വളരെ നന്നായി മാഷേ ..
  ആശംസകള്‍

  ReplyDelete
 2. അസ്ഥിയുരുക്കും
  ഈ തണുപ്പ് തോറ്റുപോകും
  പ്രണയച്ചൂടില്‍ നാം തിളക്കയല്ലേ...


  ഈശ്വരാ ഇങ്ങനെ പ്രണയിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഭാഗ്യവാന്‍.

  നാളെ നേരം വെളുക്കുമ്പോള്‍
  ഈ കുടിലില്‍ ഒരാള്‍ മാത്രമാകും
  നരനും നാരിയും ചേര്‍ന്നൊരു
  അര്‍ദ്ധനാരീശ്വര രൂപം.

  പ്രണയമേ.....പോകല്ലേ...

  തകര്‍പ്പന്‍ .....കിടിലന്‍ ....വര്‍ണിക്കാന്‍ വാക്കുകളില്ല.

  ReplyDelete
 3. കഴിഞ്ഞ കവിതയില്‍ ശില്പിയും ശില്പവും ഒന്നായി..
  ഇവിടെ നരനും നാരിയും ഒന്നായി...

  ഭാനൂ ഐക്യമൈക്യം സിന്ദാബാദ്.

  (നല്ല ഭാവന ഭാനൂ(

  ReplyDelete
 4. ഒരാള്‍ മാത്രം..

  ആദ്യഭാഗങ്ങളില്‍ ചിലത് പിടികിട്ടിയില്ലെങ്കിലും പ്രണയം മാത്രമാസ്വദിച്ചു.

  ReplyDelete
 5. പ്രണയം: അതൊന്നു മാത്രം പ്രണയം.

  ReplyDelete
 6. അർദ്ധനാരീശ്വരസങ്കൽ‌പ്പത്തിന്റെ കരുത്ത്, പ്രണയത്തിന്റെ ഏറ്റവും ഉജ്ജ്വലബിംബം- എല്ലാ ദുരിതങ്ങൾക്കും മുകളിൽ പ്രതിഷ്ഠിച്ചു ഈ കവിത .

  ReplyDelete
 7. കൊള്ളാം മാഷേ... ഇഷ്ടായി.

  ReplyDelete
 8. എന്താത്! മനോഹരപ്രണയപുഷ്പങ്ങള്‍ കോര്‍ത്ത മാലയോ ജീവിതഗാനം. ഇങ്ങനെ പോയാല്‍ പ്രണയമേ നിന്റെ പേരോ.. എന്നു പാടിപ്പോകും ഞങ്ങള്‍.
  നന്ദി ഭാനു. എത്ര സുഗന്ധം!

  ReplyDelete
 9. പ്രണയത്തില്‍ നീയും ഞാനും ഇല്ല. നമ്മള്‍ മാത്രം.

  ReplyDelete
 10. പ്രണയത്തിന്റെ ലയനം...

  ReplyDelete
 11. ഭാനു മാഷിന്റെ കവിതയ്ക്ക് പ്രണയത്തിന്റെ നറുമണം...നരനും നാരിയും ഉരുകി ചേര്‍ന്ന് ഒന്നാകുന്ന അവസ്ഥ...ഗംഭീരം..

  ReplyDelete
 12. പ്രണയം അതിന്റെ പാരമ്യത്തില്‍ ,പൂര്‍ണ്ണതയില്‍.അര്‍ദ്ധനാരീശ്വര സങ്കല്‍പം.ദാരിദ്ര്യത്തിലും ഏതു ദുഃഖ ദുരിതത്തിലും പ്രണയം ഒന്ന് കൊണ്ട് ജീവിതം മനോഹരമാകും.

  ReplyDelete
 13. പ്രണയം...പ്രണയം...ഇവിടം മുഴുവന്‍ പ്രണയം

  ReplyDelete
 14. ഭാനു പ്രണയകവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കാറായിരിക്കുന്നു, എങ്കിലും നിര്‍ത്തണ്ട, തുടരൂ.

  ReplyDelete
 15. ഏതു കഷ്ടപാടിലും പ്രണയിക്കാമെന്നും, പ്രണയം കൊണ്ട് ആ അവസ്ഥയെ മറികടക്കാമെന്നും പറയുന്ന വരികള്‍. പ്രണയത്തെ അത്യപൂര്‍വമായ ഒരനുഭവമാക്കിയ അര്‍ദ്ധനാരിശ്വര സങ്കല്‍‌പ്പം!

  ഭാനുവിന്റെ വ്യത്യസ്തവും മനോഹരവുമായ കവിത. ആശംസകള്‍.

  ReplyDelete
 16. മനോഹരം ഭാനു.

  ReplyDelete
 17. മഴയുടെ പാശ്ചാതലത്തില്‍ ഒരു പ്രണയം കൂടി പെയ്യിക്കുന്നു ...
  ഒരികല്‍ കൂടി മഴ പെയ്യുമെന്ന് ആശിക്കുന്നത് പോലെ ഒരികല്‍ കൂടി വായിക്കാന്‍ കൊതിക്കുന്നു

  ഓരോ ഇടിമുഴക്കത്തിലും
  എന്നിലേക്ക്‌ കയറിപ്പോകുന്നു നീ...
  മനോഹരം

  ReplyDelete
 18. വളരെ നന്നായി ആശംസകള്‍

  ReplyDelete
 19. കവിത നന്നായി ഭാനൂ...

  ReplyDelete
 20. ഓരോ ഇടിമുഴക്കത്തിലും
  എന്നിലേക്ക്‌ കയറിപ്പോകുന്നു നീ...

  കലക്കീട്ടോ കവിത.
  പ്രത്യേകിച്ച് ഈ വരികള്‍.

  ReplyDelete
 21. അസ്ഥിയുരുക്കും
  ഈ തണുപ്പ് തോറ്റുപോകും
  പ്രണയച്ചൂടില്‍ നാം തിളക്കയല്ലേ...
  ee varikalaanu eniku ere ishtamayath.

  ReplyDelete
 22. തോളോടുതോള്‍ ചേര്‍ന്ന്
  മഴ കാണുന്നതെവിടെ,
  നെഞ്ചോടുനെഞ്ചുചേര്‍ന്നു
  മഴ നനയുന്നതെവിടെ...?

  മഴയും പ്രണയവും,
  പ്രകൃതിയും പുരുഷനും,
  നനവും ചൂടും,
  ഞാനും നീയും...
  എന്തിനു നാളെ നേരംവെളുക്കുംവരെ കാക്കണം?

  ReplyDelete
 23. ഓരോ ഇടിമുഴക്കത്തിലും
  എന്നിലേക്ക്‌ കയറിപ്പോകുന്നു നീ

  നല്ല വരികള്‍ .
  പ്രണയം പ്രണയം സര്‍വത്ര !

  ReplyDelete
 24. നന്നായിരിക്കുന്നു ഭാനു മാഷെ...
  ഈ ‘പാച്ചെത്തി’ എന്താണെന്നു മനസ്സിലായില്ല.
  ആശംസകൾ...

  ReplyDelete
 25. പ്രണയം ചേര്‍ത്തു വെച്ച ഈ വരികള്‍ ഇഷ്ടപ്പെട്ടു.ആശംസകള്‍

  ReplyDelete
 26. വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദിയോടെ, സ്നേഹത്തോടെ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?